Image

ഫൈന്‍ ആര്‍ട്‌സ് നാടകം 'ഒറ്റമരത്തണല്‍' ഡാള്ളസില്‍

ജോര്‍ജ് തുമ്പയില്‍ Published on 28 July, 2017
ഫൈന്‍ ആര്‍ട്‌സ് നാടകം 'ഒറ്റമരത്തണല്‍' ഡാള്ളസില്‍
കൊപ്പേല്‍: (ടെക്‌സാസ്): സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിലെ വി. അല്‍ഫോന്‍സാ പുണ്യവതിയുടെ തിരുനാളിനോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളുടെ ഭാഗമായ ന്യൂജേഴ്‌സി ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ നാടകം 'ഒറ്റമരത്തണലി'ന്റെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമുള്‍പ്പെട്ട 17 അംഗ ടീം കൊപ്പേലില്‍ എത്തി. ഡാള്ളസ് / ഫോര്‍ട്ട്‌വര്‍ത്ത് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇടവകഭാരവാഹികളും പ്രസുദേന്തിമാരായ യുവജനങ്ങളും ചേര്‍ന്ന് ടീമംഗങ്ങളെ സ്വീകരിച്ചു. സംവിധായകന്‍ രഞ്ചി കൊച്ചുമ്മന്റെ നേതൃത്വത്തിലാണ് ടീമംഗങ്ങള്‍ എത്തിയത്. 
ഫൈന്‍ ആര്‍ട്‌സിന്റെ ഏറ്റവും പുതിയ നാടകമായ 'ഒറ്റമരത്തണല്‍' ഗതകാലകേരളത്തിന്റെ തുടിപ്പുകളും വിഹ്വലതകളും നിറഞ്ഞ തനി കേരളീയനാടകമാണ്. പിറവിയെടുത്ത് 16 വര്‍ഷങ്ങള്‍കൊണ്ട് അമേരിക്കന്‍ മലയാളികളുടെ കലാ ജിഹ്വയായി മാറിയ ഫൈന്‍ ആര്‍ട്‌സ് ഇതിനോടകം അമേരിക്ക, കാനഡ, മലേഷ്യ എന്നിവിടങ്ങളിലായി മുപ്പതിലധികം സ്റ്റേജുകളില്‍ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 
'ഒറ്റമരത്തണല്‍' ന്യൂജേഴ്‌സിയില്‍ ആദ്യമായി അവതരിപ്പിച്ചപ്പോള്‍ ചിക്കാഗോ രൂപതയുടെ ഓക്‌സിലിയറി ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്യുവാനും പ്രോത്സാഹിപ്പിക്കുവാനും എത്തിയത് അംഗങ്ങളുടെ ആത്മവിശ്വാസത്തെ പ്രശോഭിപ്പിക്കുകയും തങ്ങള്‍ക്ക് കിട്ടിയ അംഗീകാരമായി കരുതുകയും ചെയ്തു. 
ഇടവകയിലെ 36 യുവജനങ്ങളാണ് ഇത്തവണ പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്. ജൂലൈ 21 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് നടക്കുന്നത്. 
ഡാള്ളസ് ഏരിയയിലുള്ള സഹൃദയരെ ഫൈന്‍ ആര്‍ട്‌സ് മലയാളത്തിനൊപ്പം സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയ അധികൃതരും ക്ഷണിക്കുന്നതായി അറിയിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക