Image

ലോക പുസ്തക ദിനം....വാക്കുകളെ പ്രണയിക്കുന്നവര്‍ക്കായി രതിദേവിയുടെയും കോരസണ്‍ വര്‍ഗീസിന്റെയും പുസ്തകങ്ങള്‍

അനില്‍ പെണ്ണുക്കര Published on 23 April, 2018
ലോക പുസ്തക ദിനം....വാക്കുകളെ പ്രണയിക്കുന്നവര്‍ക്കായി രതിദേവിയുടെയും കോരസണ്‍ വര്‍ഗീസിന്റെയും പുസ്തകങ്ങള്‍
"പുസ്തകങ്ങള്‍ അവയുടെ വായനക്കാരനെ കാത്തിരിക്കുന്ന
സ്വതന്ത്രമായ ഒരിടത്തെ സ്വപ്നം കണ്ടു.നിറയെ ഉയരം കുറഞ്ഞ മരങ്ങള്‍
അവയുടെ വിവിധങ്ങളായ നിറങ്ങളുള്ള
ഇലകള്‍ക്ക് കീഴേ ഋതുക്കളില്‍ നിന്ന്
തങ്ങളെ ഏല്‍പിച്ച പുസ്തകത്തെ കാത്തു വയ്ക്കുന്നത്
ആ പുസ്തകമായി മാറിയ ഏതോ മരവുമായുള്ള പൂര്‍വജന്മബന്ധങ്ങളെ ഓര്‍മ്മിച്ചു.സന്ദര്‍കര്‍ വരികയും പോവുകയും ചെയ്തു.
പുസ്തകങ്ങള്‍ ; മരങ്ങള്‍ അവയുടെ ഉടല്‍ വളര്‍ച്ചയെന്ന പോലെ
തങ്ങളുടെ ഉള്ളില്‍ അടക്കം ചെയ്ത വാക്കുകളുടെ ലോകത്തെ വളര്‍ത്തിക്കൊണ്ടിരുന്നു.അത്ര വലുതല്ലാത്ത ആ ദീര്‍ഘ ചത്വരം എവിടെയാണ് ഭൂമിയില്‍?"

ലോക പുസ്തക ദിനത്തോടനുബന്ധിച്ചു മുഖപുസ്തകത്തില്‍ വായിച്ച മനോഹരമായ ഒരു കുറിപ്പാണിത് .വാക്കുകളെ പ്രണയിക്കാത്തവര്‍ ഉണ്ടോ. ഇല്ല എന്നുതന്നെയാണുത്തരം.സ്കൂളിലോ ,നാട്ടിലോ വായന ശാലകളില്‍ നിന്ന് പുസ്തകം വായിക്കാത്ത ഒരു ബാല്യമോ കൗമാരമോ ഉള്ള ഒരു തലമുറ ഇവിടെയുണ്ട് .എന്നാല്‍ കേരളത്തിന്റെ ഗ്രാമാന്തരീക്ഷം വായനയുടെ ലോകത്തുനിന്നും മാറിപ്പോയി എന്ന് പരിതപിക്കുന്നവര്‍ക്കു മാതൃകയായി ഒരു വായനശാല വീണ്ടും സജീവമാകുന്നു .പത്തനം തിട്ടജില്ലയിലെ കവിയൂരില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ വായനശാല .മന്ത്രി മാത്യു ടി തോമസിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഇരുപത്തിയൊന്നുലക്ഷം രൂപാ അനുവദിച്ചു മുന്‍പുണ്ടായിരുന്ന വായനശാല പുതുക്കി പണിതു നാടിന് സമര്‍പ്പിച്ചു .

എം എല്‍ എ യുടെ ഫണ്ടില്‍ നിന്നും നികുതി പണത്തിന്റെ പച്ചയില്‍ അതാ ഗ്രാമീണ വായനശാലയ്ക്ക് ഒരു നല്ല കെട്ടിടം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍ .വായനശാലയ്ക്കു പുസ്തകങ്ങള്‍ കുറവ് .നാട്ടുകാരുടെയും എഴുത്തുകാരുടെയും സംഭാവനകള്‍ പുസ്തകമായി എത്തി .അമേരിക്കയില്‍ നിന്നും രതി ദേവി ,കോരസണ്‍ വര്‍ഗീസ് എന്നിവര്‍ തങ്ങളുടെ ഇരുപത്തിയഞ്ചു പുസ്തകങ്ങള്‍ വീതം വായനശാലയ്ക്ക് സംഭാവന ചെയ്തു .കോരസണ്‍ വര്‍ഗീസിന്റെ ലേഖന സമാഹാരമായ വാല്‍കണ്ണാടി ,രതിദേവിയുടെ അടിമ വംശം ,മഗ്ദലേനയുടെ സുവിശേഷം എന്നീ നോവലുകളും ഇനി കവിയൂരിലെ അക്ഷര പ്രേമികളുടെ വായനയെ സമ്പുഷ്ടമാക്കും .ഇരുവര്‍ക്കും വേണ്ടി യുവ കവയത്രി അജിത പുസ്തകങ്ങള്‍ വായന ശാല പ്രസിഡണ്ട് എം വി മോഹന്‍ ദാസിനു കൈമാറി .

കവിയൂര്‍ പടിഞ്ഞാറ്റുശേരി ഗ്രാമീണ വായന ശാലക്കു മൂന്നര സെന്‍റ് വസ്തു 1972 ല്‍ 36 വര്‍ഷങ്ങള്‍ക്കു മുന്‍പു സൗജന്യ മായി നല്‍കിയ എന്‍ വി വാസുദേവന്‍ പോറ്റി സാറിന്റെ മഹാമനസ്കതയാണ് ഇത്തരം ഒരു വായന ശാല കവിയൂരില്‍ ഉണ്ടായതെന്ന് പുതിയ കെട്ടിടം നാടിന്‌സമര്‍പ്പിച്ചുകൊണ്ട് മന്ത്രി മാത്യു ടി തോമസ് അഭിപ്രായപ്പെട്ടു.ഇനി പുസ്തകങ്ങള്‍ ആണ് വേണ്ടത് .നിലവില്‍ ഉള്ള പുസ്തകങ്ങളെക്കാള്‍ കൂടുതല്‍ പുസ്തകങ്ങള്‍ സഹമായി എത്തണം .അതിനായി പുതു തലമുറയും ,പഴയ തലമുറയും പരിശ്രമിക്കണം .വ്യക്തികളുടെ കൈവശമിരിക്കുന്ന പുസ്തകങ്ങള്‍ വായനശാലയിലേക്ക് വരിക മാത്രമല്ല അവ വായിക്കപ്പെടുകയും വേണമെന്ന് മന്ത്രി സൂചിപ്പിച്ചു .ചടങ്ങില്‍ സംഭാവനയായി രതിദേവിയുടെയും,കോരസണ്‍ വര്‍ഗീസിന്റെയും പുസ്തകങ്ങള്‍ ആണ് ലഭിച്ചത് .പ്രവാസ ലോകത്തുനിന്ന് എഴുതുന്ന രണ്ട് എഴുത്തുകാരുടെ അന്പതിലധികം പുസ്തകങ്ങള്‍ തങ്ങളുടെ വായനശാലയ്ക്ക് നല്‍കിയതില്‍ രതിദേവിയെയും ,കോരസണ്‍ വര്‍ഗീസിനെയും അഭിനന്ദിക്കുന്നതായും വായനശാല ഭാരവാഹികള്‍ അറിയിച്ചു .

കക്ഷി രാഷ്ട്രീയ ത്തിനു അതിതമായ് ജനഹിതം അനുസരിച്ച് ഈ വായന ശാലയ്ക്ക് വാസുദേവന്‍ പോറ്റി സ്മാരക ഗ്രാമീണ വായനശാലയെന്നു നാകരണം ചെയ്യപ്പെടുകയും ചെയ്തു .വായന ശാല പ്രസിഡണ്ട് എം വി മോഹന്‍ ദാസ് അധ്യക്ഷതെ വഹിച്ച യോഗത്തില്‍ സമൂഹത്തിലെ നിരവധി പ്രഗത്ഭ വ്യക്തികള്‍ പങ്കെടുത്തു .
ലോക പുസ്തക ദിനം....വാക്കുകളെ പ്രണയിക്കുന്നവര്‍ക്കായി രതിദേവിയുടെയും കോരസണ്‍ വര്‍ഗീസിന്റെയും പുസ്തകങ്ങള്‍
Join WhatsApp News
Sudhir Panikkaveetil 2018-04-24 07:58:42
Congratulations and best wishes- Sudhir Panikkaveetil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക