Image

കുഞ്ഞ്, വലിയ കഥകളുടെ തമ്പുരാന്‍ പി.കെ.പാറക്കടവ് ഫൊക്കാനാ കഥയരങ്ങില്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 09 May, 2016
കുഞ്ഞ്,  വലിയ കഥകളുടെ തമ്പുരാന്‍ പി.കെ.പാറക്കടവ് ഫൊക്കാനാ കഥയരങ്ങില്‍
ചെറിയ കഥകളുടെ തമ്പുരാന്‍ ഫൊക്കാനാ സാഹിത്യ വേദിയില്‍ എത്തുന്നു .2016 ജൂലൈ രണ്ടിന് ടൊറന്റോയില്‍ (ഹില്‍ട്ടണ്‍,8500 വാര്‍ഡന്‍ ആവന്യൂ,മാര്‍ക്കം,എല്‍സിക്സ്ജി വണ്‍ഏഫൈവ് ഒന്റാരിയോ,കാനഡ.) നടക്കുന്ന ഫോക്കാനാ കണ്‍വഷന്റെ പതിനേഴാമതു നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച സാഹിത്യ സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന കഥാസാഹിത്യചര്ച്ച ഉത്ഘാടനം ചെയ്യുന്നത് മലയാളാത്തില്‍ കൊച്ചു കഥകളിലൂടെ വലിയ കാര്യങ്ങള്‍ പറയുന്ന കഥാകൃത്തും ,മാധ്യമം വാരികയുടെ എഡിറ്ററുമായ പി.കെ പാറക്കടവ് ആണ് .2016ജൂലെ 2nu ഉച്ചയ്ക്ക് 12 മണിക്ക് 'കഥാലോകം'  ശ്രീ പി.കെ പാറ ക്കടവ്ഉത്ഘാടനംചെയ്യും. മോഡറേറ്റര്‍,ശ്രീമതി നിര്‍മ്മല, കോര്‍ഡിനേറ്റര്‍: ശ്രീ ശങ്കര്‍, ശ്രീമതി ഷീല ഡാനിയല്‍ .

മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്താണ് പി.കെ പാറക്കടവ് (ജനനം: ഒക്ടോബര്‍ 15, 1952 - ).മിനിക്കഥകളിലൂടെ മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയനായി. യഥാര്‍ത്ഥ നാമം അഹമ്മദ്.1952 ഒക്ടോബര്‍ 15ന് വടകര താലൂക്കിലെ പാറക്കടവില്‍ പൊന്നങ്കോട് ഹസന്‍, മറിയം ദമ്പതികളുടെ മകനായി ജനിച്ചു. ഫാറൂഖ് കോളേജില്‍ വിദ്യാഭ്യാസം. കുറച്ചുകാലം ഗള്‍ഫ് നാടുകളില്‍ ജീവിച്ചു. ഇപ്പോള്‍ മാധ്യമം പത്രത്തിന്റെ പീരിയോഡിക്കല്‍സ് എഡിറ്ററായി ജോലിചെയ്യുന്നു. മുപ്പത്തിയൊന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാറക്കടവിന്റെ കഥകള്‍ ഇംഗ്ലീഷ്, ഹിന്ദി, അറബി, മറാഠി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും കേരള സാഹിത്യ അക്കാദമി, സമസ്ത കേരള സാഹിത്യ പരിഷത്ത് എന്നിവയുടെ നിര്‍വാഹക സമിതി അംഗവുമാണ്.

മൗനത്തിന്റെ നിലവിളിക്ക് 1995ല്‍ എസ്.കെ. പൊറ്റെകാട് അവാര്‍ഡ്.
പി.കെ. പാറക്കടവിന്റെ കൃതികള്‍ എന്ന കൃതിക്ക് 2008-ലെ അബുദാബി അരങ്ങ് സാംസ്‌കാരികവേദിയുടെ പുരസ്‌കാരം ഫൊക്കാന അവാര്‍ഡ്,കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2009 ലെ വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ('അവള്‍ പെയ്യുന്നു' എന്ന ഥാസമാഹാരത്തിന്) ചെറുവത്തൂര്‍ സൗഹൃദ സമിതിയുടെ മഹാകവി കുട്ടമ്മത്ത് അവാര്‍ഡ്തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്  ഭാര്യ സെബുന്നീസ. ആതിര സമീര്‍, അനുജ മിര്‍ഷാദ് എന്നിവര്‍ മക്കളാണ്.പ്രധാന കൃതികള്‍.മൗനത്തിന്റെ നിലവിളി,ഗുരുവും ഞാനും ഖോര്‍ഫുക്കാന്‍ കുന്ന്,പ്രകാശനാളം,മനസ്സിന്റെ വാതിലുകള്‍,ഞായറാഴ്ച നിരീക്ഷണങ്ങള്‍,മുറിവേറ്റ വാക്കുകള്‍,പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍ പാറക്കടവിന്റെ കഥകള്‍,ഇരട്ടി മിഠായികള്‍.

ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ വായിക്കുവാനും എന്നെന്നും ഓര്‍മ്മിക്കുവാനും സാധിക്കുന്ന പി കെ പാറക്കടവിന്റെ കഥകള്‍ പ്രവാസികള്ക്ക് എന്നും മുതല്‍ക്കുട്ടാണ്.ഫൊക്കാനാ സാഹിത്യ സമ്മേളന വേദിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യവും അമേരിക്കന്‍ മലയാളികള്‍ക്ക് വലിയ മുതല്‍കൂട്ടാകുമെന്ന് പ്രസിഡന്റ്ജോണ്‍ പി. ജോണ്‍ .സെക്രട്ടറി വിനോദ് കെയാര്‍കെ. ഫൊക്കാനട്രഷറര്‍ ജോയി ഇട്ടന്‍ . ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ എക്‌സിക്യുട്ടിവ് വൈസ് പ്രസിടന്റ്‌റ് ഫിലിപ്പോസ് ഫിലിപ്പ്   എന്നിവര്‍ അറിയിച്ചു.

കുഞ്ഞ്,  വലിയ കഥകളുടെ തമ്പുരാന്‍ പി.കെ.പാറക്കടവ് ഫൊക്കാനാ കഥയരങ്ങില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക