Image

കോഴിമുട്ട കഴിക്കൂ, ഹൃദ്രോഗം അകറ്റൂ

Published on 09 February, 2012
കോഴിമുട്ട കഴിക്കൂ, ഹൃദ്രോഗം അകറ്റൂ
കോഴിമുട്ട കഴിക്കുന്നത്‌ ഹൃദയാരോഗ്യത്തിന്‌ നന്നെന്ന്‌ പുതിയ കണ്ടെത്തല്‍. ആഴ്‌ചയില്‍ ആറ്‌ മുട്ടയെങ്കിലും കഴിക്കുന്നത്‌ ആരോഗ്യകരമായ ഹൃദയത്തിന്‌ ആവശ്യമാണെന്നാണ്‌ ഹാര്‍ട്ട്‌ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ ന്യൂട്രീഷനായ ഡോ. മെക്‌ നമാരയാണ്‌ പുതിയ കണ്ടെത്തല്‍ പുറത്തുവിട്ടത്‌. നേരത്തെ മുട്ടയിലെ കൊഴുപ്പ്‌ ആരോഗ്യത്തിന്‌ ദോഷകരമെന്ന്‌ കരുതിയിരുന്നു. എന്നാല്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോള്‍ ശരീരത്തിന്‌ ദോഷകരമാവുമെന്നാണ്‌ ഇത്‌ വരെ കരുതിയിരുന്നത്‌. എന്നാല്‍ ഇതില്‍ കുഴപ്പമില്ലെന്നാണ്‌ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌.ഭക്ഷണത്തിലെ കൊളസ്‌ട്രോള്‍ രക്തത്തിലെ കൊളസ്‌ട്രോളില്‍ നിന്നും വ്യത്യസ്‌തമാണെന്ന്‌ ഹാര്‍ട്ട്‌ ഫൗണ്ടേഷനും പറയുന്നു.

അതുപോലെ മുട്ടയില്‍ അടങ്ങിയിരിക്കുന്ന പോഷകഘടകമായ കോളൈന്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവളര്‍ച്ചയ്‌ക്ക്‌ സഹായകമാണ്‌. കൂടാതെ ലൂട്ടിന്‍ എന്ന ഘടകം തിമിരത്തെ തടയുമെന്നും ഡോക്‌ടര്‍ വെളിപ്പെടുത്തുന്നു.

Read more....
കോഴിമുട്ട കഴിക്കൂ, ഹൃദ്രോഗം അകറ്റൂകോഴിമുട്ട കഴിക്കൂ, ഹൃദ്രോഗം അകറ്റൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക