Image

അമിത ഉത്‌കണ്‌ഠ ആസ്‌ത്‌മയ്‌ക്ക്‌ കാരണമാകാം

Published on 23 February, 2012
അമിത ഉത്‌കണ്‌ഠ ആസ്‌ത്‌മയ്‌ക്ക്‌ കാരണമാകാം
അമിത ഉത്‌കണ്‌ഠ മാനസിക ദൗര്‍ബല്യങ്ങള്‍അമിതമായ ദേഷ്യം എന്നിവ ആസ്‌തമയ്‌ക്ക്‌ കാരണാകുമെന്ന്‌ കണ്ടെത്തല്‍. നെഞ്ചിലും ഹൃദയഭാഗത്തും ശരീരത്തിന്റ ഇരുവശങ്ങളിലും വേദന, മേല്‍ വയറു വീര്‍ത്തുവരുക, കൈ കാലുകള്‍ക്ക്‌ തളര്‍ച്ച അനുഭവപ്പെടുക, ചുമ, തൊണ്ടയുടെ ഭാഗത്ത്‌ കുറുകുറുപ്പ്‌, അരുചി, ദാഹം, എഴുന്നേറ്റ്‌ ഇരിക്കുമ്പോഴും കഫം പുറത്ത്‌ പോയി കഴിയുമ്പോഴും അല്‌പം ആശ്വാസം, നെറ്റി വിയര്‍ക്കുക, കണ്ണ്‌ തുറിച്ച്‌ വരുക, തണുപ്പ്‌ ,മഞ്ഞ്‌, പൊടി, പുക എന്നിവയേല്‍ക്കുമ്പോഴും രൂക്ഷഗന്ധം ശ്വസിക്കുമ്പോഴും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍. എന്നിവയെല്ലാമാണ്‌ ആസ്‌ത്‌മയുടെ ലക്ഷണങ്ങള്‍.

ആയുര്‍വേദത്തില്‍ രോഗിക്ക്‌ ഉടന്‍ ആശ്വാസം കിട്ടുന്നതിനു വേണ്ടി, കര്‍പ്പുരാദി തൈലം മുതലായവയില്‍ ഇന്ദുപ്പ്‌ ചേര്‍ത്ത്‌ ചൂടാക്കി നെഞ്ചില്‍ പുരട്ടിയതിനു ശേഷം മണലോ, തവിടോ, ഔഷധ ചെടികളുടെ ഇലകളോ കൊണ്ട്‌ കിഴിയുണ്ടാക്കി, ചൂടാക്കിയ ആ കിഴി നെഞ്ചില്‍ തലോടുന്നതാണ്‌ അടിയന്തിര ചികിത്സയില്‍പ്പെടുന്നത്‌.
അമിത ഉത്‌കണ്‌ഠ ആസ്‌ത്‌മയ്‌ക്ക്‌ കാരണമാകാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക