Image

അര്‍ത്ഥം നഷ്ട്‌ടപ്പെട്ട പദശലഭങ്ങള്‍ (കവിത: ഷീലമോന്‍സ്‌ മുരിക്കന്‍ )

Published on 11 September, 2015
അര്‍ത്ഥം നഷ്ട്‌ടപ്പെട്ട പദശലഭങ്ങള്‍ (കവിത: ഷീലമോന്‍സ്‌ മുരിക്കന്‍ )
അര്‍ത്ഥം നഷ്ട്‌ടപ്പെട്ട പദ ശലഭങ്ങള്‍
ചിറകില്ലാതെ പറന്നു പുതുയുഗത്തിന്റെ
വാതായനം തുറക്കുമ്പോള്‍ കൗതുകമല്ല,
നോവിന്റെ നേര്‍ത്ത ശബ്ദം ... !

സത്യം, കണ്ണുകെട്ടി ഗാന്ധാരി ചമയുന്ന
നീതിയുടെ കൈപിടിച്ച്‌ ഇരുളില്‍ തപ്പിത്തടഞ്ഞ്‌
വേരറ്റ ധര്‍മ്മവൃക്ഷത്തിന്റെ ചോട്ടില്‍
പാറി തളര്‍ന്നിരിക്കുന്നു ...!

അര്‍ത്ഥം വാര്‍ന്നു മരിച്ച ദൈവത്തിന്റെ
ശീതികരിച്ച മൃതദേഹത്തിനു കാവലാളെ തേടി
മതശലഭങ്ങള്‍ ആറ്റംബോംബില്‍ അഭയം പ്രാപിച്ചു
പൊട്ടിത്തെറിക്കുന്നു ....!

രാജ്യസ്‌നേഹത്തിന്റെ പൊക്കിള്‍ക്കൊടി
അറുത്തെറിഞ്ഞു രാഷ്ട്രീയ പറവകള്‍
പാര്‍ട്ടിത്തൊട്ടിലില്‍ ചോരതേച്ചുകുളിച്ച്‌
വശം ചരിഞ്ഞുറങ്ങുന്നു ...!

ആത്മാവിലെ പ്രണയതീര്‍ത്ഥത്തിന്റെ
മാധുര്യമറിയാതെ ഇണശലഭങ്ങള്‍
ബീജവാഹിനിക്കുഴലുകളിലെ നൈമഷീകപ്രവാഹത്തില്‍
പ്രണയദാഹം ശമിപ്പിക്കുന്നു ....!

മനുഷത്വം നഷ്ട്‌ടപ്പെട്ട മനുഷ്യന്‍
ജനനമരണങ്ങള്‍ക്കിടയില്‍
കാഴ്‌ചയുള്ള അന്ധനായി
അര്‍ത്ഥമില്ലാത്ത ഒരു പുതിയ ജീവിയാകുന്നു ..!
അര്‍ത്ഥം നഷ്ട്‌ടപ്പെട്ട പദശലഭങ്ങള്‍ (കവിത: ഷീലമോന്‍സ്‌ മുരിക്കന്‍ )
Join WhatsApp News
വിദ്യാധരൻ 2015-09-12 08:43:39
ഡോ . കുഞ്ഞാപ്പു കവിതയുടെ തടികുറച്ച് ചടുലമാക്കാൻ ശ്രമിക്കുമ്പോൾ ഇവിടെ കവിത സ്ത്രീയെപ്പോലെ ദുരൂഹമാക്കി മാറ്റുകയാണ് 
വായനക്കാരൻ 2015-09-12 09:44:13
തടി കുറച്ചാലും ദുരൂഹമാക്കിയാലും വാസ്തുശില്പങ്ങൾ തീർക്കുന്നതിനു പകരം വാക്കുകളാകുന്ന വിറക് വെട്ടിയടുക്കി കവിതയ്ക്ക് ചിതകൾ തീർക്കപ്പെടുന്നു.
നാരദർ 2015-09-12 12:49:06
കവിതകൾ ചിതയിൽ കത്തിക്കാനാണെങ്കിൽ എന്തിനാ വെറുതെ അത് സ്രഷ്ടിക്കുന്നത് ?
ശകുനി 2015-09-12 13:20:40
 ഒരു രസം നാരദരെ  വായനക്കാർക്ക് ഭ്രാന്ത് പിടിക്കുന്നത്‌ കാണാൻ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക