Image

നടിയെ ആക്രമിച്ച കേസ് ; മാപ്പു സാക്ഷി പരാതിയുമായി കോടതിയില്‍

ജോബിന്‍സ് തോമസ് Published on 22 January, 2022
നടിയെ ആക്രമിച്ച കേസ് ; മാപ്പു സാക്ഷി പരാതിയുമായി കോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷി കോടതിയില്‍.  മാപ്പു സാക്ഷികളിലൊരാളായ വിപിന്‍ലാലാണ് ഹര്‍ജിയുമായി ഹോസ്ദുര്‍ഗ് കോടതിയില്‍ എത്തിയിരിക്കുന്നത്. ജയിലില്‍ കിടന്നപ്പോള്‍പള്‍സര്‍ സുനിക്ക് വേണ്ടി ദിലീപിന് കത്തെഴുതിയ ആളാണ് വിപിന്‍ ലാല്‍. കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ മുന്‍ പിഎ പ്രദീപ് കുമാര്‍ തന്നെ ദിലീപിന് അനുകൂലമായി മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി താന്‍ നല്‍കിയ പരാതിയില്‍ പൊലീസ് ഇതുവരെ നടപടിയുമായി മുന്നോട്ട് പോവുന്നില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 

കേസില്‍ ഇതുവരെ തന്റെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല. കേസ് നല്‍കിയിട്ട് രണ്ട് വര്‍ഷത്തോളമായിട്ടും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രദീപ് കുമാറിനെ കാസര്‍കോട്ടേക്ക് വിട്ട് തന്നെ മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയത് കേസിലെ എട്ടാം പ്രതിയായ ദിലീപ് ആണെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

ഹര്‍ജി ഹോസ്ദുര്‍ഗ് കോടതി ഫയലില്‍ സ്വീകരിച്ചു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ താമസിപ്പിച്ച കാക്കനാട് സബ് ജയിലിലെ സെല്ലിലുണ്ടായിരുന്ന റിമാന്റ് തടവുകാരനായിരുന്നു വിപിന്‍ലാല്‍. ചെക്ക് കേസില്‍ പെട്ടാണ് വിപിന്‍ലാല്‍ ജയിലിലാവുന്നത്. ഈ സെല്ലിലേക്കാണ് പള്‍സര്‍ സുനിയെ കൊണ്ടു വന്നത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്വട്ടേഷനില്‍ ബാക്കി കിട്ടാനുള്ള പണം ആവശ്യപ്പെട്ട് ദിലീപിന് പള്‍സര്‍ സുനി നല്‍കാന്‍ ശ്രമിച്ച കത്ത് എഴുതിയത് വിപിന്‍ലാലാണ്. ഈ കത്ത് പൊലീസുദ്യോഗസ്ഥരുടെ കയ്യില്‍ കിട്ടിയകോടെ കേസില്‍ ഇയാളും പ്രതിയായി. പൊലീസ് അന്വേഷണത്തിനിടെ ഇയാള്‍ മാപ്പുസാക്ഷിയാവുകയായിരുന്നു. ജയിലില്‍ കഴിയുന്ന തന്നെ ജാമ്യത്തിലിറക്കി ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് വിപിന്‍ലാല്‍ പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്വട്ടേഷനില്‍ ബാക്കി കിട്ടാനുള്ള പണം ആവശ്യപ്പെട്ട് ദിലീപിന് പള്‍സര്‍ സുനി നല്‍കാന്‍ ശ്രമിച്ച കത്ത് എഴുതിയത് വിപിന്‍ലാലാണ്. ഈ കത്ത് പൊലീസുദ്യോഗസ്ഥരുടെ കയ്യില്‍ കിട്ടിയകോടെ കേസില്‍ ഇയാളും പ്രതിയായി. പൊലീസ് അന്വേഷണത്തിനിടെ ഇയാള്‍ മാപ്പുസാക്ഷിയാവുകയായിരുന്നു. ജയിലില്‍ കഴിയുന്ന തന്നെ ജാമ്യത്തിലിറക്കി ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് വിപിന്‍ലാല്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക