Image

ഒരു മരണം കഴിഞ്ഞു!! ഇനി എന്റെ എല്ലാ ഉത്തരവാദിത്വവും വിനുവിനാണ്, ശ്രീനിവാസന്‍ പറയുന്നു

Published on 04 May, 2019
ഒരു മരണം കഴിഞ്ഞു!! ഇനി എന്റെ എല്ലാ ഉത്തരവാദിത്വവും വിനുവിനാണ്, ശ്രീനിവാസന്‍ പറയുന്നു

ഒരു മരണം കഴിഞ്ഞിട്ടാണ് ഇപ്പോള്‍ തിപികെ വന്നിരിക്കുന്നതെന്ന് നടന്‍ ശ്രീനിവാസന്‍. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം നര്‍മ്മത്തിന്റെ അകമ്ബടിയോടെ പറഞ്ഞത്. വിനുവാണ് തന്റെ ജീവിതം തിരികെ കൊണ്ട് വന്നതെന്നും അതിനാല്‍ ഇനി അങ്ങോട്ടുളള എന്റെ എല്ലാ ജീവിതച്ചെലവും നോക്കേണ്ടത് അദ്ദേഹമാണെന്നും താരം തമാശരൂപേണേ പറഞ്ഞു. തനിയ്ക്ക് ഒരു പേടിയുമില്ല. ഇതേയുള്ളൂ മരണമെന്നാണ് തോന്നിയതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനെ കുറിച്ചും തുടര്‍ന്ന് പുറത്തു വന്ന കള്ളവോട്ട് വിവാദങ്ങളെ കുറിച്ചും അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സംസ്ഥാനത്ത് കള്ളവോട്ട് നിലവിലുണ്ട്. മൂപ്പത് കൊല്ലം മുന്‍പ് ഒരു കള്ളവോട്ട് സംഭവം തനിയ്ക്ക് നേരിടേണ്ടിവന്നിരുന്നു. തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ ചെന്നൈയില്‍ നിന്ന് എത്തിയതായിരുന്നു, അപ്പോള്‍ തന്റ വോട്ട് വേറെയാരോ ചെയ്ത് കഴിഞ്ഞിരുന്നു. ചാലക്കുടിയില്‍ ഇന്നസെന്റ് ജയിക്കുമെന്നും തൃശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ആശുപത്രിവാസത്തിനു ശേഷം ശ്രീനിവാസന്‍ എത്തുന്ന ചിത്രമാണ് കുട്ടിമാമ. മകന്‍ ധ്യാന്‍ ശ്രീനിവാസനോടൊപ്പമാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. വിഎം വിനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുര്‍ഗാ കൃഷ്ണയാണ് നായിക. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച്‌ റൊമാന്റിക് ഗാനം പുറത്തു വന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക