Image

ഫോമാ കണ്‍വന്‍ഷന്‍ 2012: സാഗരത്തില്‍ ചിരിയുടെ അലകളിളക്കുവാന്‍ `ചിരിയരങ്ങ്‌'

ബിനോയി തോമസ്‌ Published on 03 April, 2012
ഫോമാ കണ്‍വന്‍ഷന്‍ 2012: സാഗരത്തില്‍ ചിരിയുടെ അലകളിളക്കുവാന്‍ `ചിരിയരങ്ങ്‌'
ന്യൂയോര്‍ക്ക്‌: ആഗസ്റ്റ്‌ 1 മുതല്‍ 6 വരെ കാര്‍ണിവല്‍ ഗ്ലോറി എന്ന ഉല്ലാസക്കപ്പലില്‍ അരങ്ങേറുന്ന ഫോമാ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ തകൃതിയായി മുന്നേറുന്നു. കണ്‍വന്‍ഷന്റെ പ്രധാനപരിപാടികളിലൊന്നായ ചിരിയരങ്ങിന്റെ കോര്‍ഡിറ്റേറായി എ.വി വറുഗീസിനെയും, ചെയര്‍പേഴ്‌സണ്‍ ആയി ഹാസ്യസാഹിത്യകാരന്‍ രാജു മൈലപ്രയെയും കമ്മറ്റി തിരഞ്ഞെടുത്തതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്‌ അറിയിച്ചു.

ഫോമയുടെ നാഷണല്‍ കമ്മറ്റി മെമ്പറായ ശ്രീ എ.വി വറുഗീസ്‌ തന്നെയായിരുന്നു കഴിഞ്ഞ ഫോമാ കണ്‍വന്‍ഷനിലും ചിരിയരങ്ങിന്റെ കോര്‍ഡിനേറ്റര്‍. വര്‍ഷങ്ങളായി ചിരിയരങ്ങിന്‌ നേതൃത്വം നല്‍കുന്ന ശ്രീ
രാജു മൈലപ്ര, നര്‍മ്മസാഹിത്യത്തിന്‌ പുതിയ മാനങ്ങള്‍ കണ്ടെത്തിയ എഴുത്തുകാരനാണ്‌. അദ്ദേഹത്തിന്റെ ഈയിടെ പ്രസിദ്ധീകരിച്ച `അറുപതില്‍ അറുപത്‌' എന്ന ഹാസ്യലേഖനസമാഹാരം ഏറെ ജനപ്രീതിയാര്‍ജ്ജിച്ചിരുന്നു.

അമേരിക്കന്‍മലയാളികള്‍ക്ക്‌ പ്രിയങ്കരരായ ഡോ. എം.വി പിള്ള, അംബാസഡര്‍ ടി.പി ശ്രീനിവാസന്‍, നര്‍മ്മരസമൂറുന്ന പ്രസംഗങ്ങള്‍കൊണ്ട്‌ സദസ്സിനെ പൊട്ടിച്ചിരിപ്പിക്കുന്ന ഡോ. ബാബു പോള്‍ ഐ.എ.എസ്‌ എന്നിവരുടെ സാന്നിദ്ധ്യവും ചിരിയരങ്ങിന്‌ മാറ്റുരയ്‌ക്കും.

ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തില്‍ എല്ലാം മറന്ന്‌ പൊട്ടിച്ചിരിക്കുവാനും തമാശകള്‍ പങ്ക്‌ വയ്‌ക്കുവാനും സഹായിക്കുന്ന ചിരിയരങ്ങ്‌ എന്ന പരിപാടി കണ്‍വന്‍ഷന്റെ പ്രധാനആകര്‍ഷങ്ങളിലൊന്നാണ്‌. എല്ലാ സഹൃദയരേയും ചിരിയരങ്ങില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നുവെന്ന്‌ കോര്‍ഡിനേറ്റര്‍ എ.വി വറുഗീസ്‌ അറിയിച്ചു.

ഫോമാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ എത്രയും പെട്ടെന്ന്‌ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ സെക്രട്ടറി ബിനോയ്‌ തോമസ്‌ ഓര്‍മ്മപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.fomaa.com സന്ദര്‍ശിക്കുക
ഫോമാ കണ്‍വന്‍ഷന്‍ 2012: സാഗരത്തില്‍ ചിരിയുടെ അലകളിളക്കുവാന്‍ `ചിരിയരങ്ങ്‌'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക