Image

ഫൊക്കാന സാഹിത്യ സമ്മേളനം: ടൊറന്റോയില്‍ മലയാള ഭാഷയുടെ പരിമളം പരക്കും

Published on 02 May, 2016
ഫൊക്കാന സാഹിത്യ സമ്മേളനം: ടൊറന്റോയില്‍ മലയാള ഭാഷയുടെ പരിമളം പരക്കും
ടൊറന്റോ: ജൂലൈ ഒന്നു മുതല്‍ നാലുവരെ ടൊറന്റോയില്‍ അരങ്ങേറുന്ന പതിനേഴാമതു ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷ നോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിന്റെ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങിയതായി സാഹിത്യ സമ്മേളന കമ്മിറ്റിക്കു വേണ്ടി ജോണ്‍ ഇളമത അറിയിച്ചു. ഹില്‍ട്ടണ്‍ ഹോട്ടലില്‍ (8500 വാര്‍ഡന്‍ ആവന്യൂ, മാര്‍ക്കം, എല്‍സിക്‌സ്ജി വണ്‍ഏഫൈവ് ഒന്റാരിയോ, കാനഡ) ജൂലൈ രണ്ടാം തീയതിയാണ് മലയാളത്തിന്റെ സുഗന്ധ പൂരിതമായ ഭാഷാസംഗമത്തിന് അനുഗ്രഹീതമായ തിരിതെളിയുക.

മലയാള സംസ്‌കൃതിയുടെ തിലകക്കുറിയായി ശ്രേഷ്ഠഭാഷാ പദമലങ്കരിക്കുന്ന നമ്മുടെ മാതൃഭാഷയുടെ വര്‍ണ്ണാഭമായ പൂക്കള്‍ ഇവിടെ പൊട്ടിവിടരുന്നു. കേരളത്തനിമയും, പഴമയും, പാരമ്പര്യങ്ങളും ചേരുന്ന ദേവ-ദ്രാവിഡ ഭാഷയെ അണിയിച്ചൊരുക്കാന്‍ ഇക്കുറി അക്ഷര സ്‌നേഹികള്‍ക്കും, ഭാഷാസ്‌നേഹികള്‍ക്കും  ഒപ്പം മലയാള മുഖധാരാ സഹിത്യത്തിലെ പ്രശസ്തരും എത്തുന്നു.

പ്രമുഖ കവിയും സിനമ-സീരിയല്‍ നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രശസ്ത നോവലിസ്റ്റും സാഹിത്യകാരനുമായ സേതു, കഥാകാരനും, മാദ്ധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായ പി.കെ. പാറക്കടവ്, കഥാകാരനും നോവലിസറ്റുമായ സതീഷ്ബാബു പയ്യന്നൂര്‍ എന്നിവരും പങ്കെടുക്കുന്നു.

കാര്യപരിപാടികളുടെ ഏകദേശരൂപം തയ്യാറായിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ജൂലെ രണ്ടിന് രാവിലെ 9.30ന് കവിസമ്മേളനം ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉത്ഘാടനം ചെയ്ത് ആമുഖ പ്രഭാഷണം നടത്തും. 9.30 മുതല്‍ 11.30 വരെ കവി അരങ്ങാണ്. ദിവാകരന്‍ നമ്പൂതിരി മോഡറേറ്ററും സുരേഷ് നല്ലിക്കോട്, ഡോ. നന്ദകുമാര്‍ എന്നിവര്‍  കോര്‍ഡിനേറ്റര്‍മാരുമായിരിക്കും. കാവ്യ വാസനയുള്ള ഏവര്‍ക്കും പങ്കെടുക്കാം. സ്വന്തം കവിതയോ അല്ലെങ്കില്‍ പ്രശസ്തരായ കവികളുടെയോ അവതരിപ്പിക്കാവുന്നതാണ്. തടര്‍ന്ന് ആധുനിക കവിതയെക്കുറിച്ചുള്ള ചര്‍ച്ചയാണ്. “

    ഉച്ചയ്ക്ക് 12 മുതല്‍ ഒരുമണിവരെ നടക്കുന്ന കഥാലോകത്തിന്റെ  ഉത്ഘാടനം പി.കെ പാക്കടവ് നിര്‍വഹിക്കുകയും ആമുഖ പ്രഭാഷണം നടത്തുകയും ചെയ്യും. നിര്‍മ്മല മോഡറേറ്ററും ശങ്കര്‍, ഷീല ഡാനിയല്‍ എന്നിവര്‍ കോര്‍ഡിനേറ്റമാരുമായിരിക്കും. രണ്ടുമണിവരെയുള്ള ബ്രേക്കിന് ശേഷം സേതു, നോവല്‍ സാഹിത്യ വിഭാഗം ചര്‍ച്ചയുടെ ഉത്ഘാടനം നിര്‍വഹിച്ച് സംസാരിക്കും. 3.30 വരെയുള്ള ഈ ചര്‍ച്ചയുടെ മോഡറേറ്റര്‍ ജോണ്‍ ഇളമതയാണ്. അശോകന്‍ വെങ്ങാശ്ശേരി, നീന പനക്കല്‍ എന്നിവരായിരിക്കും കോര്‍ഡിനേറ്റര്‍മാര്‍.
   
    കുടിയേറ്റ മലയാളി എഴുത്തുകാരും, രചനകളും എന്ന വുഷയത്തെ അധികരിച്ച് അശോകന്‍ വേങ്ങാശേരി പ്രബന്ധം അവതരിപ്പിക്കും. തടര്‍ന്ന് ചര്‍ച്ചയും അഭിപ്രായ പ്രകടനങ്ങളുമാണ്. സാഹിത്യ സമ്മേളനത്തിന്റെ മറ്റൊരു ഹൈലൈറ്റായ ചിരിയരങ്ങ് നാലു മണി മുതല്‍ 5.30 വരെ സദസ്യരെ ആനന്ദിപ്പിക്കും. അലക്‌സ് ഏബ്രഹാം മോഡറേറ്ററും റെന്നി തോമസ്  കോര്‍ഡിനേറ്ററുമാണ്. അശ്ശീലമെന്ന് പ്രത്യക്ഷത്തില്‍ തോന്നാത്ത നര്‍മം അവതരിപ്പിക്കണമെന്ന് നിഷ്‌കര്‍ഷയുണ്ട്. ചിരി അരങ്ങില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 905 848 0698 എന്ന ടെലിഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക. 

    പൊതുവായി സാഹിത്യ സളേനത്തെപ്പറ്റി കൂടുതല്‍ അറിയാന്‍: johnelamatha@yahoo.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക