Image

സജി പി ജോര്‍ജ് രണ്ട് കൊല്ലത്തേക്ക് കൂടി സണ്ണിവേല്‍ മേയര്‍ (എബി മക്കപ്പുഴ)

(എബി മക്കപ്പുഴ) Published on 13 March, 2019
സജി പി ജോര്‍ജ്  രണ്ട് കൊല്ലത്തേക്ക് കൂടി  സണ്ണിവേല്‍ മേയര്‍  (എബി മക്കപ്പുഴ)
ഡാളസ്: സണ്ണിവേല്‍ മേയര്‍ സജി പി ജോര്‍ജ്  രണ്ട് കൊല്ലത്തേക്ക് കൂടിമേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

മേയര്‍ജിം ഫോഫ് രാജിവെച്ച ഒഴിവില് ഒരു വര്‍ഷത്തെക്കാണു 2018 ഏപ്രില്‍ മാസത്തില്‍ സജി ജോര്‍ജ് മേയറായത്.

അതനുസരിച്ച്മേയര്‍ കാലാവധി അടുത്ത മാസം അവസാനിക്കേണ്ടതാണ്. വീണ്ടും 2 വര്‍ഷ കാലാവധിയുള്ള മേയര്‍ സ്ഥാനത്തെക്കു നോമിനേഷന്‍ സമര്‍പ്പിച്ചു. എതിര്‍ സ്ഥാനാര്‍ഥി പിന്മാറിയതോടെ സജി ജോര്‍ജ് എതിരില്ലാതെ വിജയിയായി.

സണ്ണിവെയ്ല്‍ ടൗണിലെ മൊത്തം 6600 -ല്‍പരം ജനങ്ങളില്‍ 20 ശതമാനം ഇന്ത്യക്കാരാണ്. കൂടുതല്‍ വികസന പ്രവര്‍ത്തങ്ങള്‍ നടത്തുമെന്ന പ്രതിജ്ഞയുമായിട്ടാണ് മേയര്‍ സജി ജോര്‍ജ് വിജയിയായത്.

ലോക്ക് ഹീഡ് മാര്‍ട്ടിനില്‍ സീനിയര്‍ എഞ്ചിനീയറിംഗ് മാനേജരായി സേവനംആയി ചെയ്തു വരുന്ന സജി തിരുവല്ല മാര്‍ത്തോമാ കോളേജില്‍ നിന്നും സയന്‍സില്‍ ബാച്ചിലര്‍ഡിഗ്രി നേടിയ ശേഷം അമേരിക്കയിലേക്ക്പിതാവിനോടൊപ്പം കുടിയേറുകയായിരുന്നു. ടെക്‌സാസ് ടെക് കോളേജില്‍ നിന്നും എന്‍ജിനീറിങ്ങില്‍ മാസ്റ്റര്‍ ബിരുദവും, സത്തേണ്‍ മെതഡിസ്റ്റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം ബി എ യും നേടി.

കോളേജ് പഠന കാലത്തു മാതാവ് വിട  പറഞ്ഞു. പിതാവ് കൂടെയുണ്ട്.

മെഡിക്കല്‍ ബിരുദധാരിയായ ജയ മാത്യു ആണ് ഭാര്യ. മൂത്ത മകള്‍ ആന്‍ യു റ്റി ഓസ്റ്റിന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും, മകന്‍ ആന്‍ഡ്രൂ ടെക്‌സാസ്ടെക്  വിദ്യാര്‍ഥിയുമാണ്.

കൗണ്‍സില്‍ മെമ്പര്‍, പ്രോം ടേം മേയര്‍ തുടങ്ങിയ പദവികളില്‍ എട്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള  മേയര്‍  സജിയെ ഏറ്റെടുക്കുന്ന ജോലി വളരെ ഉത്തരവാദത്തോടും, വിശ്വസ്തതയോടും നിര്‍വഹിക്കുന്നതില്‍ അതീവ ശ്രദ്ധാലുവാണ്.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് മെമ്പര്‍ ആണ്. ചര്‍ച്ചിന്റെ സെക്രട്ടറി, സണ്‍ഡേ സ്‌കൂള്‍ കോര്‍ഡിനേറ്റര്‍, ക്വയര്‍ കോര്‍ഡിനേറ്റര്‍ തുടങ്ങിയ സ്ഥാനങ്ങള്‍  വഹിച്ചു. 2019-ലെ  ചര്‍ച്ചിന്റെ അല്മീയ ശുശ്രുഷകനാണ്.

പത്തനംതിട്ട ജില്ലയിലുള്ള തിരുവല്ല കുറിയന്നൂര്‍ പൂവേലില്‍ കുടുംബാംഗമാണ്.

സജി പി ജോര്‍ജ്  രണ്ട് കൊല്ലത്തേക്ക് കൂടി  സണ്ണിവേല്‍ മേയര്‍  (എബി മക്കപ്പുഴ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക