തെറ്റായിപ്പോയി, 'അടിടാ അവളെ' എന്ന വരികള്‍ സ്ത്രീ വിരുദ്ധം; മാപ്പ് പറഞ്ഞ് സംവിധായകന്‍
FILM NEWS
15-May-2019
FILM NEWS
15-May-2019

ധനുഷ് നായകനായ 'മയക്കം എന്ന' എന്ന ചിത്രത്തിലെ കാതല്‍ എന്‍ കാതല്‍' എന്ന ഗാനം അധികമാരും മറന്നു കാണില്ല. സൂപ്പ് സോങ് എന്ന പേരില്‍ ഒന്‍പതു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ആ സൂപ്പര്‍ഹിറ്റ് ഗാനത്തിലെ വരികളില്‍ സ്ത്രീവിരുദ്ധതയുണ്ടെന്നും അതില്‍ മാപ്പു ചോദിക്കുന്നുവെന്നുമുള്ള വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ സംവിധായകന്‍ ശെല്‍വരാഘവന്‍. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ പാട്ടിനെക്കുറിച്ച് പറഞ്ഞത്.
പാട്ടിലെ അടിടാ അവളെ, വിട്രാ അവളെ തേവൈ ഇല്ലൈ തുടങ്ങിയ വരികളെക്കുറിച്ചാണ് സംവിധായകന്‍ പറയുന്നത്. 'ഒരു സംവിധായകന്‍ എപ്പോഴും സാമൂഹ്യ പ്രതിബദ്ധതയുള്ള ആളാകണം. ഞാന്‍ ക്ഷമ ചോദിക്കുന്നു. അത്തരം വരികള്‍ എഴുതാന്‍ പാടില്ലായിരുന്നു.
അത് തെറ്റായിപ്പോയി. എന്നാല്‍ ഞാനല്ല അത് എഴുതിയത്. അന്നത് എഴുതിയത് എന്റെ സഹോദരന്‍ ധനുഷ് തന്നെയാണ്. പക്ഷേ സാമൂഹ്യ പ്രതിബദ്ധത വേണ്ട ഒരു സംവിധായകന്‍ എന്ന നിലയില്‍ ആളുകള്‍ സിനിമ വലിയ സ്‌ക്രീനില്‍ കാണുകയും ചെയ്യുന്ന അവസ്ഥയില്‍ ഞങ്ങളും ഉത്തരവാദികളായിരിക്കണം.' ശെല്‍വരാഘവന്‍ പറഞ്ഞു.
പ്രണയനൈരാശ്യത്തില്‍ നായകന്‍ നായികയെ മോശം പ്രയോഗങ്ങള്‍ ചേര്‍ത്തു വിളിക്കുന്ന രീതിയിലാണ് കാതല്‍ എന്‍ കാതല്‍ എന്ന പാട്ടിലെ മേല്‍പ്പറഞ്ഞ വരികള്‍. പാട്ട് ഉള്‍പ്പെട്ട സിനിമയുടെ സംവിധായകന്‍ തന്നെ നേരിട്ട് മാപ്പ് ചോദിച്ചു രംഗത്തു വന്നിരിക്കുന്ന സാഹചര്യത്തില്‍ സൂപ്പ് സോങ്ങുകളുടെ കാലം തന്നെ അവസാനിക്കുകയാണോ എന്ന ചര്‍ച്ചകള്‍ക്കും വഴിവെക്കുന്നുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments