Image

മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ സഹായം തേടുകയാണ് അഷറഫും കുടുംബവും

Published on 21 October, 2012
മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ സഹായം തേടുകയാണ് അഷറഫും കുടുംബവും
കരമന ചെറുകാട് റയില്‍വേ പാലത്തിനു സമീപം സിആര്‍എ 25ല്‍ താമസിക്കുന്ന എം.എ. അഷറഫിന്റെ (44) മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ 17 ലക്ഷം രൂപ വേണ്ടിവരുമെന്നാണു തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു.

സഹോദരന്‍ മജ്ജ നല്‍കാന്‍ തയാറാണെങ്കിലും ചികില്‍സയ്ക്കാ വശ്യമായ തുക കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് ഭാര്യ മുംതാസും പതിനൊന്നും ഏഴും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളും അടങ്ങിയ കുടുംബം. ഓട്ടോറിക്ഷയില്‍ കൂലിക്ക് ഡ്രൈവറായി പോകുന്ന അഷറഫിന്റെ ചികില്‍സയ്ക്കായി ഇതുവരെ ഒന്‍പതു ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടുണ്ട്. സ്വന്തമായി വീടില്ലാത്ത അഷറഫ് വീട്ടമ്മയായ ഭാര്യയുടെ ഉമ്മയ്ക്കും സഹോദരനും ഒപ്പമാണു താമസം. ചികില്‍സയ്ക്കായി വാങ്ങിയ വകയില്‍ രണ്ടു ലക്ഷത്തോളം രൂപയുടെ കടവും ഇവര്‍ക്കുണ്ട്.

പ്രധാനമന്ത്രിയുടെ ചികില്‍സാ സഹായ നിധിയില്‍ നിന്നു നാലു ലക്ഷം രൂപ ജൂണില്‍ അഷറഫിന് അനുവദിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയ നടത്തുന്നതിനായി മാത്രമേ തുക വിനിയോഗിക്കാന്‍ പാടുള്ളൂ. മൂന്നു മാസത്തിനകം ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ പണം ലാപ്‌സാകുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ചികില്‍സയ്ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ ഉദാരമതികളുടെ സഹായം തേടുകയാണ് അഷറഫും കുടുംബവും. ഇവരെ നിങ്ങള്‍ സഹായിക്കില്ലേ..?

വിലാസം
എം.എ. അഷറഫ്
സിആര്‍എ 25
ചെറുകാട് റയില്‍വേ ബ്രിഡ്ജിന് സമീപം
കരമന
തിരുവനന്തപുരം
ഫോണ്‍: 9633554253.

ബാങ്ക് അക്കൗണ്ട് വിവരം
എം.എ. അഷറഫ്
കരമന എസ്ബിടി ശാഖ
അക്കൗണ്ട് നമ്പര്‍: 57000964053
ഐഎഫ്എസ്‌സി കോഡ്: 0000031
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക