മകരവിളക്കിന് മണിക്കൂറുകള്‍: സന്നിധാനം ഭക്തിസാന്ദ്രം
Madhaparam
14-Jan-2019
Madhaparam
14-Jan-2019

സന്നിധാനം: മകരവിളക്കിന്
മണിക്കൂറുകള്‍ മാത്രം ബാക്കി. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും
വഹിച്ചുള്ള ഘോഷയാത്ര വൈകിട്ട് ശരംകുത്തിയില്‍ എത്തും.
തിരുവാഭരണം ചാര്‍ത്തിയുള്ള
ദീപാരാധനയ്‌ക്ക് ശേഷം പൊന്നമ്‌ബലമേട്ടില്‍ മകരവിളക്ക് തെളിക്കും. സന്നിധാനത്ത്
എട്ട് കേന്ദ്രങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിന് സൗകര്യം
ഒരുക്കിയിട്ടുണ്ട്.

തിരുവാഭരണഘോഷയാത്ര ശബരീപീഠം പിന്നിട്ടു. മകരവിളക്ക്
നേരിട്ട് കാണാനുള്ള ഒരുക്കത്തിലാണ് ഭക്തര്‍. തിരുവാഭരണം ചാര്‍ത്തിയുള്ള
ദീപാരാധനയും പിന്നീട് മകരവിളക്കും കാണാനുള്ള കാത്തിരിപ്പിലാണ്
തീര്‍ഥാടകര്‍.
പതിനെട്ടാം പടിയിലെത്തിയാല്‍ തന്ത്രി കണ്‌ഠര് രാജീവര്, മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്‌ബൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ദീപാരാധനയ്‌ക്കായി നട അടയ്‌ക്കും. തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.30യ്‌ക്കാണ് ദീപാരാധന. തുടര്‍ന്ന് പൊന്നമ്‌ബലമേട്ടില്‍ മകരവിളക്ക് തെളിക്കും. മകരസംക്രമപൂജയ്‌ക്കുള്ള മുഹൂര്‍ത്തം വൈകിട്ട് 7.52നാണ്.
ഇന്ന് രാവിലെ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍
നിന്നാണ് തിരുവാഭരണഘോഷയാത്ര തുടങ്ങിയത്.
അട്ടത്തോട് നിന്ന് തുടങ്ങി നീലിമല കടന്ന് ശരംകുത്തിയിലെത്തിയിട്ടാണ്
ഘോഷയാത്രമരക്കൂട്ടത്തേയ്‌ക്ക് കയറുക. അവിടെ നിന്ന് എക്‌സിക്യൂട്ടീവ് ഓഫീസറും
ദേവസ്വംബോര്‍ഡ് പ്രസിഡന്‍റും ഉള്‍പ്പടെയുള്ളവര്‍ തിരുവാഭരണം ഏറ്റുവാങ്ങി
കൊണ്ടുപോകും.
പതിനെട്ടാം പടിയിലെത്തിയാല്‍ തന്ത്രി കണ്‌ഠര് രാജീവര്, മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്‌ബൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ദീപാരാധനയ്‌ക്കായി നട അടയ്‌ക്കും. തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.30യ്‌ക്കാണ് ദീപാരാധന. തുടര്‍ന്ന് പൊന്നമ്‌ബലമേട്ടില്‍ മകരവിളക്ക് തെളിക്കും. മകരസംക്രമപൂജയ്‌ക്കുള്ള മുഹൂര്‍ത്തം വൈകിട്ട് 7.52നാണ്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments