Image

നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റിന് പുതിയ നേതൃത്വം

Published on 08 June, 2019
നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റിന് പുതിയ നേതൃത്വം

കുവൈത്ത് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് 2019  2020 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബാസിയയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രസിഡന്റായി പ്രസാദ് പദ്മനാഭന്‍, വൈസ് പ്രസിഡന്റായി എ.പി. ജയകുമാര്‍, ജനറല്‍ സെക്രട്ടറിയായി സജിത്ത് സി. നായര്‍, ജോയിന്റ് സെക്രട്ടറിയായി അനീഷ് പി. നായര്‍, ട്രഷററായി ഹരികുമാര്‍, ജോയിന്റ് ട്രഷററായി നിഷാന്ത് മേനോനും തെരഞ്ഞെടുക്കപ്പെട്ടു. 

മറ്റു ഭാരവാഹികളായി രാധാകൃഷ്ണന്‍ കോയിപ്പുറം (വെല്‍ഫെയര്‍ കോഓര്‍ഡിനേറ്റര്‍), രാജേഷ് ആര്‍.എന്‍. (ജോയിന്റ് വെല്‍ഫെയര്‍ കോഓര്‍ഡിനേറ്റര്‍), സുജിത് സുരേശന്‍ (ഐ.ടി. കോഓര്‍ഡിനേറ്റര്‍), ഗുണപ്രസാദ്, എ.എസ്. ബാലചന്ദ്രന്‍ തന്പി എന്നിവര്‍ ഓഡിറ്റര്‍മാരാണ്.
വിവിധ ഏരിയ കോര്‍ഡിനേറ്റര്‍മാരായി ശ്രീനിവാസന്‍ (അബാസിയ), വിജയകുമാര്‍ (മംഗഫ്), ശ്യാം (അബുഹലീഫ), നവീന്‍ നായര്‍ (റിഗായ്), മധു വെട്ടിയാര്‍ (ഷര്‍ഖ്), എസ്. ഓമനക്കുട്ടന്‍ (ഫഹാഹീല്‍), അഖില്‍ വാസുദേവ് (സാല്‍മിയ), സി.എസ്. ബിജുമോന്‍ (ഫര്‍വാനിയ). ബൈജു പിള്ള, കെ.പി. വിജയകുമാര്‍, ശശിധരന്‍ ഗിരിമന്ദിരം എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍. 

പ്രസിഡന്റ പ്രസാദ് പത്മനാഭന്‍ പുതിയ ഭാരവാഹികളെ ആഭിനന്ദിച്ച് സംസാരിച്ചു. ബൈജു പിള്ള,പ്രതാപചന്ദ്രന്‍,ഗുണപ്രസാദ്,ജയകുമാര്‍ എന്നിവര്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക