Image

ഫൊക്കാന ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം ഓഗസ്റ്റ്‌ 12-ന്‌ നല്‌കും

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 31 July, 2015
ഫൊക്കാന ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം ഓഗസ്റ്റ്‌ 12-ന്‌ നല്‌കും
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്‌ഡി പ്രബന്ധത്തിനു കേരള സര്‍വകലാശാല അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊ ക്കാനയുമായി ചേര്‍ന്ന്‌ നല്‍കുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം ഓഗസ്റ്റ്‌ 12 അം തീയതി മുന്നു മണിക്‌ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ ഹാളില്‍ വെച്ച്‌ നല്‌കുന്നതാണ്‌.

കേരളപ്പിറവി സുവര്‍ണജൂബിലിയോടനുബന്ധിച്ചു ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതിയുമായി ചേര്‍ന്ന്‌ 50,000 രൂപയും പ്രശസ്‌തി പത്രവുമടങ്ങിയ പുരസ്‌കാരം 2007ലാണ്‌ കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയത്‌.

2013 ഡിസംബര്‍ ഒന്നുമുതല്‍ 2014 നവംബര്‍ 30വരെ കേരളത്തിലെ സര്‍വകലാശാലകളില്‍നിന്നു മലയാളത്തില്‍ പിഎച്ച്‌ഡി ലഭിച്ചവര്‍ക്കു പ്രബന്ധം അവാര്‍ഡിനായി സമര്‍പ്പിക്കാം.

ഇന്ന്‌ അമേരിക്കയിലെ മലയാളി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹികണ്ടസാംസ്‌ക്കാരിക മൂല്യച്യുതിയെ നിര്‍മ്മാര്‍ജ്ജനം ചെയ്‌ത്‌ കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന്‌ കാര്യപ്രാപ്‌തിയും ലക്ഷ്യബോധവുമുള്ള യുവാക്കളെ മുഖ്യധാരയില്‍ കൊണ്ടുവരണം. പല സംഘടനകളും ആ ലക്ഷ്യത്തോടെയാണ്‌ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതെങ്കിലും, ഇടയ്‌ക്ക്‌ ലക്ഷ്യം തെറ്റുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ കാണുന്നത്‌.

അമേരിക്കന്‍ മലയാളികള്‍ക്ക്‌്‌ കേരളത്തോടും മലയാള ഭഷയോടും വിധേയത്തിന്റേയും സ്‌നേഹത്തിനെയും പ്രതികമായി നടത്തുന്ന ഈ ചടങ്ങി ല്‍ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി, കേരള സര്‍വകലാശാല വൈസ്‌ ചാന്‍സിലര്‍ തുടങ്ങിവെരെ കുടാതെ സമുഹിക സംസ്‌കരിക വിദ്യാഭ്യസമണ്‌ഡലങ്ങളില്‍ വക്തി മുദ്ര പതിപ്പിച്ച നിരവധി ആളുകള്‍ പങ്കെടുക്കും എന്ന്‌ ഫോക്കാനയ്‌ക്കു വെണ്ടി പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ്‌ കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, തുടങ്ങിയവര്‍ അറിയിച്ചു.
ഫൊക്കാന ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം ഓഗസ്റ്റ്‌ 12-ന്‌ നല്‌കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക