Image

കെ.വി. കുറിയാക്കോസ് കോറെപ്പിസ്‌കോപ്പ നിര്യാതനായി

Published on 14 July, 2019
കെ.വി. കുറിയാക്കോസ് കോറെപ്പിസ്‌കോപ്പ നിര്യാതനായി
ബംഗളൂരു: മലങ്കര യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍ വൈദികനും ബാഹ്യകേരള ഭദ്രാസനത്തിലെ ആദ്യ കോറെപ്പിസ്‌കോപ്പയുമായ കുന്നത്ത് കെ.വി. കുറിയാക്കോസ് കോറെപ്പിസ്‌കോപ്പ (79) ബംഗളൂരില്‍ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് പേരൂര്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയില്‍.

ഭാര്യ: ഡോളറ്റ് (റിട്ട. കേന്ദ്രീയ വിദ്യാലയം) ആലപ്പുഴ തുന്‌പോളി തോട്ടുങ്കല്‍ കുടുംബാംഗം. മക്കള്‍: ഡീക്കന്‍ ദീപക് കുര്യാക്കോസ് (സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേട് ബാങ്ക്), ഡീക്കന്‍ ബിജു കുര്യാക്കോസ് (കാലിഫോര്‍ണിയ, യുഎസ്എ).

മരുമക്കള്‍: മറിയാമ്മ, സ്വപ്ന.  സഹോദരങ്ങള്‍: കെ.വി. ഏബ്രഹാം (റിട്ട. ടെക്‌നിക്കല്‍ അസിസ്റ്റന്‍റ്), തന്പി കെ. വര്‍ഗീസ് (റിട്ട. വിജിലന്‍സ് ഓഫീസര്‍, സിവില്‍ സപ്ലൈസ്), കുര്യന്‍ പി. കുന്നത്ത് (റിട്ട. ഡയറക്ടര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ), ഏലിയാമ്മ ജോണ്‍സണ്‍ വെട്ടുവള്ളില്‍ (ഇരവിനല്ലൂര്‍, പുതുപ്പള്ളി), പരേതരായ കെ.വി. കുരുവിള (റിട്ട. റേഞ്ചര്‍), കെ.വി. അവിരാ (റിട്ട. എഫ്എല്‍പിഒ വികസനവകുപ്പ്).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക