മുബൈ : ദുബായിലേക്ക് സര്‍വീസ് നടത്തുന്ന വിമാനത്തില്‍ വെച്ച് 17കാരിയെ അപമാനിക്കാന്‍ ശ്രമിച്ചയാളെ സഹര്‍ പൊലീസ് അറസ്റ്റ് ചെയ്യതു. സുമന് ബാല്‍ (35) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്യതത്. ഒരാഴിച്ച മുന്നേയാണ് സംഭവം നടക്കുന്നത്.
ബന്ധുവിനൊപ്പം ദുബായിലേക്ക് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി.
കുട്ടി ഇരുന്ന സീറ്റിന്റെ അടുത്തുള്ള സീറ്റിലാണ് സുമനും ഇരുന്നത്. യാത്രാ മധ്യേ പെണ്‍കുട്ടി ഉറങ്ങിയ സമയം നോക്കി ഇയാള്‍ കുട്ടിയുടെ ദേഹത്ത് അപമര്യാദയായി സ്പര്‍ശിച്ചു. പേടിച്ചു പോയ കുട്ടി ദുബായിയില്‍ എത്തിയ ശേഷം മാത്രമാണ് ബന്ധുവിനോട് സംഭവത്തെക്കുറിച്ച് പറഞ്ഞത്.
മുബൈയില്‍ എത്തിയ ശേഷം ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടു.
തുടര്‍ന്ന് നടത്തിയ പരിശേധനയില്‍ വിമാനത്തിന്റെ സീറ്റ് നമ്ബര്‍ ഉള്‍പ്പെടെ പരിശേധിച്ചശേഷമാണ് സുമനിലേക്ക് പൊലീസ് എത്തിയത്. തുടര്‍ന്ന് ഞായറാഴ്ച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യതു. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.