Image

പോലീസില്‍ കീഴടങ്ങിയ യുവാവിന്റെ അച്ഛന്‍ തൂങ്ങിമരിച്ച നിലയില്‍

Published on 11 January, 2019
പോലീസില്‍ കീഴടങ്ങിയ യുവാവിന്റെ അച്ഛന്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: ഹര്‍ത്താലില്‍ അക്രമം നടത്തിയതിനു കേസെടുത്തതുമൂലം പോലീസില്‍ കീഴടങ്ങിയ യുവാവിന്റെ അച്ഛന്‍ തൂങ്ങിമരിച്ച നിലയില്‍. തേവലക്കര പടിഞ്ഞാറ്റക്കര കൊച്ചുപന്താടിയില്‍, മനേഷ്‌ ഭവനില്‍ മോഹനന്‍പിള്ള(65) ആണു വീടിനുള്ളില്‍ തൂങ്ങിമരിച്ചത്‌.

ശബരിമലയില്‍ യുവതീപ്രവേശത്തെത്തുടര്‍ന്ന്‌ കര്‍മസമിതി ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ പന്മന കണ്ണന്‍കുളങ്ങര ജംക്ഷനില്‍ ബൈക്ക്‌ യാത്രക്കാരന്‍ പന്മന നെറ്റിയാട്‌ സ്വദേശി അനീസിനെ ആക്രമിച്ച കേസില്‍ പ്രതിയായിരുന്നു മോഹനന്‍പിള്ളയുടെ മകന്‍ മനോജ്‌ കുമാര്‍.

പോലീസ്‌ അന്വേഷിച്ചെത്തിയതിനെത്തുടര്‍ന്ന്‌ മനോജ്‌ കീഴടങ്ങി മണിക്കുറുകള്‍ക്കകമാണ്‌ മോഹനന്‍പിള്ളയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിത്‌. ബിജെപി പടിഞ്ഞാറ്റക്കര 69ാം നമ്പര്‍ ബൂത്ത്‌ പ്രസിഡന്റാണ്‌ മോഹനന്‍പിള്ള.

മകന്‍ യുവമോര്‍ച്ച പ്രവര്‍ത്തകനാണ്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ 12നാണ്‌ ചവറ സ്‌റ്റേഷനില്‍ മനോജും സുഹൃത്ത്‌ പടിഞ്ഞാറ്റക്കര ശ്രീ വിഹാറില്‍ ദേവാനന്ദും കീഴടങ്ങിയത്‌. വൈകിട്ട്‌ നാലരയോടെ മോഹനന്‍പിള്ളയെ വീടിനുള്ളില്‍ തുങ്ങിയ നിലയില്‍ ഭാര്യയാണു കണ്ടെത്തിയത്‌. കരുനാഗപ്പള്ളി താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക