Image

അവസാനം ഇടതുമുന്നണി പറയുന്നു; വിശ്വാസികളുടെ വിശ്വാസം തിരികെ കൊണ്ടുവരും

കല Published on 11 June, 2019
അവസാനം ഇടതുമുന്നണി പറയുന്നു; വിശ്വാസികളുടെ വിശ്വാസം തിരികെ കൊണ്ടുവരും

ശബരിമല വിഷയമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയായതെന്ന് തുറന്നു സമ്മതിച്ച് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍. സര്‍ക്കാര്‍ നടപടികളെ മുന്നണി പിന്തുണയ്ക്കുന്നു. എന്നാല്‍ സര്‍ക്കാരിനെതിരെ ബിജെപിയും യുഡിഎഫും നടത്തിയ പ്രചരണങ്ങളെ മറികടക്കാന്‍ കഴിഞ്ഞില്ല. നഷ്ടപ്പെട്ട വിശ്വാസികളുടെ പിന്തുണ തിരികെ കൊണ്ടു വരാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. 
ശബരിമല ഒരു പ്രതിസന്ധിയായിരുന്നില്ല എന്ന നിലപാടാണ് പരാജയത്തിന് ശേഷവും മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിലപാടിന് ഘടകവിരുദ്ധമായ നിലപാടാണ് മുന്നണി യോഗത്തില്‍ ഉണ്ടായത്. ശബരിമല വിഷയത്തിലെ നിലപാട് തിരിച്ചടിച്ചുവെന്ന് സിപിഐ രൂക്ഷമായി വിമര്‍ശിച്ചു. അവസാനം വിശ്വാസികളെ തിരികെ കൊണ്ടു വരണമെന്ന മട്ടിലേക്ക് ഇടതുമുന്നണി എത്തിച്ചേരുകയായിരുന്നു. 
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചത് പൊതുവില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തുവെന്നും ഇടതുമുന്നണി വിലയിരുത്തി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക