Image

ഫോമാ ഇലക്ഷന്‍: സമവാക്യങ്ങള്‍ മാറുന്നു; പുതിയ കരുനീക്കങ്ങള്‍

Published on 27 October, 2018
ഫോമാ ഇലക്ഷന്‍: സമവാക്യങ്ങള്‍ മാറുന്നു; പുതിയ കരുനീക്കങ്ങള്‍
ഫോമായുടെ നിലവിലുള്ള കമ്മിറ്റി ഔപചാരികമായി അധികാരമേറ്റതേയുള്ളുവെങ്കിലും അടുത്ത അങ്കത്തിനുള്ള പടപ്പുറപ്പാട് തുടങ്ങിയിരിക്കുന്നു.

സ്ഥാപക സെക്രട്ടറിയായ അനിയന്‍ ജോര്‍ജ് പ്രസിഡന്റായി മല്‍സരിക്കുമെന്ന് വ്യക്തമായതോടെ സമവാക്യങ്ങളും മാറി. അനിയന്‍ ജോര്‍ജിനെ ഇലക്ഷനില്‍ തോല്പിക്കാന്‍ പറ്റിയ മറ്റു നേതാക്കള്‍ സംഘടയില്‍ ഇല്ലെന്നു പറയാം. എാല്‍ അനിയനോടു വ്യക്തിപരമായി എതിരുള്ളവരും ഉണ്ട്

പ്രസിഡന്റായി വിന്‍സന്‍ പാലത്തിങ്കല്‍ മല്‍സരിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും ഇപ്പോള്‍ തീരുമാനം മാര്‍ച്ചിലേക്കു മാറ്റി. രാജ്യത്തെ ഏറ്റവും വലിയ സ്‌കൂള്‍ സിസ്റ്റമായ ഫെയര്‍ഫാക്‌സ് സ്‌കൂള്‍ ബോര്‍ഡിലേക്കു (വിര്‍ജിനിയ) മല്‍സരിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേത്രുത്വത്തില്‍ നിന്നു സമ്മര്‍ദ്ദമുള്ളതാണു കാരണം. സ്‌കൂള്‍ ബോര്‍ഡില്‍ ഒരു മലയാളി വരുന്നത് നമ്മുടെ സമൂഹത്തിനും സംഘടനക്കുമൊക്കെ അഭിമാനകരമായിരിക്കും.

ഫോമാ നേത്രുത്വത്തിലേക്കു മല്‍സരം വേണമെന്നു നിബന്ധമൊന്നുമില്ലെന്നു വിന്‍സന്‍ ചൂണ്ടിക്കാട്ടുന്നു. തനിക്കു പ്രസിഡന്റാകാന്‍ താല്പര്യമുണ്ടെല്ലാതെ മല്‍സരിച്ചേ അടങ്ങൂ എന്ന വാശിയൊന്നുമില്ല. എന്തായാലും വാഷിംഗ്ടണ്‍ മേഖലയിലെ സംഘടനകളുമായി ആലോചിച്ച് തീരുമാനമെടുക്കും

ന്യു യോര്‍ക്കില്‍ നിന്നു ക്യാപ്റ്റന്‍ രാജു ഫിലിപ്പാണു മല്‍സരത്തിനു താല്പര്യം പ്രകടിപ്പിച്ചിരുന്ന മറ്റൊരാള്‍. എന്നാല്‍ ഇനിയും തീരുമാനം പഖ്യാപിച്ചിട്ടില്ല.

സെക്രട്ടറി സ്ഥാനത്തേക്കു മൂന്നു പേരാണു രംഗത്തുള്ളത്. ഡിട്രോയിറ്റില്‍ നിന്ന് വിനോദ് കൊണ്ടൂര്‍, ഫ്‌ളോറിഡയില്‍ നിന്നു ടി. ഉണ്ണിക്രിഷ്ണന്‍, ന്യു യോര്‍ക്കില്‍ നിന്നു സ്റ്റാന്‍ലി കളത്തില്‍.

ഒരു പാനല്‍ ഉണ്ടാകുമോ എന്നു ഇപ്പോള്‍ ഉറപ്പില്ല. പ്രസിഡന്റ് സ്ഥാനത്തേക്കു ഒരാള്‍ കൂടി വരുന്നതിനെ ആശ്രയിച്ചിരിക്കും അത്.

മറ്റു സ്ഥാനങ്ങളിലേക്കു പലരും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി രംഗത്തു വന്നത് ചുരുക്കം ചിലരാണു

ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി വെസ്റ്റേണ്‍ റീജിയനിലെ പതിനൊന്ന് സംഘടനകളുടെ പിന്തുണയോടെ പോള്‍ ജോണ്‍ (റോഷന്‍) മത്സരിക്കുമെന്ന് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക