Image

സ്വയം ഈ ഭൂമി വിട്ടുപോകുന്നവര്‍(എഴുതാപ്പുറങ്ങള്‍:5- ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ Published on 26 September, 2017
സ്വയം ഈ ഭൂമി വിട്ടുപോകുന്നവര്‍(എഴുതാപ്പുറങ്ങള്‍:5- ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
ഹിന്ദുവോ, ക്രിസ്ത്യാനിയോ, മുസ്ലിമോ ജന്മംകൊണ്ട് ഏതു മതമായാലും ഈ മനോഹരിയായ ഭൂമിദേവിയുടെ മടിയില്‍ സ്‌നേഹവാത്സല്യങ്ങള്‍കൊണ്ട് പൊതിയാന്‍ മാതാപിതാക്കളും, ബന്ധുക്കളും, സുഹൃത്തുക്കളും, ജീവിതം ആസ്വദിയ്ക്കാന്‍ മതിയായ സാമ്പത്തികശേഷിയും, വേണ്ടതിലധികം  ജീവിതസൗകര്യങ്ങളും, വേണ്ടുവോളം വിദ്യാഭ്യാസവും, എല്ലാം കൊണ്ടും എത്രയോ അനര്ഘമാണിവിടെ ചില മനുഷ്യജന്മം. എന്നിട്ടും അമൂല്യമായ ഈ ജന്മത്തിനു  വിലകല്പിയ്ക്കാതെ, മാതാപിതാക്കളുടെ, അവരുടെ ജീവിതാവസാനം വരെ ചുട്ടുനീറുന്ന മനസ്സിന്റെ മുറിവിനെ ശ്രദ്ധിയ്ക്കാതെ, ആര്‍ക്കുമറിയാത്ത നിഗൂഡ്ഡമായ ജീവിതത്തിന്റെ ഒഴുക്കില്‍പ്പെട്ട് കരകയറാന്‍ വയ്യാതെ പലപ്പോഴും തനിയ്ക്കായി ജഗദീശ്വരന്‍ പതിച്ചുതന്ന ജീവിതം ആസ്വദിച്ച് തീരും മുമ്പെ ഈ കാലഘട്ടത്തില്‍ ഒരുപാട് ജന്മങ്ങള്‍ സ്വയം ത്യജിയ്ക്കപ്പെടുന്നു. പിന്നീട് ഇത്തരം ജീവത്യാഗത്തിന്റെ പിന്നില്‍ നമുക്കാര്‍ക്കും മനസ്സിലാക്കാന്‍ കഴിയാതെപ്പോയ ദുരൂഹതയുടെ ചുരുളഴിയപ്പെടുന്നു. ഈ ആത്മഹൂദിയ്ക്കു പ്രേരകമാകുന്നു അദൃശ്യ ശക്തി സ്വയം തന്നെയാണോ, സമൂഹമാണോ അതോ മറ്റെന്തെങ്കിലുമോ? 

ഇന്നത്തെ സമൂഹത്തെ അടക്കിഭരിയ്ക്കുന്ന ജീവിതത്തിലെ അവിഭാജ്യ ഘടകമായി തീര്‍ന്ന സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഇതില്‍ വല്ല പങ്കുമുണ്ടോ?
ഈയിടെ ബോളിവുഡിലെ ഒരു വിഖ്യാതയായ നടിയ്ക്ക് അഭിമുഖീകരിയ്‌ക്കേണ്ടിവന്ന അനുഭവത്തെകുറിച്ച അറിഞ്ഞപ്പോഴാണ് സ്മാര്‍ട്ട് ഫോണുകള്‍ക്കും, പുതിയ ടെക്‌നൊളജിയ്ക്കും ഇത്തരം അവസ്ഥകളില്‍ അനിവാര്യമായ പങ്കുണ്ടായേയ്ക്കാം എന്ന് ചിന്തിച്ചത്.  വൈറല്‍ പനി, വൈറല്‍ പകര്‍ച്ചവ്യാധികള്‍ എന്നതുപോലെ ഇന്നത്തെ സമൂഹത്തെ ബാധിച്ചിരിയ്ക്കുന്ന ഒന്നാണ് വൈറല്‍ വീഡിയോകള്‍. ഇത്തരം വീഡിയോകള്‍ നന്മയെയും, തിന്മയെയും പ്രതിനിധീകരിച്ചെയ്ക്കാം.
ഇവിടെ ഈ ബോളിവുഡ് താരത്തിന് വൈറല്‍ വീഡിയോയിലൂടെ അനുഭവിയ്‌ക്കേണ്ടി വന്നത് കയ്‌പ്പേറിയ അനുഭവമാണ്. ആ യുവനടിയുടെ രൂപ സാദൃശ്യമുള്ള ഏതോ ഒരു മോഡലിന്റെ നഗ്‌നമായ ശരീര ചിത്രത്തോട്  ഇവരുടെ മുഖം സംശോധനം ചെയ്ത് അശ്ലീന ചിത്രമായി വൈറലിലൂടെ പരസ്യപ്പെടുത്തി എന്നത് ആ നടിയുടെ സല്‍പ്പേരിനെയും സ്വാഭിമാനത്തെയും ബാധിച്ചു. ഇത്തരമൊരു അനുഭവം, ഈ ഒരു നടിയ്ക്കുമാത്രമല്ല ബോളിവുഡിലെ വേറെയും ചില പ്രശസ്ത നായികമാര്‍ക്ക് അനുഭവിയ്‌ക്കേണ്ടി വന്നിട്ടുണ്ട് എന്ന് മാധ്യമങ്ങള്‍ പറയപ്പെടുന്നു.

സിനിമാരംഗത്തെ താരങ്ങളെ കുറിച്ചുള്ള കിംവദന്തികള്‍ കൈതോരാതെ എഴുതുന്ന ഒരു സംസ്‌കാരം പൊതുവെ മാധ്യമങ്ങള്‍ക്കുണ്ട്. അതിനാല്‍ ഈ രംഗത്ത് കാല്‍വയ്പ്പ് നടത്തുന്ന താരങ്ങള്‍ സമൂഹമെന്ന കുട്ടികുരങ്ങന്മാരുടെ കുസൃതികള്‍ ഏറ്റു വാങ്ങാന്‍ തയ്യാറായി തന്നെ ഈ രംഗത്തേയ്ക്ക് പ്രവേശിച്ചിട്ടുള്ളവരാണ്.  എന്നാല്‍ ബോളിവുഡിലെ നടിയുടെ അനുഭവം നമ്മുടെ സമൂഹത്തിലെ ഒരു നിഷ്‌കളങ്കയായ സാധാരണ പെണ്കുട്ടിയ്ക്കാണ് അഭിമുഖീകരിയ്‌ക്കേണ്ടി വന്നതെങ്കില്‍ അവളെങ്ങിനെ സമൂഹത്തിന്റെ മൂര്‍ച്ചയുള്ള കണ്‍മുനകളെ, റിവോള്‍വര്‍ പോലുള്ള നാക്കുകളെ   അതിജീവിയ്ക്കും? അതെ കുറിച്ച് ചര്‍ച്ച നടത്താനോ, ന്യായീകരിയ്ക്കാനോ അവള്‍ക്കേതെങ്കിലും മാധ്യമങ്ങള്‍ തുണയുണ്ടാകുമോ? ഇവിടെയല്ലേ കാരണമറിയാത്ത ആത്മഹത്യയുടെ രംഗപ്രവേശം?
എന്നാല്‍ ഇത്തരം വൈറലുകള്‍ ഉപയോഗപ്രദമായ സാഹചര്യങ്ങളും ഉണ്ട് യു. പിയിലെ റാംപൂരില്‍ മെയ് 22, 2017ല്‍ കുറെ പേര്‍ ചേര്‍ന്ന് വിജനമായ വീഥിയില്‍ രണ്ടു സ്ത്രീകളെ പീഢിപ്പിച്ച സംഭവം ഉടനെ മൊബയിലില്‍ പകര്‍ത്തി പിന്നീടത് വൈറല്‍ ആയി മാറിയതോടെ അത് ആ സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ സഹായകമായി. 

എന്നാല്‍ ഇത്തരം ടെക്‌നോളോജികള്‍ ഗുണത്തേക്കാള്‍ ഇന്നത്തെ യുവതലമുറയെ വഴിതെറ്റിയ്ക്കുന്നു എന്നത് ഒരു നഗ്‌നസത്യമാണ്. 

ഡിജിറ്റല്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വിപണനം പ്രചാരത്തില്‍ വരുന്നതിനു മുമ്പ് മാര്‍ക്കറ്റിംഗ് ഗുരുക്കന്മാരുടെ മനസ്സില്‍ വന്ന വിപണത്തിനുവേണ്ടി മാത്രം ഉടലെടുത്ത ഒരു ആശയമാണ് 'വൈറല്‍ മാര്‍ക്കറ്റിങ്'. ഇത് 1995ല്‍ നിലവില്‍ വന്നതാണ്.  എന്നാല്‍ ഈ അടുത്തകാലം വരെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇതേക്കുറിച്ചുള്ള അവബോധം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് എവിടെത്തിരിഞ്ഞാലും 'വൈറല്‍ ഒരു സര്‍വ്വസാധാരണമായിരിയ്ക്കുന്നു. എന്നാല്‍ വൈറലിലൂടെ   പ്രചരിപ്പിയ്ക്കുന്ന വിവരങ്ങള്‍ എത്രമാത്രം പ്രസക്തമാണെന്നുള്ളതും,  പലപ്പോഴും   പ്രചരണം നടത്തുന്ന വിവരങ്ങള്‍ നല്ലതായാണോ. ചീത്തയായാണോ  എന്നതിനുമേല്‍ കമ്പനിയ്ക്ക് പരിമിതി ഏര്‍പ്പെടുത്താന്‍ കഴിയാതെയാകുന്നു എന്നുള്ളതുമായ   പോരായ്മകളാല്‍ ഈ വൈറല്‍ മാര്‍ക്കറ്റിംഗ് അത്രമാത്രം വിജയിപ്പിയ്ക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ ഡിജിറ്റല്‍ മാധ്യമങ്ങളുടെ രംഗപ്രവേശത്തിനുശേഷം  ഈ വൈറല്‍ മാര്‍കെട്ടിംഗിന്  മറ്റൊരു വഴിത്തിരിവുണ്ടായി. സ്മാര്‍ട്ട് ഫോണിന്റെ വരവോടെ എന്തും ഏതും ഞൊടിയിടയില്‍ വീഡിയോ ആയും ഫോട്ടോ ആയും മൊബയില്‍ ക്യാമറയില്‍ പകര്‍ത്താമെന്നായി. ഈ പകര്‍ത്തുന്ന ഇവ കൗതകത്തിനായും, നേരം പോക്കിനായും കൂട്ടുകാര്‍ക്കിടയിലും,  ബന്ധുക്കള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ കൂടി പരസ്പരം കൈമാറുന്നു. എന്നാല്‍ ഇത്തരം വീഡിയോകള്‍ വൈറല്‍ ആയി മാറുമ്പോള്‍ അതിന്റെ വ്യാപക വേഗത അനിയന്ത്രിതമാകുന്നു. അതുമാത്രമല്ല ഇതില്‍ പതുങ്ങിയിരിയ്ക്കുന്ന മറ്റൊരു കുരുക്ക് ഇത്തരം വീഡിയോകള്‍ സാഹചര്യങ്ങളും, ഉടനെ മൊബയിലില്‍ പകര്‍ത്തി പിന്നീടത് വൈറല്‍ ആയി മാറിയതോടെ അത് ആ സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ സഹായകമായി. 

എന്നാല്‍ ഇത്തരം ടെക്‌നോളോജികള്‍ ഗുണത്തേക്കാള്‍ ഇന്നത്തെ യുവതലമുറയെ വഴിതെറ്റിയ്ക്കുന്നു എന്നത് ഒരു നഗ്‌നസത്യമാണ്. 

ഡിജിറ്റല്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വിപണനം പ്രചാരത്തില്‍ വരുന്നതിനു മുമ്പ് മാര്‍ക്കറ്റിംഗ് ഗുരുക്കന്മാരുടെ മനസ്സില്‍ വന്ന വിപണത്തിനുവേണ്ടി മാത്രം ഉടലെടുത്ത ഒരു ആശയമാണ് 'വൈറല്‍ മാര്‍ക്കറ്റിങ്'. ഇത് 1995ല്‍ നിലവില്‍ വന്നതാണ്.  എന്നാല്‍ ഈ അടുത്തകാലം വരെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇതേക്കുറിച്ചുള്ള അവബോധം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് എവിടെത്തിരിഞ്ഞാലും 'വൈറല്‍ ഒരു സര്‍വ്വസാധാരണമായിരിയ്ക്കുന്നു. എന്നാല്‍ വൈറലിലൂടെ   പ്രചരിപ്പിയ്ക്കുന്ന വിവരങ്ങള്‍ എത്രമാത്രം പ്രസക്തമാണെന്നുള്ളതും,  പലപ്പോഴും   പ്രചരണം നടത്തുന്ന വിവരങ്ങള്‍ നല്ലതായാണോ. ചീത്തയായാണോ  എന്നതിനുമേല്‍ കമ്പനിയ്ക്ക് പരിമിതി ഏര്‍പ്പെടുത്താന്‍ കഴിയാതെയാകുന്നു എന്നുള്ളതുമായ   പോരായ്മകളാല്‍ ഈ വൈറല്‍ മാര്‍ക്കറ്റിംഗ് അത്രമാത്രം വിജയിപ്പിയ്ക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ ഡിജിറ്റല്‍ മാധ്യമങ്ങളുടെ രംഗപ്രവേശത്തിനുശേഷം  ഈ വൈറല്‍ മാര്‍കെട്ടിംഗിന്  മറ്റൊരു വഴിത്തിരിവുണ്ടായി. സ്മാര്‍ട്ട് ഫോണിന്റെ വരവോടെ എന്തും ഏതും ഞൊടിയിടയില്‍ വീഡിയോ ആയും ഫോട്ടോ ആയും മൊബയില്‍ ക്യാമറയില്‍ പകര്‍ത്താമെന്നായി. ഈ പകര്‍ത്തുന്ന ഇവ കൗതകത്തിനായും, നേരം പോക്കിനായും കൂട്ടുകാര്‍ക്കിടയിലും,  ബന്ധുക്കള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ കൂടി പരസ്പരം കൈമാറുന്നു. എന്നാല്‍ ഇത്തരം വീഡിയോകള്‍ വൈറല്‍ ആയി മാറുമ്പോള്‍ അതിന്റെ വ്യാപക വേഗത അനിയന്ത്രിതമാകുന്നു. അതുമാത്രമല്ല ഇതില്‍ പതുങ്ങിയിരിയ്ക്കുന്ന മറ്റൊരു കുരുക്ക് ഇത്തരം വീഡിയോകള്‍ സാഹചര്യങ്ങളും, ജീവിതത്തെതന്നെ അടിയറ വയ്‌ക്കേണ്ട സാഹചര്യത്തില്‍ എത്തിയ്ക്കുന്നു.

ഇവിടെ ടെക്‌നോളജി വളര്‍ന്നു കൊണ്ടേയിരിയ്ക്കും. അവയെ നല്ലതിന് ഉപകരിയ്ക്കണമോ, ദുരുപയോഗം ചെയ്യണമോ എന്ന തീരുമാനം സമൂഹത്തിന്റേതാണ്.

കുറച്ച് കാലങ്ങള്‍ക്കു മുന്‍പുവരെ തന്റെ ഫോട്ടോ കൈമാറാതെ നോക്കിയാല്‍ മതി എന്ന ഒരു ഉപാധിയുണ്ടായിരുന്നു എന്നാല്‍ ഇന്ന് ഡിജിറ്റല്‍ ലോകത്ത് ഇതും അസാധ്യമായിരിയ്ക്കുന്നു. തന്റെ ദൈനംദിന ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഫോട്ടോയായും, വീഡിയൊയായും, ഫേസ്‌ബോക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും പരസ്പരം കൈമാറി ശീലിച്ച സമൂഹത്തിനു തന്റെ സ്വന്തം തിരിച്ചറിയല്‍ നല്‍കാതെ ഇത്തരം  സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധപ്പെടുക എന്നത് അസാധ്യം. ഇതിലൊന്നും ഇടപെടാതെ സമൂഹത്തില്‍ തുടരുന്നത് ഒരു ഭീരുത്വമായും കണ്ടേക്കാം. മാത്രമല്ല എവിടെയും, ആര്‍ക്കും, ആരുടെയും മുഖചിത്രങ്ങളും, സാഹചര്യങ്ങളും അവരറിയാതെ തന്നെ പകര്‍ത്താനാകുന്ന രീതിയില്‍ ടെക്‌നോളജി വിപുലീകരിച്ചിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ തന്റെ തിരിച്ചറിയാല്‍ നല്കാതിരിയ്ക്കുക എന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.  ആരെക്കുറിച്ചും, എന്തിനെക്കുറിച്ചും ഏതു സാഹചര്യത്തെക്കുറിച്ചും ഒരു സന്ദേശം, ഒരു വീഡിയോ കാണാന്‍ ഇടവന്നാല്‍ അതിലെ വിശ്വാസ സാധ്യത എത്രമാത്രം ഉണ്ടെന്നു വിലയിരുത്തിയതിനുശേഷം മാത്രം അത് സമൂഹത്തില്‍ പരസ്യപ്പെടുത്താന്‍ ശ്രദ്ധിച്ചാല്‍, വേണ്ടതും വേണ്ടാത്തതുമായ വാര്‍ത്തകള്‍ ഇതിലൂടെ പ്രചരിപ്പിയ്ക്കുന്ന സമൂഹ ദ്രോഹികള്‍ക്ക് ഒരു പരിധിവരെ കടിഞ്ഞാണിടാം.
സമൂഹമേ…… ദിനം പ്രതി വളര്‍ന്നുവരുന്ന ടെക്‌നോളജി ഉപയോഗിയ്ക്കു ജീവിതം ഏളുപ്പമാക്കു ആസ്വദിയ്ക്കു. പക്ഷെ ഒന്നിനും അടിമപ്പെടാതെ ജീവിതം അടിയറവെയ്ക്കാതെ നല്ല വശങ്ങളെ മാത്രം ചൂഷണം ചെയ്യുകയുള്ളൂ, പ്രോത്സാഹിപ്പിയ്ക്കുകയുള്ളു എന്ന് ഉറച്ച തീരുമാനമെടുക്കൂ.


സ്വയം ഈ ഭൂമി വിട്ടുപോകുന്നവര്‍(എഴുതാപ്പുറങ്ങള്‍:5- ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
Join WhatsApp News
P.R.G. 2017-09-26 04:57:12
ശ്രീമതി ജ്യോതി ലക്ഷ്മിയുടെ ലേഖനം വളരെ അറിവ് പകരുന്നതാണ്.
എഴുതുന്ന ശൈലി, ഭാഷയുടെ പ്രയോഗം എല്ലാം നന്നായിരിക്കുന്നു.
ടെക്നോളജി വളരുന്നതനുസരിച് ദുരുപയോഗം ചെയ്യാതെ നല്ലതിനുവേണ്ടി ഉപയോഗിക്കുക എന്ന സമൂഹത്തിനോടുള്ള ഉപദേശവും പ്രശംസനീയം.
ശ്രീമതി ജ്യോതി ലക്ഷ്മിക്ക് എല്ലാ ഭാവുകവും നേരുന്നു.

ഇതുപോലെ നല്ല ലേഖനങ്ങളെ ഇ മലയാളി പ്രോത്സാഹിപ്പിക്കുക.


James Mathew, Chicago 2017-09-26 09:59:25
അസൂയ, പാരവെപ്പ് മുതലായവയിൽ നിന്നും മലയാളി രക്ഷപ്പെട്ടില്ല. പുതിയ ജനറേഷൻ അപ്പൂപ്പന്മാരെക്കാൾ മോശം. എങ്ങനെ ഒരാളെ ദ്രോഹിക്കാമെന്നു അവർ നോക്കിക്കോണ്ടിരിക്കുന്നു. അതിനു സഹയാകമായി കയ്യിൽ അതിനുള്ള ഡിവൈസുകൾ ഉണ്ട്. ജീവൻ കൊടുക്കാൻ മാത്രമേ ദൈവത്തിനു കഴിയുന്നുള്ളു. അത് എപ്പോൾ എടുക്കണമെന്ന് മനുഷ്യനും അവന്റെ ചുറ്റുപാടും തീരുമാനിക്കും. ശ്രീമതി നമ്പ്യാരുടെ ലേഖനങ്ങൾ പ്രബോധനപരമാണ്. ആശംസകൾ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക