Image

ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ വാഹനമിടിപ്പിച്ച് കൊന്ന പ്രതിക്കു 5-15 വര്‍ഷം ശിക്ഷ മാത്രം

Published on 20 June, 2019
ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ വാഹനമിടിപ്പിച്ച് കൊന്ന പ്രതിക്കു 5-15 വര്‍ഷം ശിക്ഷ മാത്രം
ന്യു യോര്‍ക്ക്: ലോംഗ് ഐലന്‍ഡിലെ ഹെമ്പ്സ്റ്റെഡ് ടേണ്‍പൈക്കില്‍ തരണ്‍ജിത് കൗര്‍ പര്‍മാറിനെ (18) വാഹനമിടിപ്പിച്ചു കൊന്ന ശേഷം സ്ഥലം വിട്ട ഡാനിയല്‍ കൊപ്പോളൊക്ക് (31) 5 മുതല്‍ 15 വരെ വര്‍ഷം മാത്രം ശിക്ഷ.

പ്രതിക്കു മാനസിക കുഴപ്പം ഉണ്ടെന്നായിരുന്നു പ്രതിഭാഗം വാദം. എങ്കിലും പിന്നീട് പ്രോസിക്യൂഷനുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം (പ്ലീ ഡീല്‍)കുറ്റം സമ്മതിക്കുകയായിരുന്നു.

അഡല്‌ഫൈ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായിരുന്ന പര്‍മാര്‍ എഴുതിയ രണ്ടു കത്തുകള്‍ നാസോ കുണ്ടി ജഡ്ജ് ടെറന്‍സ് മര്‍ഫി കോടതിയില്‍ വായിച്ചു. ഒന്നില്‍ തനിക്കു 17 വയസായെന്നും പ്രേമത്തില്‍വീഴാന്‍ കാത്തിരിക്കുകയാണെന്നും എഴുതി

വിധി പ്രസ്താവിക്കുമ്പോല്‍ പര്‍മാറുടെ കുടുംബം കോടതിയില്‍ പൊട്ടിക്കരഞ്ഞു. 'പേടിച്ചരണ്ട മുയലിനെപ്പോളെ നിങ്ങള്‍ സ്ഥലം വിട്ടു. നിങ്ങള്‍ ഏല്പിച്ച വേദന എന്തെന്നു അഭിമുഖീകരിക്കാനാവാതെ സ്ഥലം വിട്ട ഭീരു,' കോടതി പ്രതിയോടു പറഞ്ഞു

കഴിഞ്ഞ വര്‍ഷം നവംബര്‍ 9-നു ആയിരുന്നു സംഭവം. ലിവൈടൗണില്‍ താമസിക്കുന്നതരണ്‍ജിത് പുത്തന്‍ ജീപ്പില്‍ സഞ്ചരിക്കുമ്പോള്‍ എതിരെ വന്ന ചുവന്ന പിക്ക് അപ്പുമായി ഉരസി. പിക്ക് അപ്പ് വലത്തോട്ടു തിരിയാന്‍ ഒരുങ്ങുകയായിരുന്നു. നിസാര സംഭവം. ഇതേത്തുടര്‍ന്ന് ഇരുവരും സൈഡില്‍ വാഹനം നിര്‍ത്തി. തുടര്‍ന്ന് അപകട കാര്യം തരണ്‍ജിത് അമ്മയോടു ഫോണില്‍ സംസാരിച്ചു. ഇതിനിടയില്‍ പിക്കപ്പില്‍ കയറിയ പ്രതി നിഷ്‌കരുണം തരണ്‍ജിത്തിനെ ഇടിച്ചിട്ട് പിക്കപ്പില്‍ സ്ഥലം വിടുകയായിരുന്നു.

ന്യു യോര്‍ക്ക് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് മൂന്നു മാസത്തെ സൈക്കിയാട്രിക്ക് ലീവിലായിരുന്നു കൊപ്പോളൊ.
ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ വാഹനമിടിപ്പിച്ച് കൊന്ന പ്രതിക്കു 5-15 വര്‍ഷം ശിക്ഷ മാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക