Image

മഴ (കവിത-ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 20 July, 2018
മഴ (കവിത-ജയന്‍ വര്‍ഗീസ്)
രാത്രിയും പകലും 
വേര്‍ പിരിയുന്നൂ,, 
യാത്രാ മൊഴിയുതിരുന്നൂ ! 

അകലെയാകാശത്തിന്‍ 
അരമന വീട്ടില്‍,
ആരോ പാടുന്നൂ !

അണ കെട്ടി നിര്‍ത്തിയ 
ഹൃദയ വികാരങ്ങള്‍ 
അറിയാതെ കവിയുന്നൂ, 

അഴലിന്റെ മുള്‍ക്കാട്ടി - 
ലൊരു കിളിപ്പെണ്ണിന്റെ 
നിലവിളി യുയരുന്നൂ !

ഒരുകൊച്ചു കണ്ണുനീര്‍ - 
ക്കുടവുമായ് മാനത്ത് 
മഴ മുകില്‍ തേങ്ങുന്നൂ, 

ഒരുവര്‍ക്കും തടയുവാ - 
നാവാതെ, യവസാന - 
മത് പെയ്‌തൊഴിയുന്നൂ !

x.       x.        x.        x.       

കരയിച്ചിടാതെന്റെ 
മക്കളേ, യമ്മതന്‍ 
കരള്‍ നീറി, പിടയുന്‌പോ- 
ളെന്തു ചെയ്യും ? 

അടിപൊളി പ്രേതങ്ങ - 
ളലയുന്ന ശ്മാശാന 
നിലയമായ് നാടുകള്‍ 
മാറിടുന്‌പോള്‍ ?

തുള്ളുക, തുള്ളുക, 
മഴനൃത്ത വേദിയി - 
ലടിവസ്ത്ര, മൂരി - 
യെറിഞ്ഞു വീണ്ടും ?

* പെരുമഴക്കെടുതിയില്‍ നാടുകള്‍ നടുങ്ങുന്നു.- വാര്‍ത്ത.

Join WhatsApp News
വിദ്യാധരൻ 2018-07-29 11:05:21
മഴയെ അഴലിൻ പ്രതീകമായ് 
ചിത്രീകരിക്കുമ്പോഴും 
അതിനുണ്ട് മുളക്കുള്ളിൽ 
ഒളിഞ്ഞിരിക്കും പാടവത്തെ 
ഉണർത്താനുള്ള  ശക്തി 
ഉണർന്നെണീക്കു കവി 
ദുഃഖത്തിൽ ചടഞ്ഞിരിക്കാതെ 
ഉണർത്തുക ചുറ്റുപാടിനെ
നിൻ തൂലികയാൽ  
വിരിയട്ടെ വസന്തമിവിടെയെപ്പഴും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക