Image

പന്തളം ബിജു തോമസ് ഫോമയുടെ പി.ആര്‍.ഓ

Published on 19 October, 2018
പന്തളം ബിജു തോമസ് ഫോമയുടെ പി.ആര്‍.ഓ
ഫോമയുടെ രണ്ടു വര്‍ഷത്തേക്കുള്ള പി.ആര്‍.ഓ. ആയി  പന്തളം ബിജു തോമസിനെ നാഷണല്‍ കമ്മിറ്റി തെരെഞ്ഞെടുത്തു. 

ഫോമയുടെ യുവനേതാക്കളില്‍ ശ്രദ്ധേയനാണ് പി.ആര്‍.ഒ. ബിജു തോമസ്. ഫോമയുടെ പൊളിറ്റിക്കല്‍ ഫോറം കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍നേരത്തെ പ്രവാസികളുടെ പ്രശ്നങ്ങള്‍ നിരന്തരം അധികൃത ശ്രദ്ധയിലും ജനശ്രദ്ധയിലും കൊണ്ടുവരുന്നതിന്നടത്തിയ ശ്രമങ്ങള്‍ മറക്കാറായിട്ടില്ല. അതില്‍ പലതും ഫലവത്തായി.

ഫോമ ഭരണഘടനയില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ നിയോഗിച്ച ബൈലോ കമ്മിറ്റിയുടെ ചെയറും ബിജു ആയിരുന്നു. സുപ്രധാനമായ പല നിര്‍ദേശങ്ങളും കമ്മിറ്റി മുന്നോട്ടുവെച്ചു. മിക്കതും ജനറല്‍ബോഡി പാസാക്കി. 

എന്‍ജിനീയറിംഗും കൊമേഴ്സും പഠിച്ച ബിജു നാടക സംവിധായകനും, കോളജ് യുവജനോത്സവത്തില്‍ നല്ല നടനുമായിരുന്നു. 

പോസ്റ്റല്‍ ഉദ്യോഗസ്ഥനായ ബിജു പന്തളം എന്‍.എസ്.എസ് കോളജ് യൂണിയന്‍ സെക്രട്ടറിയായിരുന്നു. ബാലജനസഖ്യം, സാക്ഷരതാ സമിതി എന്നിവയിലും നേത്രു രംഗങ്ങളില്‍ പ്രവര്‍ത്തിച്ച ബിജു പന്തളം മാര്‍ത്തോമാ യുവജനസഖ്യം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2008ല്‍ ലാസ്വേഗസ് അസോസിയേഷന്‍ പ്രസിഡന്റ്, 2012ല്‍ ഫോമ ആര്‍.വി.പി തുടര്‍ന്ന് പൊളിറ്റിക്കല്‍ ഫോറം കോര്‍ഡിനേറ്ററും നാഷണല്‍ കമ്മിറ്റി അംഗവുമായി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക