Image

ഫൊക്കാനാ ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം ഡോ.സ്വപ്ന ശ്രീനിവാസന്

അനില്‍ പെണ്ണുക്കര Published on 26 January, 2019
ഫൊക്കാനാ ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം ഡോ.സ്വപ്ന ശ്രീനിവാസന്
ഫൊക്കാനയുടെ ഈ വര്‍ഷത്തെ ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം തിരുവനന്തപുരം ഗവ.വിമന്‍സ് കോളജ് അസി .പ്രൊഫസര്‍ ഡോ.സ്വപ്ന ശ്രീനിവാസന് .

സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ നിന്ന് പി.എച്ച് ഡിക്ക് അര്‍ഹമായ മലയാള പ്രബന്ധങ്ങളില്‍ ഏറ്റവും മികച്ച പ്രബന്ധത്തിന് കേരളാ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് ഫൊക്കാനാ ഈ പുരസ്‌കാരം നല്‍കുന്നത്.

അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ആണ് അവാര്‍ഡ്. ജനുവരി 29 ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ വച്ച് മന്ത്രി കെ.ടി.ജലീല്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. കേരള സര്‍ച്ചകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. മാധവന്‍ പിള്ള, ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കൊക്കാട്, ട്രഷറര്‍ സജിമോന്‍ ആന്റണി, കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമന്‍ സി. ജേക്കബ്, കേരളാ കണ്‍വന്‍ഷന്‍ പേട്രണ്‍ പോള്‍ കറുകപ്പിള്ളില്‍, സര്‍വ്വകലാശാലാ റജിസ്ട്രാര്‍, സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുക്കും.

വൈക്കം ടി.വി പുരം പുത്തന്‍ ചിറയില്‍ പി.വി. ശ്രീനിവാസന്റെയും ഇന്ദിരയുടേയും മകളാണ്. തിരുവനന്തപുരം മലയാള മനോരമ സീനിയര്‍ റിപ്പോര്‍ട്ടര്‍ ടി.ബി. ലാല്‍ ഭര്‍ത്താവാണ്.
പ്രബന്ധത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയ ഡോ.വി.കെ കൃഷ്ണ കൈമളിനേയും ചടങ്ങില്‍ ആദരിക്കും
ഫൊക്കാനാ ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം ഡോ.സ്വപ്ന ശ്രീനിവാസന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക