Image

പ്രവാസി സാഹോദര്യത്തിന്റെ ഒത്തുചേരലായി നവയുഗം കോബാര്‍-തുഗ്‌ബ മേഖല കമ്മിറ്റികളുടെ ഇഫ്‌താര്‍ സംഗമം

Published on 02 June, 2019
 പ്രവാസി സാഹോദര്യത്തിന്റെ ഒത്തുചേരലായി നവയുഗം കോബാര്‍-തുഗ്‌ബ മേഖല കമ്മിറ്റികളുടെ ഇഫ്‌താര്‍ സംഗമം
.അല്‍കോബാര്‍: കോബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക്‌ പരസ്‌പരസ്‌നേഹത്തിന്റെ നല്ലൊരു അനുഭവം നല്‍കി നവയുഗം സംസ്‌ക്കാരികവേദി കോബാര്‍-തുഗ്‌ബ മേഖലാ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച ഇഫ്‌താര്‍ വിരുന്ന്‌ അരങ്ങേറി.

കോബാര്‍ റഫ ആഡിറ്റൊറിയത്തില്‍ നടന്ന ഇഫ്‌താര്‍ വിരുന്നില്‍, നവയുഗത്തിന്റെ മേഖലയിലെ വിവിധ ഘടകങ്ങളില്‍ നിന്നായി നൂറുകണക്കിന്‌ പ്രവാസികള്‍ പങ്കെടുത്തു.

ഇഫ്‌താര്‍ സംഗമത്തിന്‌ നവയുഗം മേഖല നേതാക്കളായ ദാസന്‍ രാഘവന്‍, അരുണ്‍ ചാത്തന്നൂര്‍, പ്രഭാകരന്‍, മണികുട്ടന്‍, അനീഷ കലാം, സഹീര്‍ഷാ, ലാലു ശക്തികുളങ്ങര, ആന്റോ, ശരണ്യ ഷിബു, പ്രമോദ്‌ ചാവക്കാട്‌, റഷീദ്‌, സന്തോഷ്‌, രചിന്‍ ചന്ദ്രന്‍, മീനു അരുണ്‍, കൃഷ്‌ണന്‍, കലാം, റമീസ്‌, റിയാസ്‌, ഷഫീക്ക്‌, രചിത, മുംതാസ്‌, അനീഷ, ഉണ്ണി, എന്നിവര്‍ നേതൃത്വം നല്‍കി.

നവയുഗം കേന്ദ്രനേതാക്കളായ ബെന്‍സി മോഹന്‍, എം.എ.വാഹിദ്‌ കാര്യറ, സാജന്‍ കണിയാപുരം, ഗോപകുമാര്‍, അബ്ദുള്‍ലത്തീഫ്‌ മൈനാഗപ്പള്ളി, നിസ്സാം കൊല്ലം, സനു മഠത്തില്‍, രാജേഷ്‌ ചടയമംഗലം, എന്നിവര്‍ പങ്കെടുത്തു.
 പ്രവാസി സാഹോദര്യത്തിന്റെ ഒത്തുചേരലായി നവയുഗം കോബാര്‍-തുഗ്‌ബ മേഖല കമ്മിറ്റികളുടെ ഇഫ്‌താര്‍ സംഗമം  പ്രവാസി സാഹോദര്യത്തിന്റെ ഒത്തുചേരലായി നവയുഗം കോബാര്‍-തുഗ്‌ബ മേഖല കമ്മിറ്റികളുടെ ഇഫ്‌താര്‍ സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക