Image

ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്തുകേസ് പ്രതികളെ ബന്ധിപ്പിക്കാന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍

Published on 28 June, 2019
ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്തുകേസ് പ്രതികളെ ബന്ധിപ്പിക്കാന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍

കൊച്ചി: ബാലഭാസ്കറിന്‍റെ മരണവുമായി സ്വര്‍ണക്കടത്തുകേസ് പ്രതികളെ ബന്ധിപ്പിക്കാന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. സ്വര്‍ണക്കടത്തുകേസ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോഴാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ നിലപാടെടുത്തത്. ബാലഭാസ്കറിന്‍റെ മരണത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.

പ്രകാശന്‍ തമ്ബി ,വിഷ്ണു എന്നിവരെ ചോദ്യം ചെയ്തു. ബാലഭാസ്കറുടെ മരണവുമായി ബന്ധപെട്ട ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. വിവിധ രീതിയിലുള്ള ശാസ്ത്രീയ അന്വേഷണങ്ങള്‍ നടക്കുകയാണ്. അര്‍ജുന്‍ നാരായണന്‍, പ്രകാശന്‍ തമ്ബി, വിഷ്ണു, ജിഷ്ണു എന്നിവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുകയാണ്.

അപകടം നടന്ന ദിവസത്തെ റോഡിന്റെ സ്വഭാവം ദേശീയപാതാ അതോറിറ്റി യോട് ചോദിച്ചിട്ടുണ്ട്. വാഹനം അമിത വേഗത്തിലായിരുന്നോ എന്ന് ആര്‍ടിഒയോട് ചോദിച്ചിട്ടുണ്ട്. റോഡിലെ വെളിച്ചം സംബന്ധിച്ച്‌ കെ എസ് ഇ ബിയോട് റിപ്പാര്‍ട്ട് തേടി.

ബാലഭാസ്കര്‍, പ്രകാശന്‍ തമ്ബി, ഡോ.രവീന്ദ്രനാഥ് തുടങ്ങിയവരുടെ ബാങ്ക് വിവരങ്ങള്‍ റിസര്‍വ് ബാങ്കിനോട് ചോദിച്ചു. ബാലഭാസ്കറിന്റെ സ്വത്ത് ആരെങ്കിലും ദുരുപയോഗം ചെയ്തോ എന്നും പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച്‌ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക