Image

പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ മോദി

Published on 25 June, 2019
പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ മോദി


ദില്ലി: ലോക്‌സഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുട നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിലാണ്‌ മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്‌. രാജ്യത്തെ കൂടുതല്‍ ഉന്നതിയിലെത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.


കൂടുതല്‍ സുരക്ഷിതവും ശക്തവുമായ ഇന്ത്യയ്‌ക്കായി മുന്നോട്ടുപോകണമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി പ്രതിപക്ഷ കക്ഷികളെയും അദ്ദേഹം സ്വാഗതം ചെയ്‌തു. കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തെ സക്കാരിന്റെ പ്രവര്‍ത്തനത്തെ രാജ്യം അംഗീകരിച്ചതായും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ചരിത്ര നേതാക്കളെ മറന്ന പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസ്‌. 

അവര്‍ രാജ്യത്തെ തടവറയാക്കി. നെഹ്‌റു കുടുംബത്തിന്‌ പുറത്തുള്ള ഒരു കോണ്‍ഗ്രസുകാര്‍ക്കും ആര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുന്‍ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിയെ ഭാരത രത്‌നം നല്‍കി ആദരിച്ചത്‌ ബിജെപി സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്‌ ഭരണത്തില്‍ അസ്വസ്ഥനായതിനെ തുടര്‍ന്നാണ്‌ 2014ല്‍ ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ എത്തിച്ചത്‌. രാജ്യത്തെ സ്‌നേഹിക്കുന്ന ജനങ്ങളുടെ ഹിതമാണ്‌ ഇത്തവണത്തെ തിരഞ്ഞെടുപ്പ്‌ ഫലമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 സ്വാതന്ത്രസമര കാലഘട്ടത്തില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന അതേ ഉത്സാഹമാണ്‌ ഇപ്പോഴും വേണ്ടത്‌. അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ തടവറയാക്കിയ കോണ്‍ഗ്രസിന്‌ ആ കളങ്കം ഒരിക്കലും മായ്‌ക്കാനാവില്ലെന്നും മോദി വിമര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക