Helpline

പോലീസിന്റെ മനസ്സലിഞ്ഞു: ധനസഹായ കമ്മിറ്റിക്ക് രൂപം നല്‍കി

Published

on

വടക്കഞ്ചേരി: അനധികൃത മദ്യവില്പന നടക്കുന്നതായുള്ള വിവരത്തെത്തുടര്‍ന്ന് കിഴക്കഞ്ചേരി എരിക്കിന്‍ചിറ പഴാര്‍ണി സുരേഷിനെ പിടികൂടാനെത്തിയതാണ് പോലീസ്. മരത്തില്‍നിന്നുവീണ് നട്ടെല്ലുപൊട്ടി ആറുവര്‍ഷമായി എഴുന്നേല്‍ക്കാനാവാതെ കിടക്കുന്ന സുരേഷിനെയാണ് വീട്ടിലെത്തിയ പോലീസ് കണ്ടത്. നിസ്സഹായതയുടെനടുവില്‍ നില്‍ക്കുന്ന പ്രായമായ മാതാപിതാക്കളെയും ഭാര്യ സുനിത, പത്തും ഏഴും വയസ്സുള്ള രണ്ട് കുട്ടികള്‍ എന്നിവരേയുംകൂടി കണ്ടതോടെ കാക്കിക്കുള്ളിലെ മനസ്സ് അലിഞ്ഞു.

മരപ്പണിക്കാരനായിരുന്ന സുരേഷ് മണ്ണുത്തിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് മരത്തില്‍നിന്നുവീണ് നട്ടെല്ല് പൊട്ടിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും സ്വകാര്യ ആസ്പത്രിയിലുമായി ചികിത്സ നടത്തിയെങ്കിലും പണമില്ലാതായതോടെ ചികിത്സ നിലച്ചു. വീട്ടിലെ ഇടുങ്ങിയമുറി മാത്രമായി പിന്നീട് സുരേഷിന്റെ ലോകം. അരയ്ക്കുതാഴെ പൂര്‍ണമായും തളര്‍ന്നു. കാലുകള്‍ ശോഷിച്ചു. അനങ്ങാനാവാതെ കിടപ്പ് വര്‍ഷങ്ങള്‍നീണ്ടതോടെ ശരീരം വ്രണംവന്ന് പൊട്ടിത്തുടങ്ങി.

പരിചരണത്തിനും പ്രാഥമിക കാര്യങ്ങള്‍ക്കുമായി ഭാര്യ എപ്പോഴും അരികില്‍ വേണം. ഉപജീവനം വഴിമുട്ടിയതോടെ ചിലരുടെ സഹായത്തോടെ വീട്ടില്‍വെച്ച് മദ്യവില്പന തുടങ്ങിയെന്നായിരുന്നു പരാതി. മദ്യവില്പന നിര്‍ത്തണമെന്ന് കര്‍ശനമായി നിര്‍ദേശംനല്‍കിയ പോലീസ് ഉപജീവനത്തിനായി വഴികണ്ടെത്താമെന്നും സുരേഷിന് ഉറപ്പുനല്‍കി.

തുടര്‍ന്ന്, വടക്കഞ്ചേരി സി.ഐ. എസ്.പി. സുധീരന്റെയും എസ്.ഐ. സി. രവീന്ദ്രന്റെയും നിര്‍ദേശപ്രകാരം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ സുരേഷിന്റെ വീടിനോടുചേര്‍ന്ന് നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറില്‍ വിവിധ ക്ലബ്ബുകളും സംഘടനാ പ്രതിനിധികളും നാട്ടുകാരും ഒത്തുകൂടി പതിനഞ്ചംഗ സുരേഷ് ധനസഹായ കമ്മിറ്റിക്ക് രൂപം നല്‍കി. വടക്കഞ്ചേരി എസ്.ബി.ടി. യില്‍ അക്കൗണ്ട് തുടങ്ങി. നമ്പര്‍: 67302456996. ഉപജീവനത്തിനായി വീടിനുസമീപം ചെറിയൊരുകട തുടങ്ങുന്നതിനും ചികിത്സതുടരുന്നതിനും പണം കണ്ടെത്തുകയാണ് ലക്ഷ്യം.
Mathrubhumi

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എൽവിന് തല ഉയർത്താൻ വേണം നിങ്ങളുടെ കൈത്താങ്ങ്

ആരാധനയ്‌ക്കായ്‌ നീട്ടൂ ഒരു കൈത്താങ്ങ്‌

ഹൃദയതാളം വീണ്ടെടുക്കാന്‍ അഷിതമോള്‍ക്ക്‌ വേണം നിങ്ങളുടെ കൈത്താങ്ങ്‌

ക്യാന്‍സറിനോടുള്ള പോരാട്ടത്തില്‍ ലിജിയെ സഹായിക്കുക

ആര്‍ദ്ര ഹൃദയങ്ങളുടെ കരുണ കാത്ത് ഈ ദമ്പതികള്‍

ചികിത്സാ ധനസഹായം കൈമാറി

സഹൃദയരുടെ കനിവിനായ് കാത്തിരിക്കുന്നു

ഒരു കൈത്താങ്ങിനായ് സുനന്ദാമണി കേഴുന്നു

ഹൃദ്രോഗിയായ കോഴിക്കോട് സ്വദേശി കനിവു തേടുന്നു

ഒരു കുഞ്ഞിന്റെ ജീവനുവേണ്ടി ഒരു ഗ്രാമം ഒന്നായി പ്രാര്‍ത്തിക്കുന്നു

കരുണ കാത്ത് ഹൃദ്രോഗികളായ ദമ്പതികള്‍

സഹായം തേടുന്നു

രണ്ടു വൃക്കയും തകരാറില്‍ ആയ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

ഫോമാ ജനറല്‍ സെക്രട്ടറി സ്ഥനത്തേക്ക് ജിബി തോമസിനെ കാഞ്ച് നിര്‍ദ്ദേശിച്ചു

സുമനസുകളുടെ കരുണയ്‌ക്കായി ചെറിയാനും കുടുംബവും

ശസ്ത്രക്രിയക്കു സഹായം തേടുന്നു

ബൈക്കപകടത്തില്‍ തലയ്‌ക്കേറ്റ പരിക്ക്‌ മൂന്നരവര്‍ഷമായി മാത്യുവിനെ ആശുപത്രി കിടക്കയില്‍ തളച്ചിടുന്നു

രണ്ടു കരുന്നുകളുടെ അമ്മയായ യുവതി ജീവന്‍ നിലനിര്‍ത്താന്‍ കരുണ തേടുന്നു

സങ്കടങ്ങളുമായി കമലക്കുന്നിലെ പുഷ്പയും മക്കളും

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ചികിത്സാ ധനസഹായം നല്‍കി

ശിരസിന്റെ ക്രമാതീതമായ വളര്‍ച്ച , ഒന്‍പതു വയസുകാരന്‍ ഫാസില്‍ കരുണ തേടുന്നു

ഒഴുക്കില്‍പെട്ട് മരണമടഞ്ഞ മങ്കരത്തൊടി ജാഫര്‍ കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു

രക്താര്‍ബുദം ബാധിച്ച ഏഴാം ക്ലാസുകാരന്‍ സഹായം തേടുന്നു

ഓട്ടിസം തകര്‍ത്ത ബാല്യവുമായി 12 കാരന്‍ രാഹുല്‍ കരുണ തേടുന്നു, നമുക്കും കൈകോര്‍ക്കാം

ജീവന്‍ നിലനിര്‍ത്താന്‍ അമ്മയുടെ വൃക്ക, പക്ഷെ പണം എവിടെനിന്ന്‌?

ഇതുവരെ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിക്ക്‌ വൃക്ക ദാനം ചെയ്‌ത്‌ അധ്യാപിക മാതൃകയാകുന്നു

തലച്ചൊറില്‍ ട്യുമര്‍ ബാധിച്ച യുവാവ്‌ പ്രവാസി മലയാളികളില്‍ നിന്നും ചികിത്സസഹായം അഭ്യര്‍ത്ഥിക്കുന്നു

ഐസക്കിന്‌ കൈത്താങ്ങ്‌ നല്‍കുമോ?

നഴ്‌സ്, അമ്മയുടെ ചികിത്സക്കു കാരുണ്യം തേടുന്നു

വൃക്കകള്‍ തകരാറിലായ യുവതി സഹായം തേടുന്നു

View More