Image

വേര്‍പാടിന്റെ ദുഖവും പേറി വത്സ രാജുവിന്റെ കുടുംബാംഗങ്ങള്‍

Published on 11 September, 2011
വേര്‍പാടിന്റെ ദുഖവും പേറി വത്സ രാജുവിന്റെ കുടുംബാംഗങ്ങള്‍

ന്യൂയോര്‍ക്ക്‌: പത്തുവര്‍ഷങ്ങള്‍ക്കു ശേഷവും വത്സ രാജുവിന്റെ അഭാവം കുടുംബാംഗങ്ങളുടെ മനസില്‍ നിന്ന്‌ പോകുന്നില്ല; പത്തുവര്‍ഷം കടന്നു പോയതും വിശ്വസിക്കാനാവുന്നില്ല.

ഇത്തവണ ഗ്രൗണ്ട്‌ സീറോയില്‍ മരിച്ചവരുടെ പേര്‌ വിളിക്കാന്‍ വത്സ രാജുവിന്റെ പുത്രി സോണിയയുമുണ്ട്‌. ഇത്യാദ്യമായാണ്‌ അങ്ങനെ പേരു വിളിക്കാന്‍ ക്ഷണിക്കുന്നതെന്ന്‌ വത്സയുടെ മൂത്ത സഹോദരി യോങ്കേഴ്‌സിലുളള അന്നമ്മ തോമസ്‌ പറഞ്ഞു. എന്നാല്‍ വത്സ രാജുവിന്റെ പേര്‌ ഡാനിയേലാ പീറ്റേഴ്‌സ്‌ എന്ന സ്‌ത്രീയാണ്‌ വായിക്കുക.

വത്സ മരിക്കുമ്പോള്‍ അഞ്ചുവയസ്‌ ഉണ്ടായിരുന്ന പുത്രന്‍ സഞ്‌ജയ്‌ ടെക്‌സസിലെ ഷുഗര്‍ലാന്‍ഡില്‍ നിന്ന്‌ യോങ്കേഴ്‌സിലേക്ക്‌ തിരിച്ചുവന്നു. പത്താംക്ലാസിലേക്ക്‌ കയറുന്ന സഞ്‌ജയിനും യൂണിവേഴ്‌സിറ്റി ഓഫ്‌ ഹൂസ്‌ റ്റണില്‍ ബയോളജി വിദ്യാര്‍ത്ഥിയായ സോണിയക്കും പണ്ടേ ന്യൂയോര്‍ക്കിനോടു തന്നെ സ്‌നേഹം കൂടുതല്‍. ബന്‌ധുക്കളും കൂടുതല്‍ ആളുകളും ഇവിടെ ഉണ്ടെന്നതു തന്നെ കാരണം.

വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ 92ാം നിലയില്‍ കാര്‍ ഫ്യൂച്ചേഴ്‌സ്‌ എന്ന ഇന്‍വസ്‌റ്റ്‌മെന്റ്‌കമ്പനിയില്‍ ഉദ്യോഗസ്‌ ഥയായിരുന്നു വത്സ രാജു. 1985 ല്‍ ബികോമിനു ശേഷം റാന്നിയില്‍ നിന്ന്‌ ഇവിടെയെത്തിയ വത്സ പഠനം തുടര്‍ന്നു. ഏതാനും ജോലിക്കു ശേഷം കാര്‍ ഫ്യൂച്ചേഴ്‌സില്‍ ചേര്‍ന്നപ്പോള്‍ സന്തോഷമായതായി സഹോദരി അനുസ്‌മരിച്ചു. തങ്ങളുടെ അടുത്താണ്‌ താമസമെന്നതിനാല്‍ വത്സയോ ടും കുടുംബത്തോടും തങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമായിരുന്നു.

വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്‌ മുമ്പുളള ദിവസങ്ങളില്‍ ഓഫിസില്‍ നടന്ന സെക്യൂരിറ്റി ഡ്രില്ലിനെപ്പറ്റി വത്സ പറഞ്ഞത്‌ അന്നമ്മ ഓര്‍ക്കുന്നുണ്ട്‌. കെട്ടിടത്തിനു തീ പിടിച്ചാല്‍ കടലില്‍ ചാടുമെന്നായിരുന്നു തമാശയായി പറഞ്ഞത്‌. സെക്യൂരിറ്റി ഡ്രില്ലില്‍ പങ്കെടുത്തവര്‍ കെട്ടിടം വീണാലും തീപിടിച്ചാലും ഓരോരുത്തരും എന്തു ചെയ്യുമെന്നതിനെക്കുറിച്ച്‌ പറഞ്ഞ്‌ ചിരിച്ച കാര്യവും വത്സ പറഞ്ഞതോര്‍ക്കുന്നു.

ആദ്യ വിമാനം വന്നിടിച്ചപ്പോള്‍ ഏതു ടവറിലാണ്‌ വത്സ ജോലി ചെയ്യുന്നതെന്ന്‌ വീട്ടുകാര്‍ക്ക്‌ സംശയമായി. ആന്റിനയുളള ടവറിലാണ്‌ അമ്മ ജോലി ചെയ്യുന്നതെന്ന്‌ സ്‌കൂളിലായിരുന്ന സോണിയ അധ്യാപകരോട്‌ പറഞ്ഞു. നോര്‍ത്ത്‌ ടവര്‍ ആയിരുന്നു അത്‌.

ഒരുവര്‍ഷത്തോളം കഴിഞ്ഞപ്പോള്‍ വത്സയുടെ ശരീരഭാഗങ്ങള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന്‌ വെസ്‌റ്റ്‌ചെസ്‌റ്ററിലെ വല്‍ഹാലയില്‍ സംസ്‌കാരം നടത്തി.

അമ്മയെപ്പറ്റിയുളള ഓര്‍മ്മകള്‍ അധികമില്ലെന്ന്‌ സഞ്‌ജയ്‌ പറഞ്ഞു. എ ന്നാല്‍ അമ്മയെ നല്ലപോലെ സോണിയ ഓര്‍ക്കുന്നു. പക്ഷേ ശബ്‌ദം ഓര്‍മ്മയില്‍ വരുന്നില്ല. അമ്മ മരിച്ചപ്പോള്‍ എട്ടു വയസുണ്ടായിരുന്ന താന്‍ പെട്ടെന്നു തന്നെ ഉത്തരവാദിത്വബോധം കൈവരിക്കുകയും അമ്മയില്ലാത്ത ദുഖത്തിലും ഏകാന്തതയിലും വളരുകയും ചെയ്യേണ്ടി വന്നുവെന്ന്‌ സോണിയ അനുസ്‌മരിക്കുന്നു.

ബിന്‍ലാദന്‍ കൊല്ലപ്പെട്ടുവെന്ന്‌ അറിഞ്ഞപ്പോള്‍ മനസില്‍ ശാന്തി നിറഞ്ഞുവെന്ന്‌ സോണിയ അന്നു പറഞ്ഞു. ബിന്‍ലാദന്റെ പ്രവര്‍ത്തനം മൂ ലം താനും കുടുംബവും തീവ്രദുഖം അനുഭവിക്കേണ്ടി വന്നു. എങ്കിലും അയാളോട്‌ ക്ഷമിക്കുന്നു. അയാളിപ്പോള്‍ ദൈവത്തിന്റെ കരങ്ങളിലാണ്‌ ശിക്ഷ ഏറ്റുവാങ്ങാന്‍.

വത്സ രാജുവിന്റെ ഭര്‍ത്താവ്‌ രാജു തങ്കച്ചന്‍ താന്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയതു പോലെ അനുഭവപ്പെടുന്നുവെന്ന്‌ പറഞ്ഞു. എങ്കിലും മുസ്‌ ലിംകളോട്‌ വിരോധമൊന്നുമില്ല. നാട്ടില്‍ ഏറെ മുസ്‌ലിം സുഹൃത്തുക്കളു ണ്ടായിരുന്നു. അവരുടെയൊക്കെ സ്‌ നേഹബന്‌ധം മറക്കാവുന്നതല്ല. അതേസമയം തീവ്രവാദിയാകുന്നതും മ നുഷ്യരെ കൊല്ലുന്നതുമൊന്നും ശരിയല്ല. അതൊന്നും മതത്തിന്റെ കുറ്റം കൊണ്ടല്ല.

അമ്മയുണ്ടായിരുന്നെങ്കില്‍ ജീവിതം എങ്ങനെ ആയിരിക്കുമെന്നതിനെപ്പറ്റി തനിക്ക്‌ പറയാനാവില്ലെന്ന്‌ സോണിയ. അമ്മയോടൊപ്പം ഏറെ ജീവിച്ചാല്‍ മാത്രമേ ഇല്ലാത്തതിന്റെ വ്യത്യാസം പറയാനാകൂ. ആദ്യ ദിവസങ്ങളില്‍ അത്‌ഭുതകരമായി രക്ഷപ്പെട്ട്‌ തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു താന്‍. പക്ഷേ തന്റെ എല്ലാ കാര്യങ്ങളും നോക്കി വാത്സല്യപൂര്‍വം പരിപാലിച്ച സ്‌ത്രീ ഇനി വരില്ലെന്നറിഞ്ഞപ്പോള്‍ അത്‌ വിശ്വസിക്കാന്‍ ഏറെ നാളെടുത്തു.

പ്രിയപ്പെട്ട ആന്റിയുടെ വേര്‍പാട്‌ ഒരിക്കലും മനസില്‍ നിന്ന്‌ മായില്ലെ ന്ന്‌ അന്നമ്മ തോമസിന്റെ പുത്രി ടെക്‌ സസില്‍ ഫിസിഷ്യന്‍ അസിസ്‌റ്റന്റായ ആഷ്‌ബി തോമസ്‌ പറഞ്ഞു. ഇത്തരം വേര്‍പാടുകള്‍ ജീവിതത്തെ തന്നെ കടപുഴക്കുന്നതാണ്‌. തനിക്ക്‌ അമ്മയും ചേച്ചിയും സുഹൃത്തും ആയിരുന്നു വത്സാന്റി. ഒരുവാക്കു പോലും മിണ്ടാതെ അത്തരമൊരാള്‍ വേര്‍പെട്ടുവെന്നത്‌ ഹൃദയഭേദകമായിരുന്നു.

ഈ സംഭവം തന്റെ ജീവിതത്തെ ഏറെ മാറ്റിയിട്ടുണ്ട്‌. ഒന്നിനെയും നിസാരമായി തളളരുതെന്നും കൂടുതല്‍ സ്‌നേഹവും കരുതലും ഉണ്ടാകണമെന്നും പഠിച്ചു. ഓരോ ശ്വാസവും ഒ രുപക്ഷേ അന്ത്യശ്വാസമായിരിക്കാം. കൂടുതല്‍ പുഞ്ചിരിക്കാനും കൂടുതല്‍ ദൈവത്തോട്‌ നന്ദി പറയാനും ഞാന്‍ പഠിച്ചു.

 

Malayalam Pathram

വേര്‍പാടിന്റെ ദുഖവും പേറി വത്സ രാജുവിന്റെ കുടുംബാംഗങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക