Image

മനുഷ്യന്‍ സൃഷ്ടിയോ പരിണാമമോ? (ലേഖനം: നൈനാന്‍ മാത്തുള്ള)

Published on 28 October, 2015
മനുഷ്യന്‍ സൃഷ്ടിയോ പരിണാമമോ? (ലേഖനം: നൈനാന്‍ മാത്തുള്ള)
പൊതുവേ മനുഷ്യരെല്ലാവരും പല തരത്തിലുള്ള ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരാണ്‌. നമ്മുടെ അറിവും അനുഭവവും മാറുന്നതിനനുസരിച്ച്‌ ഈ ധാരണകള്‍ മാറിക്കൊണ്ടിരിക്കുന്നു. സത്യമെന്നും മാറ്റമില്ലാത്തതെന്നും നാം ധരിച്ചിരുന്ന പല ധാരണകളും പുതിയ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ പൊളിച്ചെഴുതിയിട്ടുള്ളവരാണ്‌ നാമെല്ലാവരും. അറിവിന്റെ നിറകുടങ്ങളെന്ന്‌ പലരും കരുതുന്ന പണ്ഡിതന്മാരും ശാസ്‌ത്രജ്ഞന്മാരും ഇതിന്‌ അതീതരല്ല. പുതിയ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ ശാസ്‌ത്രജ്ഞന്മാര്‍ അന്നുവരെ അംഗീകരിച്ചിരുന്ന തിയറികളിലും പഠിപ്പിക്കലുകളിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നു. അന്വേഷിച്ചു കണ്ടുപിടിക്കാവുന്നവയെപ്പറ്റിയുള്ള ധാരണകളുടെ സ്ഥിതിയിതാണെങ്കില്‍ മറഞ്ഞിരിക്കുന്നതായ പൂര്‍ണ്ണമായി വെളിപ്പെട്ടിട്ടില്ലാത്ത താത്വികമായ വിഷയങ്ങളുടെ കാര്യം പറയണ്ട.

ഈ എഴുത്തുകാരന്‍ ഒരു കാലത്തു ദൈവം ഉണ്ട്‌ എന്ന്‌ വിശ്വസിച്ചിരുന്നു എങ്കിലും ആ വിശ്വാസം ദൃഢമല്ലായിരുന്നു. അല്‌പമൊക്കെ പഠിച്ചു കഴിഞ്ഞപ്പോള്‍ ദൈവം ഇല്ല എന്ന ധാരണ കുറച്ചു കാലം കൊണ്ടു നടന്നു.

മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന എല്ലാ വിഷയങ്ങളെപ്പറ്റിയും എഴുത്തുകാരും ചിന്തകരും ജനങ്ങള്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുക്കേണ്ടവരാണ്‌. ആ നിലക്ക്‌ നാം എവിടെ നിന്ന്‌ വന്നു എന്ന ചോദ്യത്തെ അഭിമുഖീകരിക്കാത്ത എഴുത്തുകാര്‍ ചുരുക്കമാണ്‌.

യഥാര്‍ത്ഥ അറിവ്‌ നമ്മെത്തന്നെ അറിയുക എന്നതാണ്‌. നാം ആരാണ്‌? നാം എവിടെ നിന്ന്‌ വന്നു? എവിടേക്കു പോകുന്നു? എത്ര കാലം ഇവിടെ കാണും? ഇവിടെ ആയിരിക്കുന്നതിന്റെ ഉദ്ദേശ്യം എന്ത്‌? ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതിനുള്ള വഴികള്‍ എന്തൊക്കെയാണ്‌? ഈ അറിവുതന്നെയാണ്‌ യഥാര്‍ത്ഥ അറിവ്‌. ഈ അറിവിനനുസരിച്ച്‌ ജീവിതം ക്രമീകരിക്കുകയായിരിക്കണം ജീവിതലക്ഷ്യം. ലക്ഷ്യത്തെപ്പറ്റിയും സഞ്ചരിക്കേണ്ട മാര്‍ഗ്ഗത്തെപ്പറ്റിയും വ്യക്തമായ അറിവില്ലയെങ്കില്‍ ലക്ഷ്യത്തിലെത്താതെ അലഞ്ഞു തിരിയേണ്ടി വരും.

യഥാര്‍ത്ഥത്തില്‍ നാമാരാണ്‌? നാമെങ്ങനെ ഇവിടെ വന്നുപെട്ടു. നാം കുരങ്ങില്‍ നിന്നും പരിണാമപ്രക്രിയയിലൂടെ പതിനായിരക്കണക്കിന്‌ വര്‍ഷങ്ങള്‍കൊ ണ്ട്‌ ആവിര്‍ഭവിച്ചതാണോ? ശാസ്‌ത്രത്തിന്റെ പേരില്‍ ശാസ്‌ത്രജ്ഞന്മാരെന്ന്‌ അവകാശപ്പെടുന്ന ചിലര്‍ മുന്നോട്ടു വെച്ച തിയറികള്‍ എന്നതില്‍ കവിഞ്ഞ്‌ ഈ തിയറികള്‍ പഠിപ്പിക്കുന്നവര്‍ക്കുപേലും അവര്‍ പഠിപ്പിക്കുന്നത്‌ സത്യമാണോ എന്ന്‌ നിശ്ചയമില്ല. ശാസ്‌ത്രമെന്നു പറയുമ്പോള്‍ പരീക്ഷണശാലകളില്‍ തെളിയിച്ചിട്ടുള്ളതായിരിക്കണം എന്നാണ്‌ വിവക്ഷിക്കുന്നത്‌. ഈ പരിണാമതിയറികള്‍ ചിലരുടെ സങ്കല്‌പങ്ങളെന്നതില്‍ കവിഞ്ഞ്‌ അതില്‍ ശാസ്‌ത്രീയമായി ഒന്നുമില്ല എന്നു പറയാം.

കാരണമില്ലാതെ ഒരു കാര്യം ഉണ്ടാവുക സാദ്ധ്യമല്ല എന്ന്‌ ശാസ്‌ത്രജ്ഞന്മാര്‍ അംഗീകരിക്കുന്ന അലംഘനീയമായ ഒരു നിയമവും തത്വസംഹിതയുമാണ്‌. ശാസ്‌ത്രജ്ഞന്മാരുടെ ശ്രമം തന്നെ കാര്യത്തിന്റെ കാരണം അന്വേഷിക്കുകയാണല്ലോ? പരിണാമസിദ്ധാന്തത്തിന്‌ സകലത്തിന്റെയും ഉറവിടമായ മൂലകങ്ങളുടെ കാരണത്തെപ്പറ്റി ഒന്നും പറയാനില്ല. മൂലകങ്ങള്‍ കോമ്പൗണ്ടുകളായി മാറി എന്നും അതില്‍ നിന്നും ജീവന്‍ ഉത്ഭവിച്ചു എന്നാണല്ലോ അവരുടെ വാദം. എന്നാല്‍ ഈ പ്രക്രിയയില്‍ ഉയര്‍ന്നുവരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. ഒരിക്കല്‍ ബയോളജി ക്ലാസ്സില്‍ പരിണാമസിദ്ധാന്തം പഠിപ്പിച്ച അദ്ധ്യാപകന്‍ അഭിപ്രായപ്പെട്ടത്‌ മൂലകങ്ങള്‍ ദൈവം സൃഷ്ടിച്ചു എന്ന്‌ വിശ്വസിക്കുകയല്ലാതെ മറ്റു വഴിയൊന്നുമില്ല എന്നാണ്‌. മൂലകങ്ങളെ ദൈവം സൃഷ്ടിച്ചുവെങ്കില്‍ ശാസ്‌ത്രജ്ഞന്മാരെന്ന്‌ അവകാശപ്പെടുന്ന ചിലരുടെ പരിണാമസിദ്ധാന്തത്തിന്റെ സഹായം കൂടാതെ തന്നെ ദൈവത്തിന്‌ ജീവന്‍ സൃഷ്ടിക്കാന്‍ കഴിയും എന്ന്‌ സമ്മതിക്കേണ്ടിയിരിക്കുന്നു.

മാറ്റമില്ലാത്ത തെളിയിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലല്ല ഈ തിയറികള്‍ രൂപപ്പെടുത്തിയിരിക്കുന്നത്‌. ഉദാഹരണമായി ഒരു വസ്‌തുവിന്റെ നീളം 10 സെന്റിമീറ്റര്‍ എന്നും സമയം ഒരു മണിക്കൂര്‍ എന്നും പറയുമ്പോള്‍ നിശ്ചിതമായ ഒരു മാനദണ്ഡത്തോടെയുള്ള താരതമ്യത്തിലാണ്‌ ഒരു നിഗമനത്തില്‍ എത്തുന്നത്‌. എന്നാല്‍ പരിണാമസിദ്ധാന്തത്തില്‍ അവകാശപ്പെടുന്ന കാലഘട്ടത്തിനെ താരതമ്യം ചെയ്യാന്‍ ആവശ്യമായ മാനദണ്ഡം അല്ലെങ്കില്‍ കാലപ്പഴക്കം തെളിയിക്കാന്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ ലഭ്യമല്ലാത്തതുകാരണം ചില ഊഹങ്ങളുടെ അടിസ്ഥാനത്തിലാണ്‌ കാലനിര്‍ണ്ണയം നടത്തിയിരിക്കുന്നത്‌. ഉദാഹരണമായി ഒരു വസ്‌തുവിന്‌ 1000 വര്‍ഷത്തെ പഴക്കമുണ്ട്‌ എന്നു പറയണമെങ്കില്‍ 10,000 വര്‍ഷം പഴക്കമുള്ള ഒരു വസ്‌തു മാനദണ്ഡമായി ഉണ്ടായിരിക്കണം. ആ മാനദണ്ഡത്തിലുള്ള താരതമ്യത്തിലാണ്‌ നാം കാലദൈര്‍ഘ്യം ഗണിക്കേണ്ടത്‌. അതുകൊണ്ട്‌ ഈ തിയറികളൊന്നും ശാസ്‌ത്രീയമാണ്‌ എന്ന്‌ പറയുക സാദ്ധ്യമല്ല. കാര്‍ബണ്‍ ഡേറ്റിംഗ്‌ ചില ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്തിട്ടുള്ളതാണ്‌.

ശാസ്‌ത്രീയമാണ്‌, സത്യമാണ്‌ എന്ന്‌ ചിന്തിച്ചിരുന്ന പല വിഷയങ്ങളും അടുത്ത കാലത്തു തന്നെ അത്‌ ശരിയല്ലായിരുന്നു എന്നു തെളിയുന്നതിനുകാരണം ശാസ്‌ത്രീയം എന്നു പറയുന്ന പഠനരീതികളിലുള്ള ശാസ്‌ത്രീയത ഇല്ലായ്‌മ കാരണമാണ്‌. ഉദാഹരണമായി ഒരു വസ്‌തുവിന്‌ മനുഷ്യശരീരത്തിലുള്ള അതിന്റെ സ്വാധീനം അറിയുവാന്‍ പഠിയ്‌ക്കാനുദ്ദേശിക്കുന്ന വസ്‌തുവൊഴികെ അതുമായി ബന്ധപ്പെട്ട മറ്റു ഘടകങ്ങള്‍ എല്ലാം സ്ഥിതമായി വെച്ചിട്ട്‌ പഠിയ്‌ക്കാനുദ്ദേശിക്കുന്ന വസ്‌തു ശരീരത്തിലുളവാക്കുന്ന പ്രതികരണം അളക്കുകയാണ്‌ ശാസ്‌ത്രജ്ഞന്മാര്‍ ചെയ്യുന്നത്‌. എന്നാല്‍ ഒരേ വസ്‌തുവിന്‌ വ്യത്യസ്‌ത രീതികളില്‍ മനുഷ്യരില്‍ പ്രതികരണം ഉളവാക്കുന്നതുകൊണ്ടും പഠിയ്‌ക്കാന്‍ ഉപയോഗിച്ച വസ്‌തുവിനെ സ്വാധീനിക്കുന്ന എല്ലാ ഘടകങ്ങളും ശാസ്‌ത്രജ്ഞന്മാര്‍ക്ക്‌ നിശ്ചയമില്ലാത്തതുകാരണം നിഗമനങ്ങള്‍ താമസിയാതെ തന്നെ മാറ്റിയെഴുതേണ്ടി വന്നിട്ടുള്ള സ്ഥിതിവിശേഷം സാധാരണമാണ്‌.

ശാസ്‌ത്രജ്ഞന്മാര്‍ എന്ന്‌ അവകാശപ്പെടുന്ന ചിലര്‍ മുന്നോട്ടുവെച്ച മറ്റൊരു തിയറിയാണ്‌ ബിഗ്‌ബാംഗ്‌ തിയറി അഥവാ ആദിയില്‍ നടന്നതെന്നു പറയപ്പെടുന്ന ഒരു പൊട്ടിത്തെറി. ഒരു ദിവാസ്വപ്‌നം എന്നതില്‍ കവിഞ്ഞ്‌ ഈ തിയറിയില്‍ ശാസ്‌ത്രീയമായി ഒന്നുമില്ല എന്നു പറയാം. പൊട്ടിത്തെറിയുടെ കാരണത്തെപ്പറ്റിയോ അതിലെ വസ്‌തുവിന്റെ ഉറവിടത്തെപ്പറ്റിയോ ചോദിച്ചാല്‍ അതിന്‌ അവര്‍ക്ക്‌ വ്യക്തമായ ഉത്തരമില്ല.

നിത്യജീവിതത്തില്‍ നാം പലപ്പോഴും പൊട്ടിത്തെറികള്‍ കാണാറുണ്ട്‌. അതിനുശേഷം ചുറ്റുപാടും നിരീക്ഷിച്ചാല്‍ കാര്യങ്ങള്‍ക്കൊന്നും ഒരു അടുക്കും ചിട്ടയും ഉണ്ടാവില്ല. ബിഗ്‌ബാംഗ്‌ എന്ന പൊട്ടിത്തെറിക്കുശേഷം അനേക ലക്ഷങ്ങളായ നക്ഷത്രങ്ങളും ഗ്രഹസമൂഹങ്ങളും ഇന്ന്‌ കാണുന്നതുപോലെ കിറുകൃത്യമായി സഞ്ചരിക്കുന്ന ഭ്രമണപഥത്തില്‍ വന്നുവീണുവെന്ന്‌ ചിന്തിക്കുന്നത്‌ കണ്ണടച്ച്‌ ഇരുട്ടാക്കുന്നവര്‍ക്ക്‌ മാത്രമേ സാധിക്കുകയുള്ളൂ.

അതിനുശേഷം പരിണാമം മൂലമാണ്‌ മനുഷ്യന്‍ ഉടലെടുത്തതെങ്കില്‍ മനുഷ്യന്‍ ഉടലെടുക്കുന്നത്‌ അനുകൂലമായ സാഹചര്യം ഭൂമിയില്‍ തന്നെ പല സ്ഥലങ്ങളിലും നിലനിന്നിരുന്നതു കാരണം ഒരേസമയത്ത്‌ പല സ്ഥലങ്ങളില്‍ മനുഷ്യര്‍ പരിണാമം മൂലം വെളിപ്പെടണമായിരുന്നു. എന്നാല്‍ ശാസ്‌ത്രം സമ്മതിക്കുന്നത്‌ ഇന്ന്‌ ഭൂമിയിലുള്ള മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളില്‍ നിന്ന്‌ ജന്മമെടുത്തവരാണെന്നാണ്‌.

ചിലര്‍ ചിന്തിക്കുന്നതുപോലെ ശാസ്‌ത്രം ദൈവത്തിന്റെ അധികാരപരിധിക്കു പുറത്തല്ല. ശാസ്‌ത്രത്തിലെ തത്വങ്ങളും കണ്ടുപിടുത്തങ്ങളും ദൈവം രൂപകല്‌പന ചെയ്‌തിട്ടുള്ളതാണ്‌. ദൈവം അതതു സമയങ്ങളില്‍ ശാസ്‌ത്രസത്യങ്ങള്‍ വെളിപ്പെടുത്താന്‍ നാം ശാസ്‌ത്രജ്ഞര്‍ എന്നു വിളിക്കുന്ന ചില വ്യക്തികളെ തിരഞ്ഞെടുത്തു. പടിപടിയായി അവരില്‍ക്കൂടി ശാസ്‌ത്രസത്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്‌.

ക്രിസ്‌തുവിന്‌ 2000 വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്ന ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന അബ്രഹാമിന്റെ കാലഘട്ടം ഇന്നുള്ള ആധുനികയുഗവുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ പ്രാകൃത അവസ്ഥയിലായിരുന്നു. ഇന്നുള്ള ജീവിതസൗകര്യങ്ങള്‍ ഒന്നും തന്നെ അന്നില്ലായിരുന്നു. എന്തുകൊണ്ട്‌ ബുദ്ധിക്ക്‌ അടിസ്ഥാനമായ ഡി.എന്‍.എ അവരിലും നമ്മിലും ഒന്നായിട്ടും ഇന്നു കാണുന്ന കണ്ടുപിടുത്തങ്ങള്‍ ഒന്നും അവര്‍ നടത്തിയില്ലാ? ദൈവം ആ കാലത്ത്‌ അത്‌ വെളിപ്പെടുത്തിയില്ല എന്ന്‌ ചിന്തിക്കുന്നതായിരിക്കും ഉചിതം.

പ്രകൃതിയില്‍ പരിണാമം നടക്കുന്നുണ്ടെന്നത്‌ സത്യമാണ്‌. സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പരിണമിക്കത്തക്ക രീതിയിലാണ്‌ സൃഷ്ടികള്‍ ഓരോന്നും. അതുകൊണ്ട്‌ സൃഷ്ടി അല്ല എന്നു വരുന്നില്ല.

സൃഷ്ടികര്‍മ്മത്തിന്റെ വിശദവിവരം മറച്ചു വെച്ചിരിക്കുന്നതുകൊണ്ട്‌ അന്വേഷിച്ചു കണ്ടുപിടിക്കുക സാദ്ധ്യമല്ല. എങ്കിലും വസ്‌തുവിനെ ഊര്‍ജ്ജവും, ഊര്‍ജ്ജത്തെ വസ്‌തുവായും മാറ്റാമെന്ന്‌ ശാസ്‌ത്രജ്ഞന്മാര്‍ സമ്മതിക്കുന്ന സ്ഥിതിക്ക്‌ ഊര്‍ജ്ജത്തിന്റെ പരമോന്നത സ്രോതസ്സായ ദൈവത്തിന്‌ ഊര്‍ജ്ജത്തെ വസ്‌തുവാക്കി മാറ്റി ഈ അഖിലാണ്ഡത്തെ സൃഷ്ടിക്കുക അസാദ്ധ്യമാണോ?

സൃഷ്ടിയുടെ കാര്യം പറയുമ്പോള്‍ ദൈവം സ്വവര്‍ഗ്ഗരതിക്കാരെ ആ നിലയിലാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന്‌ ഒരു പ്രചാരം കേള്‍ക്കുന്നുണ്ട്‌ അത്‌ പ്രചരണം എന്നല്ലാതെ അതില്‍ വസ്‌തുത ഒന്നും തന്നെയില്ല. സ്വവര്‍ഗ്ഗരതിക്ക്‌ കാരണമായ ഒരു ജീന്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

നമ്മില്‍ പലരും കണ്ണടച്ച്‌ ഇരുട്ടാക്കുന്നതില്‍ ബഹു സമര്‍ത്ഥരാണ്‌. നമ്മുടെ സ്വാര്‍ത്ഥതാല്‌പര്യങ്ങള്‍ക്ക്‌ അങ്ങിനെ വിശ്വസിക്കുന്നതും പറഞ്ഞു പരത്തുന്നതുമാണ്‌ വേണ്ടതെങ്കില്‍ അതിന്‌ മടിക്കാത്തവരാണ്‌ പലരും. കുട്ടികളില്‍ കാണുന്ന മത്സരസ്വഭാവം കാരണം മാതാപിതാക്കള്‍ സത്യമെന്നും പരിപാവനമെന്നും വിശ്വസിക്കുന്ന കാര്യങ്ങള്‍ അതല്ല എന്ന്‌ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ ഒരു ആന്തരിക സന്തോഷം കാണുന്നവരാണ്‌ ചില കുട്ടികള്‍. മുതിര്‍ന്നവരും മനസ്സിന്റെ ഈ വിക്രിയയില്‍ നിന്നും പൂര്‍ണ്ണമായും വിമുക്തരല്ല. നമുക്ക്‌ ഒരു വ്യക്തിയേയോ പ്രസ്ഥാനത്തേയോ ഇഷ്ടമല്ല എങ്കില്‍ ആ വ്യക്തിയും പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒരു കാര്യവും ചിലര്‍ ഇഷ്ടപ്പെടില്ല. ചിലരുടെ ശത്രു റിപ്പബ്ലിക്കന്‍ എങ്കില്‍ അവര്‍ ഡെമോക്രാറ്റിന്റെ വശം പിടിക്കും. രണ്ടും തമ്മിലുള്ള കാതലായ വ്യത്യാസത്തെപ്പറ്റി വലിയ നിശ്ചയം ഇല്ല എങ്കില്‍പ്പോലും. ഒരാള്‍ ഒരു ദൈവവിശ്വാസിയെങ്കില്‍ മറ്റെയാള്‍ നിരീശ്വരവാദിയായി ചമഞ്ഞെന്നിരിക്കും. അവര്‍ ശത്രുവിനെ വേദനിപ്പിക്കുന്നതില്‍ ആന്തരിക സന്തോഷം കാണുന്നു. ദൈവത്തിലുള്ള വിശ്വാസം പഴഞ്ചനാണെന്നും പുരോഗമന ചിന്താഗതിക്കാരനെന്ന ലേബലിന്‌ നിരീശ്വരവാദിയായിരിക്കണമെന്ന്‌ ചിന്തിക്കുന്നവരും കുറവല്ല.

വരുംവരാഴികളെക്കുറിച്ചുള്ള ഭയം ഇല്ല എങ്കില്‍ മനുഷ്യര്‍ പൊതുവേ എന്തും ചെയ്യാന്‍ മടിക്കുകയില്ല. ഒരു വ്യക്തിയെ എന്തു നീചകൃത്യവും ചെയ്യുന്നതിന്‌ പ്രേരിപ്പിക്കുവാന്‍ ആദ്യം ആ വ്യക്തിയുടെ ഈശ്വരവിശ്വാസം എടുത്തുകളഞ്ഞാല്‍ വളരെ എളുപ്പമായി. ഈ ഉദ്ദേശ്യത്തോടെ നിരീശ്വരവാദം പ്രചരിപ്പിക്കുന്നവരും കുറവല്ല. ഇങ്ങനെയുള്ള ചിന്തകള്‍ കൊണ്ട്‌ സത്യത്തിന്‌ ഒരു മാറ്റവും ഉണ്ടാവുന്നില്ല സത്യം എന്നും സത്യമായി നിലനില്‍ക്കുന്നു. ആ വ്യക്തിയുടെ വിശ്വാസം മാത്രമാണ്‌ മാറുന്നത്‌.

സത്യം അന്വേഷിച്ച്‌ കണ്ടുപിടിക്കുക നമ്മുടെ ഓരോരുത്തരുടെ ഉത്തരവാദിത്വമാണ്‌. ഒരു നല്ല കൂട്ടം ആളുകള്‍ സത്യത്തെപ്പറ്റി ആലോചിച്ച്‌ തല പുണ്ണാക്കാറില്ല. സത്യം എന്താണ്‌ എന്നറിയില്ല എന്ന്‌ അവര്‍ സമ്മതിക്കുന്നു. അതറിയാന്‍ അവര്‍ക്ക്‌ വലിയ താല്‌പര്യവുമില്ല.

ഇവരെ agnostic എന്നു വിളിക്കുന്നു. ജീവിതയാത്രയിലെ കമനീയമായ ആകര്‍ഷകമായ വസ്‌തുക്കളിലും കാഴ്‌ചകളിലും കേന്ദ്രീകരിച്ച്‌ അവരങ്ങനെ നീങ്ങുകയാണ്‌.

നിരീശ്വരവാദികളായ പലരും അവര്‍ ഇപ്പോള്‍ ആയിരിക്കുന്ന ജീവിതരീതിയാണ്‌ അവരെ അതിനു പ്രേരിപ്പിക്കുന്നത്‌. ആ ജീവിതരീതിയില്‍ മാറ്റം വരുത്താന്‍ അവര്‍ക്ക്‌ താല്‌പര്യമില്ല. അതിന്‌ കണ്ണടച്ച്‌ ഇരുട്ടാക്കുകയാണ്‌ അഭികാമ്യം.

ദൈവം ഇല്ല എന്നതിന്‌ കാരണങ്ങള്‍ ചിലര്‍ പറയുന്നത്‌
മനുഷ്യന്‍ സൃഷ്ടിയോ പരിണാമമോ? (ലേഖനം: നൈനാന്‍ മാത്തുള്ള)
Join WhatsApp News
Anthappan 2015-10-29 10:12:30

I am surprised to see that Ninan Matthulla rejecting the thousands of years of scientific research and work and giving credit for the ‘God’ for creating everything.   He is deliberately dragging scientists like Einstein to the discussion and claiming that he was also a ‘God’ addict like him.  God is a creation by man when they failed to understand the complete picture of the creation.  Men out of fear created many Gods and worship it.   Religion and its crooked leaders took advantage of the ignorance of majority of people and leading a comfortable life.   Now, religion is a huge business running with millions of dollars budget.  It is industry ran by CEO like Popes and Bishops.   People like Matthulla are the agents of religion.  They try to recruit people into these organizations.  I never discount their ability to do it but feel sorry for their state of mind and real motivation behind it.

The theory of evolution by natural selection, first formulated in Darwin's book "On the Origin of Species" in 1859, is the process by which organisms change over time as a result of changes in heritable physical or behavioral traits. Changes that allow an organism to better adapt to its environment will help it survive and have more offspring.  – Darwin is a scientist and he did many researches and experiments on it before he presented it.  He left room for the future generation to add on to it.  But, for many religious leaders, have nothing to substantiate their claim that the creation was done by a person God with his or her command. 

Ninan Matthulla rejects the Carbon dating by saying that it is baseless and no truth in it.  “The method was developed by Willard Libby in the late 1940s and soon became a standard tool for archaeologists. Libby received the Nobel Prize for his work in 1960. The radiocarbon dating method is based on the fact that radiocarbon is constantly being created in the atmosphere by the interaction of cosmic rays with atmospheric nitrogen. The resulting radiocarbon combines with atmospheric oxygen to form radioactive carbon dioxide, which is incorporated into plants by photosynthesis; animals then acquire 14C by eating the plants. When the animal or plant dies, it stops exchanging carbon with its environment, and from that point onwards the amount of 14C
  it contains begins to reduce as the 14C undergoes radioactive decay. Measuring the amount of 14C in a sample from a dead plant or animal such as piece of wood or a fragment of bone provides information that can be used to calculate when the animal or plant died. The older a sample is, the less 14C there is to be detected, and because the half-life of 14C (the period of time after which half of a given sample will have decayed) is about 5,730 years, the oldest dates that can be reliably measured by radiocarbon dating are around 50,000 years ago, although special preparation methods occasionally permit dating of older samples.”  

I can write in volume about it but there is no use with Mr. Matthulla because he has written this article with his God in mind and has nothing to support it.  His claims are general just like Bible says, “In the beginning was the Word, and the Word was with God, and the Word was God. 2 He was with God in the beginning. 3 Through him all things were made; without him nothing was made that has been made. 4 In him was life, and that life was the light of all mankind. 5 The light shines in the darkness, and the darkness has not overcome”   Religion and there false teachings are pushing this world into chaos which we have never seen before.  It is sad to see people like Mattthulla joining the rank and adding fuel into fire.  

നാരദർ 2015-10-29 12:01:52
ഒത്തിരി നാളായി ഒരു ഇടിവെട്ടും മഴയും കണ്ടിട്ട് 
വായനക്കാരൻ 2015-10-29 15:30:08
നന്ദി മത്തുള്ള, ഇത്തരം ചിന്താഗതി എത്രമാത്രം അന്ധവും അബദ്ധ ജടിലവുമാണെന്ന്  ഞങ്ങൾക്ക് മനസ്സിലാക്കിത്തന്നതിന്. 
വിദ്യാധരൻ 2015-10-29 20:24:28
'ദൈവം എന്നതിനേക്കാൾ സമഗ്രവും സമ്പൂർണ്ണവുമായ ഒരാശയം മനുഷ്യൻ ആവിഷ്കരിച്ചിട്ടില്ല. ഭയം, അതിശയം, നീതിബോധം , പാരസ്പര്യം, പ്രേമം, ത്യാഗം, ശാന്തി, യാദൃച്ഛികത, ഗതീയത, പ്രതീക്ഷ, മോഹം, നിസ്സഹായത, അർത്ഥന, പ്രാമാണികഥ, എന്നിങ്ങനെ, വൈവിദ്ധ്യമുള്ള ഒട്ടേറെ നൂലിഴകൾകൊണ്ട്, നൂറ്റാണ്ടുകളായി, കളിയായിട്ടും, കാര്യമായിട്ടും, ശാസ്ത്ര ബുദ്ധിയോടുകൂടിയും കവിത നിറഞ്ഞ സ്വാരസ്യത്തോടുകൂടിയും, മനുഷ്യൻ നെയ്യെതെടുത്ത അത്ഭുത പ്രതിഭാസമാണ് ദൈവം.  അതിന്റെ രചനയിൽ അവനു പങ്കുണ്ടെങ്കിലും അതിനെ ശിഥിലമാക്കുവാൻ അവൻ ശക്തനായി ഭവിക്കുന്നില്ല. സ്വന്തം കൈകൊണ്ട് നിർമിച്ച ഗ്രഹത്തിൽ ഒരുവൻ അഭയം കണ്ടെത്തുന്നതുപോലെ ഒരുവൻ അവന്റെ ഹൃദയത്തിൽ മെനെഞ്ഞെടുത്ത ദൈവത്തിൽ ശാന്തിയും സൗന്ദര്യവും, പ്രേമവും, സത്യവും എല്ലാം അന്വേഷിക്കുന്നു, കണ്ടെത്തുന്നു. അതൊരു ശാസ്ത്രന്ജന്റെ കണ്ടെത്തലല്ല. ഒരു കവിയുടെ കണ്ടെത്തെലാണ്. സത്യത്തിന്റെ മുഴുവൻ രഹസ്യവും ശാസ്ത്രത്തിന്റെ രഹസ്യമല്ല. അനുപ്രസ്ഥമായ സത്യം ശാസ്ത്രത്തിനു വഴങ്ങികൊടുക്കുന്നു.  അദൃഷ്ട്മായ സത്യം കവികൾ കണ്ടെത്തുന്നു. ജീവിതത്തിൽ നിന്ന് കവിതയെ ഒഴിവാക്കിയാൽ അത് ദരിദ്രമായി പോവും.  വ്യാസനും, വാല്മീകിയും, കാളിദാസനും, ഹോമറും, ദാന്തെയും, ഷേക്സ്പിയറും, ഗേയ് ഥെയും, യൂഗോയും , ടാഗോറും  നമ്മുടെ ഭാവനയെ സമ്പുഷ്ടമാക്കുന്നത് കവിതയും കല്പനയും പകര്ന്നു തന്നെയാണ്.  അവരുടെ വാചോവിലാസത്തിൽ നിറഞ്ഞു നില്ക്കുന്ന അദൃഷ്ട് സത്യം നിരീക്ഷണ ശാലയിൽ ഒതുങ്ങി നില്ക്കുന്നതല്ല .എന്നാലും നമുക്ക് അതുകൂടാതെ വയ്യ .(ദൈവം സത്യമോ മിഥ്യയോ -നിത്യചൈതന്യയതി)

ചന്തമേറിയ പൂവിലും ശഭളാഭമാം ശലഭത്തിലും 
സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും 
ഹന്ത ! ചാരു കടാക്ഷമാലകളർക്ക രശ്മിയിൽ നീട്ടിയും 
ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശനെ വാഴ്ത്തുവിൻ (സങ്കീർത്തനങ്ങൾ -ആശാൻ )

John Varghese 2015-10-30 09:22:26

Thank you Vidyaadharan for posting the excerpt from Nithya chaithanya yathi’s ‘Deivam sathymao Mydhiyao”  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക