Image

പോലീസ് ഓഫിസറുടെ കൊല ന്യുയോർക്ക് സിറ്റിക്കെതിരായ ആക്രമണം: മേയർ ആഡംസ് 

Published on 22 January, 2022
പോലീസ് ഓഫിസറുടെ  കൊല ന്യുയോർക്ക് സിറ്റിക്കെതിരായ ആക്രമണം: മേയർ ആഡംസ് 

ന്യു യോർക്ക്: മൻഹാട്ടനിലെ ഹാർലത്ത്   പോലീസ് ഓഫീസറെ   വെടിവച്ച്  കൊല്ലുകയും ഒരാളെ പരിക്കേൽപ്പിക്കുകയും ചെയ്തത്    ന്യൂയോർക്ക് നഗരത്തിന് നേരെയുള്ള ആക്രമണമായി   കാണുന്നു എന്ന്  മേയർ എറിക് ആഡംസ്  പത്രസമ്മേളനത്തിൽ പറഞ്ഞു. സിറ്റിയെ  രക്ഷിക്കേണ്ട സമയമാണിതെന്നും  മേയർ കൂട്ടിച്ചേർത്തു. 

ഏത് വിധത്തിലും ഡിപ്പാർട്മെന്റിനെ  പിന്തുണയ്ക്കാൻ തന്റെ ടീം തയ്യാറാണെന്ന്  ഗവർണർ കാത്തി ഹോക്കൽ അറിയിച്ചു. ന്യൂയോർക്ക് സംസ്ഥാനം മുഴുവനും ദുഃഖത്തിലാണെന്നും  ഈ വിഷയത്തിൽ ഇടപെടുമെന്നും  പോലീസിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു എന്നും സ്റ്റേറ്റ് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ് പ്രസ്താവന പുറത്തിറക്കി.

ഈ ആഴ്ച തന്നെ  കൃത്യനിർവ്വഹണത്തിനിടെ  നാല് പോലീസുകാർക്കാണ് വെടിയേറ്റത്. തലേനാൾ  സ്റ്റാറ്റൻ ഐലൻഡിൽ മയക്കുമരുന്ന് വേട്ടയ്ക്കിടെ    ഡിറ്റക്ടീവിന് വെടിയേറ്റ് പരിക്കേറ്റിരുന്നു. ന്യൂയോർക്കിലെ ലെനോക്സ് അവന്യൂവിലെ  വെടിവയ്പ്പിലും ഒരു ഉദ്യോഗസ്ഥൻ  കൊല്ലപ്പെട്ടിരുന്നു.

വെള്ളിയാഴ്ച ഹാർലെമിൽ നിന്ന് ലഷാൻ മക്നീൽ എന്ന 47 കാരനും അമ്മയും തമ്മിലുള്ള ഗാർഹിക പ്രശ്നത്തിൽ സഹായം അഭ്യർത്ഥിച്ച്  അമ്മയുടെ കോൾ വന്നതിനെ   തുടർന്നാണ് 3  പോലീസ് ഉദ്യോഗസ്ഥർ  അപ്പാർട്മെന്റിൽ വൈകുന്നേരം  6.15 ന്  എത്തിയത്. സ്ത്രീക്ക് പരിക്കേറ്റെന്നോ മകന്റെ കൈവശം ആയുധമുണ്ടെന്നോ പരാമർശിച്ചിരുന്നില്ല. പോലീസ് ആദ്യം  അമ്മയോട് സംസാരിച്ച് അകത്തേക്ക് കടക്കുമ്പോഴേക്കും മക്നീൽ  മുന്നറിയിപ്പില്ലാതെ പതിയിരുന്ന് വെടിയുതിർക്കുകയായിരുന്നെന്ന് കമ്മീഷണർ കീച്ചന്റ്  സ്യുവെൽ അറിയിച്ചു. മക്നീൽ ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ, മൂന്നാമത്തെ ഉദ്യോഗസ്ഥൻ അയാളെ  വെടിവച്ച് വീഴ്ത്തി. അക്രമി കൊല്ലപ്പെട്ടു. 

ഉയർന്ന ശേഷിയുള്ള   ഗ്ലോക്ക് 45 എന്ന തോക്കാണ്  സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തത്. ഇത് ബാൾട്ടിമോറിൽ നിന്ന്  മോഷണം പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാത്രി 7:30 വരെ  താമസക്കാരോട് പ്രദേശത്തുനിന്ന് വിട്ടുനിൽക്കാൻ  ട്വീറ്റിലൂടെ അധികൃതർ  അഭ്യർത്ഥിച്ചിരുന്നു.

വെടിയേറ്റ്  കൊല്ലപ്പെട്ട ജേസൺ റിവേര എന്ന പോലീസ് ഉദ്യോഗസ്ഥന്  വെറും 22 വയസ്സായിരുന്നു. ഇയാൾ  2020-ൽ ജോലിയിൽ പ്രവേശിച്ചതേയുള്ളു. ഗുരുതരമായി പരിക്കേറ്റ 27 കാരനായ ഉദ്യോഗസ്ഥൻ  2018 ലാണ് ജോലിയിൽ ചേർന്നത്.

അമ്മയും വെജിറ്റേറിയനായ മകനും തമ്മിൽ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ  തർക്കത്തെത്തുടർന്നാണ് അമ്മ പോലീസിനെ വിളിച്ചത്.  പോലീസിനെതിരെ മക്നിൽ ഫേസ്ബുക്കിലും മറ്റും എഴുതിയിരുന്നു.

Join WhatsApp News
jcob 2022-01-22 14:20:21
You cannot support criminals and protect police officers and the general public at the same time. A great city is made into a killing field by woke politicians.
V. George 2022-01-23 02:50:58
Common Malayalees - shed your tears along with (--?) for criminals. One young New York City police officer lost his life and another young officer is clinging to his life. Where is all the Malyalee brothers and sisters who voted for the city, state and federal candidates who supported to defund the police and release criminals from prisons. Now another great news from California - train robberies! Your vote to these liberal candidates are destroying this country very fast.
കോത പാട്ടുപോലെ 2022-01-23 12:10:21
ഡെമോക്രസിക്ക് പകരം സേച്ഛാധിപത്യം ആഗ്രഹിക്കുന്നവർ ആണ് ട്രംപിനെ അനുകൂലിക്കുന്നതു. കു വിലൂടെ ഭരണം പിടിച്ചെടുക്കാനുള്ള എല്ലാ പരിപാടികളും ജനുവരി 6 നു തയ്യാറാക്കിയിരുന്നു. വോട്ടിംഗ് മെഷീൻസ് പിടിച്ചെടുക്കനുള്ള എക്‌സിക്കുട്ടീവ് ഓർഡർ പോലും തയാറാക്കിയിരുന്നു. അമേരിക്കയിലെ വെള്ള വർഗീയ വാദികളുടെ പരിപാടി എന്താണെന്നു അറിയാതെ വെറുതെ കോത പാട്ടുപോലെ ട്രംപിസത്തെ സപ്പോർട് ചെയ്യരുത്.
V. George 2022-01-23 13:23:05
For certain people Democracy mean train robberies, killing cops, errecting tents and defecating on streets, pushing innocent people in front of oncoming trains etc. etc. Real Kerala model.
വ്യജ ടിക്കില 2022-01-23 13:46:10
അമേരിക്കൻ രാഷ്ട്രീയ വാർത്തകൾ ചുരുക്കത്തിൽ : 1] 7 സ്റ്റേറ്റുകളിലെ തിരഞ്ഞെടുപ്പ് ഫലം ട്രമ്പിനു അനുകൂലമായി അട്ടിമറിക്കാൻ ജൂലിയാനിയുടെ കൂടെ പ്രവർത്തിച്ചു എന്ന് ട്രമ്പ് റിപ്പപ്ലിക്കൻ ബോറിസ് ഫ്‌സ്റ്റെയിൻ കുറ്റം സമ്മതിച്ചു. 2] മെക്സിക്കോയ്ക്ക് വെക്കേഷന് പോകുന്ന മലയാളികൾ സൂക്ഷിക്കു. റിസോട്ടുകളിൽ ഗാങ് ആക്രമണം തുടരുന്നു. ഫ്രീ ടിക്കീല അടിക്കാൻ ഇത്രയും പണം മുടക്കി ജീവൻ പണയം വെക്കണോ?. വാഴ പിണ്ടിയിൽ അമോണിയം നിറച്ചു ഉണ്ടാക്കുന്ന വ്യജ ടിക്കില ആണ് ഫ്രീ ആയി കിട്ടുന്നത് എന്ന് അറിയുന്നു. 3] ഹൗസ് സ്പീക്കർ -നാൻസി പെലോസി, ന്യൂയോർക് കോൺഗ്രസ്സ് വുമൺ അലക്‌സാണ്ടറിയ ഒക്കാസിയ കോർട്ടസ് എന്നിവരെ വധിക്കാൻ പരിപാടിയിട്ട പോൾ വെർനോൻ കുറ്റം സമ്മതിച്ചു. ഇ ഫെഡറൽ കുറ്റത്തിന് 20 വർഷം തടവ് ശിക്ഷ ലഭിക്കും. 60 വയസ്സ് ഉള്ള ഇയാൾ ഫ്ലോറിഡയിലെ പാം ബീച്ചിലാണ് താമസം. 4 ] A Capitol protestor pleaded guilty to a felony after he posted a video on social media threatening to help a commenter "meet [their] maker" if they reported him to authorities. The protestor, Justin Stoll, 41, used the pseudonym "Th3RealHuckleberry" on various social media platforms online, including Youtube and Clapper, according to the US Attorney's Office for the Southern District of Ohio. 5] ന്യൂയോർക് അറ്റേർണി ജെനെറൽ ട്രമ്പ് ഫാമിലി ബിസിനസ്സുകൾ സിവിൽ & ക്രിമിനൽ കുറ്റങ്ങൾ പല തവണ ചെയ്തു എന്ന് പ്രസ്താവിച്ചു. കുറ്റപത്രം ഉടൻ 6] ചില മലയാളിക്ക് കറമ്പനെ പേടിയാണ്. വെള്ളക്കാർ നല്ലവരും. ക്യാപ്പിറ്റൽ ആക്രമിച്ച രാജ്യ ദ്രോഹികളെപോലും ഇവർ അനുകൂലിക്കുന്നു. തൻനിമിത്തം അവരും രാജ്യദ്രോഹികളായി മാറുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക