Image

ഫോമാ വില്ലേജ് പ്രോജക്ടിന് കരുത്തായി ആര്‍.വി.പി ജോസഫ് ഔസോ

പന്തളം ബിജു തോമസ് Published on 15 December, 2018
ഫോമാ വില്ലേജ് പ്രോജക്ടിന് കരുത്തായി ആര്‍.വി.പി ജോസഫ് ഔസോ
കാലിഫോര്‍ണിയ: ഫോമയുടെ വില്ലേജ് പ്രോജക്ട് ജനമനസുകളിലേക്ക് കുടിയേറുമ്പോള്‍ വാക്കിലല്ല പ്രവൃത്തിയിലാണ് കാര്യം എന്ന് തെളിയിച്ചുകൊണ്ട് പന്ത്രണ്ടിലധികം വീടുകളുടെ സ്‌പോണ്‌സര്‍ഷിപ്പുമായി ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍. ഫോമാ ഫണ്ട് റേയ്‌സിംഗ് പ്രോജക്ടിന്റെ കോര്‍ഡിനേറ്ററും, വെസ്‌റ്റേണ്‍ റീജിയന്‍ റീജിയണല്‍ വൈസ് പ്രസിഡന്റുമായ ജോസഫ് ഔസോയുടെ നേതൃത്വത്തില്‍ പന്ത്രണ്ടിലധികം വീടുകളാണ് ഈ റീജിയനില്‍ നിന്ന് തന്നെ ഫോമയ്ക്ക് ലഭ്യമാക്കുന്നത്. ഒരു പക്ഷെ പതിനഞ്ചു വീടുകള്‍ എന്ന ടാര്‍ഗറ്റിലേക്ക് കടക്കുവാനും ശ്രമിക്കുകയാണ് ഈ റീജിയന്‍.

ഫോമാ രൂപീകരണ സമയത്ത് ട്രഷററായി സേവനം അനുഷ്ടിച്ചിട്ടുള്ള ജോസഫ് ഔസോ, ഈ വില്ലേജ് പ്രോജക്ടിന്റെ ഭാഗമായതോടെ കേരളത്തില്‍ പ്രളയത്തിലും, ഉരുള്‍ പൊട്ടലിലും അകപ്പെട്ട കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുവാന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജിനോപ്പം അഹോരാത്രം പ്രവര്‍ത്തിക്കുന്നു. വെസ്‌റ്റേണ്‍ റീജിയണിലെ "മങ്ക" അസോസിയേഷന്‍ (സാന്‍ഫ്രാന്‍സിസ്‌കോ) ആറ് വീടുകള്‍ ഇതിനോടകം സ്‌പോണ്‍സര്‍ ചെയ്തു കഴിഞ്ഞു. മങ്കയുടെ പ്രസിഡന്റ് സജന്‍ മൂലപ്ലാക്കല്‍, സെക്രട്ടറി സുനില്‍ വര്‍ഗീസ് എന്നിവരുടെയും, മങ്കയുടെ എല്ലാ ഭാരവാഹികളുടെയും, കുടുംബങ്ങളുടെയും പ്രവര്‍ത്തന സജ്ജമായ മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതി വരില്ല. അതുപോലെതന്നെ ബേ മലയാളി ക്‌ളബ്ബും, ലാസ് വെഗാസ്, അരിസോണ, സിയാറ്റില്‍ എന്നിവിടങ്ങളില്‍ നിന്നും വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോ: സെക്രട്ടറി സാജു ജോസഫ് എന്നിവരുള്‍പ്പെടെ ഫോമായില്‍ ഏറ്റവും കൂടുതല്‍ നാഷണല്‍ കമ്മറ്റിയംഗങ്ങളുള്ളത് ഈ റീജിയനില്‍ നിന്നുമാണ്.

ജോസഫ് ഔസോയുടെ പത്‌നി സുജ ഔസോയുടെ ബന്ധുവായ ഡോ: ജോണ്‍ കൈലാത്ത്, ലിസ കൈലാത്ത്, ലോസ് അഞ്ചല്‍സില്‍ നിന്നുമുള്ള ഫിലിപ്പ് ചാത്തം, എലിസബത്ത് ചാത്തം കുടുംബവും ഓരോ വീടുകളും സ്‌പോണ്‌സര്‍ ചെയ്തിട്ടുണ്ടെന്ന് ജോസഫ് ഔസോ അറിയിച്ചു. അടുത്തവര്‍ഷം ജനുവരി 26 നു ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന റീജിയന്റെ പ്രവര്‍ത്തനോല്ഘാടന പ്രോഗ്രാമില്‍, വെസ്‌റ്റേണ്‍ റീജിയനില്‍ നിന്നും പന്ത്രണ്ടു വീടുകള്‍ ഫോമാ വില്ലേജ് പ്രോജക്ടിലേക്കായി നിര്‍മ്മിച്ച് നല്‍കുവാനുള്ള ഓഫര്‍ നല്‍കുവാനുള്ള അശ്രാന്ത പരിശ്രമത്തിലാണിപ്പോള്‍ ഇദ്ദേഹം.

കേരളത്തില്‍ പ്രളയത്തിലും, ഉരുള്‍പൊട്ടലിലും അകപ്പെട്ട വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അത്താണിയാകുവാന്‍ ഫോമയ്‌ക്കൊപ്പം കൈകോര്‍ക്കുവാന്‍, ഫോമായിലെ എഴുപത്തിയഞ്ചിലധികം അസോസിയേഷനുകളുമായി ഇതിനോടകം ജോസഫ് ഔസോ സംസാരിച്ചു കഴിഞ്ഞു. ഫോമാ വില്ലേജ് പ്രൊജക്ടില്‍ പങ്കാളികള്‍ ആകുവാന്‍ നമ്മളാലാവുന്നവിധം ഒരു ചെറിയ സഹായം ചെയ്യുമ്പോള്‍, അതിന്റെ ഫലം വളരെ വലിയ ഒരു പുണ്യമാണ്. ഇതിലേക്ക് ഉദാരമായി സംഭാവന ചെയ്യുന്ന ഓരോ അസോസിയേഷനെയും, വ്യക്തികളെയും ഓര്‍മ്മിക്കുവാന്‍ ഫോമാ ഭവന നിര്‍മ്മാണ പദ്ധതിയിലെ നന്മയുടെ ഒരു ഭവനകൂട് അവരിടെ പേരില്‍ അറിയപ്പെടും. ഈ പദ്ധതിയുമായി സഹകരിക്കുവാന്‍ അമേരിക്കയിലെ ഓരോ മലയാളീ അസോസിയേഷനേയും, അതിലെ നല്ലവരായ മലയാളി കുടുംബങ്ങളെയും ക്ഷണിക്കുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് അബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോ: സെക്രട്ടറി സാജു ജോസഫ്, ജോ: ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ എന്നിവര്‍ അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക