Image

ടെക്‌സസ് പോലീസ് ചീഫ് ക്രിസ് റീഡിന്റെ മൃതദേഹം കണ്ടെത്തി

പി പി ചെറിയാന്‍ Published on 10 June, 2019
ടെക്‌സസ് പോലീസ് ചീഫ് ക്രിസ് റീഡിന്റെ മൃതദേഹം കണ്ടെത്തി
ടെക്‌സസ്: ടെക്‌സസ് പോലീസ് ചീഫ് ക്രിസ് റീഡിന്റെ (50) മൃതദേഹം ജൂണ്‍ 9 ഞായറാഴ്ച രാവിലെ കടലില്‍ നിന്നും കണ്ടെടുത്തു.

കടലില്‍ വീണ റീഡ് ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചത്.

വെള്ളിയാഴ്ച ഭാര്യയും കൂട്ടുകാരനുമൊത്ത് ഗാല്‍വസ്റ്റണ്‍ ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടയില്‍ സമീപത്തുകൂടി കടന്ന് പോയ വലിയ ബോട്ടിന്റെ തിരമാലകള്‍ ഇവരുടെ ഫിഷിംഗ് ബോട്ടില്‍ അടിക്കുകയും, പോലീസ് ചീഫ് കടലില്‍ വീഴുകയുമായിരുന്നുവെന്ന് ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ കിമാ പോലീസ് അറിയിച്ചു. മറ്റു യാത്രക്കാര്‍ക്ക് അപകടം ഒന്നും സംഭവിച്ചിട്ടില്ല.

2016 മുതല്‍ ഗാല്‍വസ്റ്റന്‍ കൊണ്ടി ലൊ എന്‍ഫോഴ്‌സ്‌മെന്റിലാണ് ആര്‍മിയില്‍ നിന്നും റിട്ടയര്‍ ചെയ്ത റീസ് അംഗമായിരുന്നതെന്ന് ടെക്‌സസ് സിറ്റി പോലീസ് ചീഫ് ജൊ സ്റ്റാന്‍ഡന്‍ പറഞ്ഞു.

സംഭവം നടന്ന ഉടനെ കോസ്റ്റ് ഗാര്‍ഡിനെ വിവരം അറിയിച്ച് നിമിഷങ്ങള്‍ക്കകം അന്വേഷണം ആരംഭിച്ചുവെങ്കിലും റീഡിനെ കണ്ടെത്താനായില്ല. റീഡ് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും ചീഫ് പറഞ്ഞു. റസലര്‍ കൂടിയായിരുന്നു ക്രിസ് റീഡ്. ഭാര്യയും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്ന കുടുംബ നാഥനായിരുന്നു ക്രസ് റീഡ്. കരുത്തുറ്റ സഹപ്രവര്‍ത്തകനെയാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്ന് ടെക്‌സസ് പോലീസ് ചീഫ് ജൊ പറഞ്ഞു.
ടെക്‌സസ് പോലീസ് ചീഫ് ക്രിസ് റീഡിന്റെ മൃതദേഹം കണ്ടെത്തിടെക്‌സസ് പോലീസ് ചീഫ് ക്രിസ് റീഡിന്റെ മൃതദേഹം കണ്ടെത്തി
Join WhatsApp News
Simon 2019-06-11 00:06:01
ഒരു ചെറിയ സ്പെല്ലിങ്ങ് അല്ലെങ്കിൽ മരിച്ചുപോയ ഒരു ഓഫിസറിന്റെ ടൈറ്റിലിനൊപ്പം സ്ഥലനാമം ചേർക്കാത്തതിൽ രണ്ടു പ്രതികരണ പണ്ഡിതർ ഈ പത്രത്തിന്റെ എഡിറ്ററെ പരിഹസിച്ചിരിക്കുന്നു.  പരിഹസിക്കണമെന്ന ഉദ്ദേശത്തോടെ കമന്റ് കോളത്തിൽ എഴുതാതെ എഡിറ്റർക്ക് തെറ്റുകൾ ചൂണ്ടികാണിച്ചുകൊണ്ടുള്ള 'ഇമെയിൽ' ചെയ്തിരുന്നുവെങ്കിൽ അവരുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കാമായിരുന്നു.

മനോരമയിലും മാതൃഭൂമിയിലും വരുന്ന തെറ്റുകൾ ഇങ്ങനെ പെറുക്കിയെടുത്താൽ പേജുകൾ നിറയെ നിരത്താൻ കാണും. ഹിന്ദുവിലും ടൈംസ് ഓഫ് ഇന്ത്യയിലും വരുന്ന വാർത്തകളിൽ ഗ്രാമറും സ്‌പെല്ലിംഗും ഉണ്ടായിരിക്കില്ല. വായനക്കാർക്ക് അത്തരം ദൗർബല്യങ്ങൾ മനസിലാക്കാനുള്ള കഴിവുണ്ടായിരിക്കണം.

'ടെക്‌സാസിലെ ഒരു പോലീസ് ചീഫ്' എന്ന് മനസിലാക്കാനുള്ള സൗമനസ്യവുണ്ടായിരിക്കണം. 

ആരും പൂർണ്ണരല്ലെന്നും മനസിലാക്കുക. ഇതിൽ കമന്റ് എഴുതിയവരും തെറ്റുകൾ വരുത്തുന്നവരാണ്. Hope the editors will check the validity of the translations....എന്ന വാചകത്തിൽ .സബ്ജക്റ്റ് എവിടെ? (I hope the editors.....) അതുപോലെ രണ്ടാമത്തെ പ്രതികരണ എഴുത്തുകാരൻ Criticizing, favorites എന്ന വാക്കുകളുടെ സ്പെല്ലിങ്ങ് തെറ്റായി അമേരിക്കൻ സ്‌കൂളുകളിൽ എഴുതിയാൽ 'F' എന്ന ഗ്രേഡ് ലഭിക്കുമെന്നും ഓർമ്മിക്കുക. 
Aby Mathew 2019-06-10 13:50:33

When reporting news, please make sure it's reported right.  Translating news from English news channels to Malayalam should be done carefully. 

Texas doesn't have a Police Chief but cities in Texas have Police chiefs.  Chief Reid was the Police Chief of City of Kemah and not of Texas State!  Hope the editors will check the validity of the translations.

വെറുതെ പറയാം എന്നേ ഉള്ളു 2019-06-10 19:39:45
Abey Mathew What you stated is true. But remember the translator is a very powerful person who claims to be the CEO of American Journalism. He may be in the Editorial board too. This is not the first time he reports wrong. I saw it too, but did not comment because e malayalee won't publish comments criticising few of their favourites. I was surprised they published yours. Naradan Houston.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക