Image

ജോര്‍ജ്ജ് ഓലിക്കല്‍ ഫൊക്കാന ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി

(സുധ കര്‍ത്ത) Published on 29 April, 2016
ജോര്‍ജ്ജ് ഓലിക്കല്‍ ഫൊക്കാന ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി
ഫിലാഡല്‍ഫിയ: തമ്പി ചാക്കോ നേതൃത്വം നല്‍കുന്ന ടീമിനു് പിന്തുണ അറിയിച്ചു കൊണ്‍ട് ഫിലാഡല്‍ഫിയായിലെ പമ്പ മലയാളി അസ്സോസിയേഷനില്‍ നിന്നു് ജോര്‍ജ്ജ് ഓലിക്കല്‍ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മത്‌സരിക്കുന്നു.

ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന അദേഹം, ഫൊക്കാന നാഷണല്‍ കമ്മറ്റി മെമ്പര്‍, ജോയിന്റ് ട്രഷറര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്‍ട.്

ഫൊക്കാന സ്പെല്ലിംഗ്  ബീ പെന്‍സില്‍വേനിയ റീജിയണല്‍ കോര്‍ഡിനേറ്റര്‍ കൂടിയായ ജോര്‍ജ്ജ് ഓലിക്കല്‍ പമ്പ മലയാളി അസ്സോസിയേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണു്. പമ്പ പ്രസിഡന്റ്, ഫിലാഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ചെയര്‍മന്‍, ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന്‍ പ്രസിഡന്റ,് മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍, എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്‍ട്. നാടക സംവിധായകനും അഭിനേതാവുമായ ജോര്‍ജ്ജ് ഓലിക്കലിനു് ഹൂസ്റ്റന്‍ കണ്‍വന്‍ഷനില്‍ കമ്മ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ് ലഭിച്ചിട്ടുണ്‍ട്.

ഫിലാഡല്‍ഫിയ സിറ്റി വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രോഗ്രാം സയന്റിസ്റ്റായി ജോലി ചെയ്യുന്ന ജോര്‍ജ്ജ് ഓലിക്കലിന്റെ സ്ഥാനാര്‍ത്ഥിത്വം തമ്പി ചാക്കോ ടീമിനു് ശക്തി പകരുമെന്നു് കാമ്പയിന്‍ ടീം പറഞ്ഞു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക