Image

ഫയര്‍ ഫോഴ്‌സ് ട്രെയിനി ആത്മഹത്യ ചെയ്തു ; മാനസീക സമ്മര്‍ദ്ദമെന്ന് ആക്ഷേപം

ജോബിന്‍സ് തോമസ് Published on 22 January, 2022
ഫയര്‍ ഫോഴ്‌സ് ട്രെയിനി ആത്മഹത്യ ചെയ്തു ; മാനസീക സമ്മര്‍ദ്ദമെന്ന് ആക്ഷേപം

ഫയര്‍ ഫോഴ്‌സ് ട്രെയിനി ആത്മഹത്യ ചെയ്തു. തൃശൂര്‍ ഫയര്‍ ഫോഴ്‌സ് അക്കാദമിയിലാണ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റേഷന്‍ ഓഫീസര്‍ ട്രെയിനിയായ മലപ്പുറം വാഴക്കാട് സ്വദേശി രഞ്ജിത്തിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രഞ്ജിത്തിന് മാനസിക സമര്‍ദ്ദമുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ ആരോപിക്കുന്നു. 

കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി തൃശൂര്‍ ഫയര്‍ഫോഴ്‌സ് അക്കാഡമിയില്‍ എത്തിയതായിരുന്നു. എന്നാല്‍ മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നതേയുള്ളു. അക്കാഡമി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്നലെ രാത്രി ഹോസ്റ്റല്‍ ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.31-ാമത് ബാച്ച് ഫയര്‍മാനായ രഞ്ജിത്ത് നിലവില്‍ സ്റ്റേഷന്‍ ട്രയിനി ഓഫീസറാണ്.നാഗ്പൂരിലെ ഫയര്‍ഫോഴ്‌സ് അക്കാഡമിയില്‍ ഫയര്‍ ഓഫീസര്‍ ട്രെയിനിയായി കഴിഞ്ഞ 10 നാണ് ഇയാള്‍ക്ക് പ്രവേശനം ലഭിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക