Image

രാസമാറ്റം (കവിത: ബിന്ദു ടിജി)

Published on 14 July, 2019
രാസമാറ്റം (കവിത: ബിന്ദു ടിജി)
ഞങ്ങള്‍  പഠിക്കുന്നത്
മരുഭൂമികള്‍  സൃഷ്ടിക്കാനാണ്

മേഘത്തില്‍ നിന്ന് നീരും
മഴയില്‍  നിന്ന്  നനവും
മഞ്ഞില്‍ നിന്ന്  തണുപ്പും
വെയിലില്‍  നിന്ന്  ചൂടും
കടലില്‍ നിന്ന് ഉപ്പും
ഊരി  മാറ്റാനുള്ള
രാസ പരീക്ഷണത്തിലാണ് ഞങ്ങള്‍

സംഭാഷണത്തില്‍  നിന്ന് സൗഹൃദവും
സംസാരത്തില്‍ നിന്ന് സ്‌നേഹവും
അമ്മയില്‍ നിന്ന് മുലപ്പാലും
അച്ഛനില്‍  നിന്ന് വിശ്വാസവും
ഒടുവില്‍
സ്ത്രീയില്‍ നിന്ന് ശരീരവും
എടുത്തു മാറ്റേണ്ടിയിരിക്കുന്നു

വൈകാരികത എന്ന
വിശ്വ പ്രേമപാശം അറുത്തെറിയുന്നതോടെ
സാക്ഷാല്‍ മരുഭൂമികള്‍ രൂപപ്പെടും.

അക്ഷരങ്ങളില്‍ നിന്ന് സ്വപ്നങ്ങളെ
 അടര്‍ത്തി മാറ്റി
 രചിച്ചതാണീ മരുഭൂമിയുടെ
മണമുള്ള വരികള്‍.



Join WhatsApp News
P R Girish Nair 2019-07-15 01:10:27
സ്വപ്നങ്ങളിൽ നിന്നും അടര്‍ത്തി മാറ്റി രചിച്ച മരുഭൂമിയുടെ  മണമുള്ള വരികള്‍.
ആധുനിക ഗദ്യ കവിതാ രീതി അവലംബിച്ചിരിക്കുന്ന ശ്രീമതി ബിന്ദുവിന്റെ ജ്ഞാനവും, ഭാവനയും, ശൈലിയും ഈ കവിതയിൽ തെളിയുന്നു. കൂടുതല്‍ എഴുതുവാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
Sudhir Panikkaveetil 2019-07-15 10:25:24
മഴയിൽ നിന്നും നനവ് മാറ്റുക (പിന്നെയും കവി 
പറയുന്നത് വായിക്കുക). സ്വാഭാവികത, 
പ്രകൃത്യാ ഉള്ളത് ഒക്കെ മാറ്റി മറച്ച് കൃതൃമമായി 
(synthetic ) എല്ലാം ഉണ്ടാക്കുന്ന   ശാസ്ത്ര പുരോഗതി മനുഷ്യ 
ബന്ദ്ധങ്ങളെ ഉലയ്ക്കും. അങ്ങനെ പ്രകൃതിയെ 
വെല്ലുമ്പോൾ എല്ലാം മരുഭൂമിയാകും.
കവികൾ അവരുടെ രചനകളിലൂടെ 
ഓർമ്മപ്പെടുത്തലുകൾ നടത്തുന്നു. 
Detachment > Freedom> Happiness. 2019-07-15 12:22:32

Detachment from Attachments.

Even before the beginning of life as a human in the womb; the human is attached to the Heredity. The life of the human gets continuously wound & wrapped with attachments; the family, teachers, society, religion, politics, friends, ….all create new attachments like Spiderwebs.   A strong, determined, personality will be able to detach from attachments. It is a process of unwinding, venting & emptying. It is an art. The artful process of detachment needs to start with Freedom from Knowledge.-andrew

Bindu Tiji 2019-07-15 18:22:13
വായിച്ചവർക്കെല്ലാം നന്ദി . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക