Image

ഡാളസ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ ജനുവരി 12 ന്

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 12 January, 2019
ഡാളസ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ ജനുവരി 12 ന്
ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്, ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എജുക്കേഷന്‍ സെന്ററും സംയുക്തമായി ഡാളസ്സില്‍ സൗജന്യ ടാക്‌സ് സെമിനാര്‍ സംഘടിപ്പിക്കുന്നു.

ജനുവരി 12  ശനിയാഴ്ച വൈകീട്ട് 3.30 മുതല്‍ 5 വരെ കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് സെമിനാര്‍.  പ്രമുഖ സി.പി.എ. ഹരിപ്പിള്ള  ടാക്‌സ് നിയമങ്ങളെകുറിച്ച്  വിശദമായി സംസാരിക്കും.

സെമിനാറില്‍ ഏവരേയും  സ്വാഗതം ചെയ്യുന്നതായി ജോര്‍ജ്ജ് ജോസഫ് വിലങ്ങോലില്‍  (ഐസിഇസി സെക്രട്ടറി),  ഡാനിയേല്‍ കുന്നില്‍ (കേരളാ അസോസിയേഷന്‍ സെക്രട്ടറി) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

ഡാളസ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ ജനുവരി 12 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക