പാലക്കാട് നഗരത്തില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു,നിരവധി പേര്‍ക്ക് പരിക്ക്
chinthalokam
02-Aug-2018
chinthalokam
02-Aug-2018

പാലക്കാട് നഗരത്തില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടം കാലപ്പഴക്കം ചെന്നതാണെന്ന് പറയപ്പെടുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനിടെയാണ് അപകടം. തൊഴിലാളികള്‍ പണി ചെയ്യുന്നതിനിടെ ഹോട്ടലിന്റെ തൂണുകളിലൊരെണ്ണം തകര്‍ന്നു വീഴുകയായിരുന്നു. പിന്നാലെ കെട്ടിടത്തിന്റെ ഒരു ഭാഗം നിലംപൊത്തി. ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. ഏഴ് പേരെ പരിക്കുകളോടെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിനുള്ളില്‍ അറ്റകുറ്റപണികള്‍ ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്നത്.കെട്ടിടത്തിനുള്ളില്‍ എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന കാര്യം വ്യക്തമല്ല. പോലീസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments