ന്യൂയോര്‍ക്ക്: ജൂണ്‍ 28-ന് ദേശീയ ചെയര്‍പേഴ്സണ്‍ ലീല മാരേട്ടിന്റെ വസതിയില്‍
കൂടിയ മീറ്റിംഗില്‍ ഫൊക്കാന വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജിയന് ഭാരവാഹികളെ
തെരഞ്ഞെടുത്തു.
ശോശാമ്മ ആന്‍ഡ്രൂസ് (റീജിയണല്‍ പ്രസിഡന്റ്), ലത
കറുകപ്പള്ളി (വൈസ് പ്രസിഡന്റ്), ജെസ്സി ജോയി (സെക്രട്ടറി), ബാല കെയാര്‍കെ
(ട്രഷറര്‍), ജെസ്സി കാനാട്ട് (ജോയിന്റ് സെക്രട്ടറി), റെനി ജോസ് (ജോയിന്റ്
സെക്രട്ടറി), ഉഷ ജോര്‍ജ്, ലിസമ്മ ചാക്കോ, ഷൈനി ഷാജന് (കമ്മിറ്റി
അംഗങ്ങള്‍).
ചടങ്ങില്‍ വരുംവര്‍ഷത്തെ വിപുലമായ പ്രവര്‍ത്തന
പരിപാടികളെപ്പറ്റി ആലോചിച്ച് തീരുമാനിക്കുകയുണ്ടായി.
വനിതകള്‍ക്കായി
പൂക്കള മത്സരം നടത്തുവാന്‍ തീരുമാനിച്ചു. ഒക്ടോബര്‍ 18-നു സെന്‍ട്രല്‍
പാര്‍ക്കില്‍ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നടത്തുന്ന ബ്രെസ്റ്റ് കാന്‍സര്‍
വാക്കില്‍ സംബന്ധിക്കുവാന്‍ തീരുമാനിച്ചു. കൂടാതെ അവയവ ദാന ബോധവത്കരണം, സൂപ്പ്
കിച്ചന് ആരോഗ്യ സെമിനാര്‍ എന്നീ പരിപാടികള്‍ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു.