Image

മരണം ആഘോഷിക്കുന്ന മനുഷ്യര്‍(മോന്‍സി കൊടുമണ്‍)

മോന്‍സി കൊടുമണ്‍ Published on 10 June, 2019
മരണം ആഘോഷിക്കുന്ന മനുഷ്യര്‍(മോന്‍സി കൊടുമണ്‍)
മരണശേഷം മനുഷ്യന്‍ ഏതു ലോകത്തിലേക്കാണ് പോകുന്നതെന്ന് ഇതുവരേയും ആരും തെളിയിച്ചിട്ടില്ല കാരണം മരിച്ചവരെ പിന്നെയാരും കണ്ടില്ല.എന്നാല്‍ ഒരു കത്തോലിക്ക വൈദികന്‍ പേര്‍ ഒര്‍ക്കുന്നില്ല. അദ്ദേഹം പറയുന്നു ഞാന്‍ എന്റെ മരണം കണ്ടു മറ്റൊരു ലോകത്തിലേക്കു പോയി അതിനു ശേഷം തിരികെ വന്നതാണെന്ന് സാക്ഷ്യം പറഞ്ഞു. ഇത്തരത്തിലുള്ള മണ്ടത്തരങ്ങള്‍ വിശ്വസിക്കുന്ന മലയാളികള്‍ ധരാളമുണ്ട്. കള്ളത്തരങ്ങള്‍ കോര്‍ത്തിണക്കി മനുഷ്യനെ കബളിപ്പിച്ചും ഭയപ്പെടുത്തിയും പണം തട്ടിയെടുക്കാന്‍ ഈവന്ന കാലത്ത് പല നൂതന സൂത്ര മാര്‍ഗ്ഗങ്ങള്‍ മെനയുന്ന ധാരാളം സുവിശേഷകര്‍ ദൈവത്തിന്‍ പേര്‍ ചൊല്ലി  മുന്നോട്ടുവന്നിട്ടുണ്ട്. അതെല്ലാം പോകട്ടെ ഇവിടെ വിഷയം മരണം ഒരു ആഘോഷമാക്കി ആചരിക്കപ്പെടുന്ന രീതിയിലേക്ക് നാം മുന്നോട്ടുവന്നിരിക്കുന്നുവെന്നാണ്. ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് വെള്ളം കൊടുക്കാത്തവര്‍ അവരുടെ മരണശേഷം ആഘോഷം കൂട്ടി നാട്ടുകാരെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ ധാരാളമുണ്ട്. എല്ലാം ഇപ്പോള്‍ ഈ വെന്റ് മാനേജ്‌മെന്റിനു കൊടുക്കയാണല്ലോ. മരണ ശേഷമുള്ള പാട്ടും കൂത്തും ഇവര്‍ നടത്തുന്നതോടൊപ്പം വേണമെങ്കില്‍ കരയാനും ഇവര്‍ ആളിനെ സംഘടിപ്പിക്കും. ഇവരുടെ കയ്യില്‍ മരിച്ചവരെക്കുറിച്ച് ഒരു കുറിപ്പ് കൊടുത്താല്‍ മതി പൊടിപ്പും തൊങ്ങലും വെച്ച് പിടിപ്പിച്ച് മരിച്ചവനെ മഹാനാക്കും. പോകുന്ന വഴിയില്‍ മുക്കിന് മുക്കിന് അനൗണ്‍സ് ചെയ്യുകയും ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിക്കയും ചെയ്യും.കൂടാതെ മുത്തുക്കുടകള്‍ ബാന്റ് മേളം നിരവധി അകമ്പടി കാറുകള്‍ ധാരാളം വൈദിക സംഘം കുടാതെ പണക്കൊഴുപ്പ് കാണിക്കാന്‍ കുറെ മെത്രാന്‍ മാരേയും വിളിക്കും.കനത്ത ഭാരമുള്ളനോട്ടുകെട്ടുകള്‍ കൊടുത്തില്ലെങ്കില്‍ ഇവര്‍ ശപിച്ചിട്ടു പോകുകയ്യും ചെയ്യും. പണക്കാര്‍ക്കു മാത്രമെ ഇവരെ വിളിക്കാന്‍ കഴിവുള്ളു. പാവപ്പെട്ടവന്‍ മരിച്ചാല്‍ ഇവരെയൊന്നും മഷിയിട്ടു നോക്കിയാല്‍ പോലും അവിടെ കാണില്ല. വിദേശത്തു വരുമ്പോള്‍ കാണുന്ന അടുപ്പമൊന്നും നാട്ടില്‍ വെച്ച് കാണുമ്പോള്‍ കാണിക്കില്ലെങ്കിലും കയ്യില്‍ വെച്ചു കൊടുക്കുന്ന ഭാരത്തിനനുസരിച്ച് ചിരിച്ചു കാണിക്കും .ചുരുക്കം പറഞ്ഞാല്‍ മലയാളികള്‍ മരണം ഒരു ആഘോഷമാക്കി മാറ്റുകയല്ലെ. പിന്നെ കുറെ അനുശോചന പ്രസംഗങ്ങളുടെ നീണ്ട നിരയായിരിക്കും .എത്ര വലിയ തെറ്റുകാരനും മരണശേഷം വിശുദ്ധനായിരിക്കും. 'അനുശോചന .പ്രസംഗങ്ങളുടെ തിരക്കുമൂലം മനുഷ്യര്‍ നിന്നു കുഴഞ്ഞു മരിച്ചുവീണ സംഭവും ഉണ്ടായിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഒരു തുള്ളി വെള്ളം കൊടുക്കാത്തവന്‍ മരണത്തിനായി മുടക്കുന്ന തുക കണ്ട് നമ്മള്‍ പലരും അന്ധാളിക്കും.എനിക്കറിയാം ഒരു വ്യക്തി അമ്മായി അപ്പനെ അമേരിക്കയില്‍ കൊണ്ടുവന്ന് കഷ്ടപ്പെടുത്തി ഒരു നല്ല തുണി പോലും വാങ്ങി നല്‍കാതെ നയാഗ്ര വെള്ളച്ചാട്ടീ പോലും കാണിക്കാതെ പറഞ്ഞു വിട്ടു.നാട്ടില്‍ ആറു മാസത്തിനു ശേഷം അദ്ദേഹം മരിച്ചപ്പോള്‍ മരുമകന്‍ പോയി മരണാനന്തരം നടത്തിയ ആഘോഷത്തിന്റെ വീഡിയോ കണ്ടു ഞാന്‍ ഞെട്ടി മുത്തുക്കുടകള്‍ ബാന്റ് മേളം അനേകം കാറുകളുടെ അകമ്പടി പതിനഞ്ചു വൈദികള്‍ രണ്ടു മെത്രാന്‍മാരും വീഡിയോ ക്യാമറ രണ്ടെണ്ണം എന്നു വേണ്ട പൂരത്തിന്റെ രീതി പോലെയായിരുന്നു. വെടി മാത്രമില്ലായിരുന്നു. എന്നാല്‍ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ പെട്ടവര്‍ മരിച്ചാല്‍ വെടിയും കാണും വെടി ശബ്ദം കേട്ട് ശവം പോലും ഞ്ഞെട്ടിപ്പോകും .റീത്തുകളുടെ ഒരു സാഗരം തന്നെ തീര്‍ത്ത് പൂക്കട കടക്കാരെ സന്തോഷവാന്‍മാരാക്കം. അവരും ഒരു ശവം കിട്ടാനായി ശവപ്പെട്ടിക്കാരന്റെ കൂട്ട് കാത്തിരിക്കയല്ലേ. ചുരുക്കത്തില്‍ മരണം ചിലരെ സന്തോഷവാന്‍മാരാക്കുന്നു. ചിലരുടെ കീശകള്‍ വീര്‍ക്കുന്നു. ജനിച്ചാലും മരിച്ചാലും വൈദികര്‍ക്കും കീശ വീര്‍പ്പിക്കാം.പിന്നെ മരിച്ചവരെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കാന്‍ കുറെ കഴിഞ്ഞ് ധൂപപ്രാര്‍ത്ഥന.

സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ മരിച്ചവനെസ്വര്‍ഗത്തിലെത്തിക്കാന്‍ നടത്തുന്ന ധൂപപ്രാര്‍ത്ഥനയില്‍ എനിക്കു വിശ്വാസമില്ല  കാരണം അവനവന്‍ ചെയ്യുന്ന പാപത്തിന്റെ ഫലം അവനവന്‍ അനുഭവിക്കണം .ഒന്‍പത് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു നശിപ്പിച്ചവന്‍ മരണശേഷം സ്വര്‍ഗ്ഗത്തില്‍ പോകണമെന്ന് ധൂപപ്രാര്‍ത്ഥന നടത്തിയാല്‍ അവനു സ്വര്‍ഗം കിട്ടുമോ ഒരിക്കലുമില്ല. ബൈബിളില്‍ ക്രിസ്തുവിനോട് ശിഷ്യന്‍മാര്‍ ചോദിക്കുന്ന ഒരു കാര്യമുണ്ട് സ്വര്‍ഗത്തില്‍ നിന്റെ ഇടത്തും വലത്തും ഇരിക്കാന്‍ ഞങ്ങളെ അനുവദിക്കേണമെയെന്നു കേണപ്പോള്‍ ക്രിസ്തു പറഞ്ഞ ഒരു വാചകമുണ്ട് 'അതെനിക്കു പോലുമറിയല്ല പിതാവായ ദൈവത്തിനു മാത്രമെ അതിനുള്ള അവകാശമുള്ളു എന്നു പറയുമ്പോള്‍ ഒരു ധൂപപ്രാര്‍ത്ഥ കൊണ്ട് ആരും സ്വര്‍ഗ്ഗത്തില്‍ പോകില്ല സത്യം തന്നെ പക്ഷെ നമ്മുടെ നല്ല പ്രവര്‍ത്തികളുടെ വലിയ സമ്മാനമാണ് സ്വര്‍ഗ്ഗം. അത് കിട്ടാന്‍ മരണശേഷ മുള്ള ഒരു ആഘോഷത്തിനും സാധിക്കില്ല അതിനിവിടെ പ്രസക്തിയുമില്ല .എങ്കില്‍ നമുക്ക് നല്ല പ്രവര്‍ത്തികള്‍ ചെയ്തു കൊണ്ടും പാവങ്ങളെ സഹായിച്ചുകൊണ്ടും ജീവിതം ധന്യമാക്കാം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

മരണം ആഘോഷിക്കുന്ന മനുഷ്യര്‍(മോന്‍സി കൊടുമണ്‍)
Join WhatsApp News
Sudhir Panikkaveetil 2019-06-10 06:29:52
നന്നായിട്ടുണ്ട് ശ്രീ സാംസി.  എത്രയോ വര്ഷങ്ങളായി 
മനുഷ്യർ അന്ധവിശ്വാസത്തിൽ കഴിയുന്നു. 
മതം ആ വിശ്വാസത്തെ ഊട്ടിയുറപ്പിച്ച് കാശുണ്ടാക്കുന്നു.
Ponmelil Abraham 2019-06-10 06:46:39
A realistic and true picture of facts surrounding death and celebrations for few in the society who would anything for personal fame and recognition as opposed to honoring and taking care of dear ones while they are alive.
Sudhir Panikkaveetil 2019-06-10 07:38:17
Sorry for using your name wrongly. But it was intended for you.
josecheripuram 2019-06-13 17:55:54
There is no place called Heaven or Hell.We a part of God want to go back to God.Unless we get there we have no peace.The priest who claim he saw Hell&Heaven is Father Jose Maniankatt.
Peter Basil 2020-12-01 19:02:13
Great article!! Keep it up!! 👍👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക