Image

ഫോമാ തിരുവല്ല വില്ലേജ് പ്രോജക്ടിന് ജില്ലാ കളക്ടര്‍ പി.ബി.നൂഹുവിന്റെ മേല്‍നോട്ടം

അനില്‍ പെണ്ണുക്കര Published on 12 January, 2019
ഫോമാ തിരുവല്ല വില്ലേജ് പ്രോജക്ടിന് ജില്ലാ കളക്ടര്‍ പി.ബി.നൂഹുവിന്റെ മേല്‍നോട്ടം
തിരുവല്ല: ഫോമയുടെ  തിരുവല്ലയിലെ പ്രോജക്ടിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹു നേരിട്ട് മേല്‍നോട്ടം വഹിക്കും. ഔദ്യോഗിക തലത്തില്‍ ഫോമയുടെ പ്രോജക്ടിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും, പ്രളയ സമയത്തെ പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ കളക്ടര്‍ ആണ് പി.ബി.നുഹ്.

തിരുവല്ല കടപ്രയില്‍ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെ കൂട്ടായ്മ ഫോമാ നേതൃത്വം കഴിഞ്ഞ ദിവസം സംഘടിപ്പിക്കുകയുണ്ടായി .ജില്ലാ കളക്ടര്‍ പി.ബി നൂഹുവിന്റെ സാന്നിദ്ധ്യമായിരുന്നു ശ്രദ്ധേയം. 

മുപ്പത്തിയഞ്ചിലധികം വീടുകള്‍ പ്രളയത്തില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന ഫോമാ തിരുവല്ല പ്രോജക്ടിന്റെ തുടക്കം മുതല്‍ എല്ലാ സഹായവുമായി ഈ യുവ കളക്ടര്‍ ഒപ്പമുണ്ട്. സര്‍ക്കാരില്‍ നിന്നും സാങ്കേതിക തടസങ്ങള്‍ ഒന്നുമില്ലാതെ വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് ഫോമാ നേതൃത്വത്തിന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്.

മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം 2012 ബാച്ച് ഐ.എ. എസ് ഉദ്യോഗസ്ഥനാണ്. പത്തനംതിട്ട അസി. കളക്ടര്‍ ആയിട്ടായിരുന്നു തുടക്കം. ഒറ്റപ്പാലം സബ് കളക്ടര്‍, അട്ടപ്പാടി സ്‌പെഷ്യല്‍ ഓഫീസര്‍, സാമൂഹ്യനീതി ഡയറക്ടര്‍, വിമുക്തി പദ്ധതി സി.ഇ.ഒ എന്നീ പദവികളില്‍ മിന്നുന്ന പ്രകടനം കാഴ്ച്ച വച്ച ശേഷമാണ് പത്തനംതിട്ട ജില്ലാ കളക്ടറായി നിയമിതനാകുന്നത്.മുന്‍ കോഴിക്കോട് കളക്ടര്‍ പി.ബി.സലിം സഹോദരനാണ്. പ്രളയ സമയത്ത് ഐ.എ. എസ് കൂട്ടായ്മ ഒരുക്കി ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു പി.ബി.സലിം .ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായ ഒരു കുടുംബ പശ്ചാത്തലം കൂടിയുള്ള പി.ബി നൂഹുവിന്റെ മേല്‍നോട്ടം ഫോമ തിരുവല്ല പ്രോജക്ടിന് ഒരു ഉള്‍ക്കരുത്താകും.

പ്രോജക്ട് തുടങ്ങുന്നതിന് മുന്‍പ് പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരെ അടുത്തറിയുവാനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുവാനും ഫോമ കടപ്രയില്‍ സംഘടിപ്പിച്ച മീറ്റിംഗില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യവും ജില്ലാ കളക്ടറുടേതായിരുന്നു.

ഫോമാ പ്രസിഡന്റ് ഫിലിപ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ഫണ്ട് റെയ്‌സിംഗ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, തിരുവല്ല പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ' ഉണ്ണികൃഷ്ണന്‍, ഫോമ അസി. ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ തുടങ്ങി നിരവധി ഫോമാ നേതാക്കളും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിരവധി വ്യക്തികളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങുകൂടിയായിരുന്നു ഇത്.

ഫോമാ തിരുവല്ല വില്ലേജ് പ്രോജക്ടിന് ജില്ലാ കളക്ടര്‍ പി.ബി.നൂഹുവിന്റെ മേല്‍നോട്ടംഫോമാ തിരുവല്ല വില്ലേജ് പ്രോജക്ടിന് ജില്ലാ കളക്ടര്‍ പി.ബി.നൂഹുവിന്റെ മേല്‍നോട്ടംഫോമാ തിരുവല്ല വില്ലേജ് പ്രോജക്ടിന് ജില്ലാ കളക്ടര്‍ പി.ബി.നൂഹുവിന്റെ മേല്‍നോട്ടംഫോമാ തിരുവല്ല വില്ലേജ് പ്രോജക്ടിന് ജില്ലാ കളക്ടര്‍ പി.ബി.നൂഹുവിന്റെ മേല്‍നോട്ടംഫോമാ തിരുവല്ല വില്ലേജ് പ്രോജക്ടിന് ജില്ലാ കളക്ടര്‍ പി.ബി.നൂഹുവിന്റെ മേല്‍നോട്ടംഫോമാ തിരുവല്ല വില്ലേജ് പ്രോജക്ടിന് ജില്ലാ കളക്ടര്‍ പി.ബി.നൂഹുവിന്റെ മേല്‍നോട്ടംഫോമാ തിരുവല്ല വില്ലേജ് പ്രോജക്ടിന് ജില്ലാ കളക്ടര്‍ പി.ബി.നൂഹുവിന്റെ മേല്‍നോട്ടംഫോമാ തിരുവല്ല വില്ലേജ് പ്രോജക്ടിന് ജില്ലാ കളക്ടര്‍ പി.ബി.നൂഹുവിന്റെ മേല്‍നോട്ടംഫോമാ തിരുവല്ല വില്ലേജ് പ്രോജക്ടിന് ജില്ലാ കളക്ടര്‍ പി.ബി.നൂഹുവിന്റെ മേല്‍നോട്ടംഫോമാ തിരുവല്ല വില്ലേജ് പ്രോജക്ടിന് ജില്ലാ കളക്ടര്‍ പി.ബി.നൂഹുവിന്റെ മേല്‍നോട്ടംഫോമാ തിരുവല്ല വില്ലേജ് പ്രോജക്ടിന് ജില്ലാ കളക്ടര്‍ പി.ബി.നൂഹുവിന്റെ മേല്‍നോട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക