Image

മിന്നാരത്തിലെ ഉണ്ണുണ്ണി തോറ്റുപോകുമായിരുന്നല്ലോ ; പി ജയരാജന് മറുപടിയുമായി റിജില്‍ മാക്കുറ്റി

ജോബിന്‍സ് തോമസ് Published on 22 January, 2022
മിന്നാരത്തിലെ ഉണ്ണുണ്ണി തോറ്റുപോകുമായിരുന്നല്ലോ ; പി ജയരാജന് മറുപടിയുമായി റിജില്‍ മാക്കുറ്റി

സില്‍വര്‍ ലൈന്‍ വിശദീകരണ യോഗത്തിലേയ്ക്ക് സമരം ചെയ്തതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ റിജിലും സിപിഎം നേതാക്കളും തമ്മില്‍ വാക്‌പോരും പരസ്പര പരിഹാസങ്ങളും തുടരുകയാണ്. 

ക്ലാസ്‌മേറ്റ് സിനിമയിലെ സതീശന്‍ കഞ്ഞിക്കുഴിയോടായിരുന്നു ഇന്നലെ പി.ജയരാജന്‍ റിജിലിനെ ഉപമിച്ചത്. അടി കിട്ടിയാലെന്താ വാര്‍ത്ത വരുമല്ലോ എന്നാണ് റിജില്‍ കരുതുന്നതെന്നും സതീശന്‍ കഞ്ഞിക്കുഴി തോറ്റുപോകുമെന്നുമായിരുന്നു ഇന്നലെ ജയരാജന്റെ പരിഹാസം. 

എന്നാല്‍ ഇന്ന് ഇതിന് അതേ നാണയത്തില്‍ മറുപടിയുമായി വന്നിരിക്കുകയാണ് റിജില്‍ മാക്കുറ്റി. സിബിഐ വരുന്നെന്ന് കേട്ടപ്പോള്‍ ജയരാജന്റെ പ്രകടനം മിന്നാരത്തിലെ ഉണ്ണുണ്ണിയെ തോല്‍പ്പിക്കുന്നതായിരുന്നുവെന്നാണ് മാക്കുറ്റി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. 

റിജില്‍ മാക്കുറ്റിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

മിന്നാരത്തിലെ ഉണ്ണുണ്ണി തോറ്റു പോകുമായിരുന്നു സി ബി ഐ വരുന്നു എന്ന് കേട്ടപ്പോള്‍ പി ജയരാജന്റെ  പ്രകടനം. ആ പഹയാനാണ് എന്നെ വിമര്‍ശിക്കുന്നത്. ഈ ചെന്താരത്തെ പാര്‍ട്ടി തന്നെ മണ്‍ താരകംമാക്കിയതിന്റെ സങ്കടത്തിലാണ് കക്ഷി  ഇപ്പോള്‍.  ഷുക്കൂറും ഷുഹൈബും ഉള്‍പ്പെടെയുള്ള  ചെറുപ്പക്കാരെ കൊല്ലാനുള്ള മരണവാറണ്ടില്‍ ഒപ്പിട്ട് അവരുടെ ചോര കുടിക്കുന്ന രക്തരക്ഷസ് ഇപ്പോള്‍ ഖാദി ബോര്‍ഡില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.   ഇത്തരം ചോര കൊതിയന്‍മാര്‍ സര്‍ക്കാരിന്റെ ചെലവില്‍ പൗര പ്രമുഖന്‍മാരായി ഒത്തുകൂടിയ സ്ഥലത്തേക്ക് തന്നെയാണ് ഞങ്ങള്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പ്രതിഷേധവുമായി കടന്നു വന്നത്.കൊല്ലുന്ന രാജവിന് തിന്നുന്ന മന്ത്രി എന്ന് പറയുപ്പോലെ ഡ്രൈവറും ഗണ്‍മേനും ആ ജോലി നന്നായി ചെയ്യുന്നുണ്ട്.  പിന്നെ ഭയം ഉണ്ടെങ്കില്‍ ഈ പണിക്ക് നില്‍ക്കില്ലായിരുന്നു. കെ റെയില്‍ നിന്ന് കമ്മീഷന്‍ പറ്റുന്നവര്‍ക്ക്
സമരക്കാര്‍ ഗുണ്ടകളും തീവ്രവാദികളും ആണ്. 
അതെ കുടിയിറക്കപ്പെടുന്നവര്‍ക്ക് വേണ്ടി  ശബ്ദ്ധിക്കുമ്പോള്‍   ഈ ആക്ഷേപങ്ങളും അക്രമങ്ങളും ഞങ്ങക്ക് കിട്ടുന്ന അംഗീകാരമാണ്.
അവരുടെ ശബ്ദമായി തെരുവില്‍ ഇനിയും ഉണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക