കുവൈത്ത് സിറ്റി: കേരള ഇസ് ലാമിക് ഗ്രൂപ്പ് (കെ ഐ ജി ) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയില്‍ അംഗങ്ങള്‍ ആയിരിക്കെ മരിച്ച സിജോ സണ്ണിയുടെ കുടുംബത്തിനുള്ള പദ്ധതി വിഹിതം ആശ്രിതര്‍ക്ക് കൈമാറി.
പത്തനംതിട്ട , കോഴഞ്ചേരി പുളിക്കത്തറയില്‍ സിജോയുടെ കുടുംബത്തിനുള്ള മൂന്ന് ലക്ഷം രൂപയുടെ പദ്ധതി വിഹിതം പിതാവ് പുളിക്കത്തറയില്‍ സണ്ണിക്ക് അവരുടെ വസതിയില്‍ വെച്ച് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ബഷീര്‍ ഫാറൂഖി സാഹിബ്, ഷാബ് യുണിറ്റ് ഒരുമ കോഓര്‍ഡിനേറ്റര്‍ സകരിയ സാഹിബ് എന്നിവര്‍ ചേര്‍ന്ന് കൈമാറി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍