Image

ഫോമാ റീജിയണല്‍ കണ്‍വെന്‍ഷന്‌ ഫിലാഡല്‍ഫിയ ഒരുങ്ങി

ജോയിച്ചന്‍ പുതുക്കുളം Published on 15 March, 2012
ഫോമാ റീജിയണല്‍ കണ്‍വെന്‍ഷന്‌ ഫിലാഡല്‍ഫിയ ഒരുങ്ങി
ഫിലാഡല്‍ഫിയ: മാര്‍ച്ച്‌ 17-ന്‌ നടക്കുന്ന ഫോമയുടെ മിഡ്‌ അറ്റ്‌ലാന്റിക്‌ റീജിയണല്‍ കണ്‍വെന്‍ഷന്‌ ഫിലാഡല്‍ഫിയ ഒരുങ്ങി.

ശനിയാഴ്‌ച വൈകിട്ട്‌ 4 മണിക്ക്‌ ഫിലാഡല്‍ഫിയയിലെ 10197 നോര്‍ത്ത്‌ ഈസ്റ്റ്‌ അവന്യൂവില്‍ സ്ഥിതിചെയ്യുന്ന അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തിലാണ്‌ ഫോമയുടെ മിഡ്‌ അറ്റ്‌ലാന്റിക്‌ റിജീയണല്‍ കണ്‍വെന്‍ഷന്‍ അരങ്ങേറുന്നത്‌. ഘോഷയാത്ര, പൊതുസമ്മേളനം, കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌, കലാപരിപാടികള്‍, സ്‌നേഹവിരുന്ന്‌ തുടങ്ങി ഒട്ടനവധി പരിപാടികളാണ്‌ റീജിയണല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ ഒരുക്കിയിരിക്കുന്നത്‌.

കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി, മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ, മലയാളി അസോസിയേഷന്‍ ഓഫ്‌ ഡെലവെയര്‍വാലി, സൗത്ത്‌ ജേഴ്‌സി അസോസിയേഷന്‍ ഓഫ്‌ കേരളൈറ്റ്‌സ്‌, കേരള സമാജം ഓഫ്‌ ന്യൂജേഴ്‌സി എന്നീ സംഘടനകളാണ്‌ റീജിയണല്‍ കണ്‍വെന്‍ഷന്‌ നേതൃത്വം നല്‍കുന്നത്‌. പെന്‍സില്‍വാനിയ, ന്യൂജേഴ്‌സി, ഡെലവെയര്‍ എന്നിവടങ്ങളിലെ എല്ലാ മലയാളികളേയും റീജിയണല്‍ കണ്‍വെന്‍ഷനിലേക്ക്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ രാജന്‍ ടി. നായര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 215 698 8205 എന്ന നമ്പരില്‍ ബന്ധപ്പെടുക.
ഫോമാ റീജിയണല്‍ കണ്‍വെന്‍ഷന്‌ ഫിലാഡല്‍ഫിയ ഒരുങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക