Image

വായിക്കുകില്‍ (കവിത: ജി. പുത്തന്‍കുരിശ്)

Published on 14 July, 2019
വായിക്കുകില്‍ (കവിത: ജി. പുത്തന്‍കുരിശ്)
വായിപ്പവര്‍ ജീവിച്ചിടും സഹസ്രാപ്തം
വായിക്കാത്തോര്‍ ഒരിക്കല്‍മാത്രം.
ഉത്തമ പുസ്തകങ്ങള്‍ വായി
ച്ചെത്തിടാം ഉത്തംഗ ശൃംഗങ്ങളില്‍
വായിച്ചജ്ഞാനമകറ്റിടാം
വായിച്ചു പോകാംപോകാത്ത ദിക്കിലും.
ചിന്തയ്ക്ക് മുന്‍പ് വായിക്കണം
ചിന്തിച്ചുവേണം  ഉരിയാടിടാന്‍.
ഇന്നത്തെയുത്തമ നേതാക്കളെല്ലാം
ഇന്നലത്തെ വായനക്കാര്‍ ഓര്‍ക്കുവിന്‍
മറഞ്ഞുപോയൊരാള്‍ പണ്ടെങ്കിലും
തിരഞ്ഞു കിട്ടി ഗ്രന്ഥശാലയില്‍ നിന്നും.
ശോകമീ ജീവിതമെന്നോതുവോര്‍
ക്കേകുവിനനുയോജ്യമാം പുസ്തകം.
തിരഞ്ഞിടേണ്ട ധനം പവിഴദ്വീപില്‍
തിരഞ്ഞിടെന്നാല്‍ പുസ്തകത്തില്‍.
ജീവിക്കുന്നു കുഞ്ചനും തുഞ്ചനും
ജീവിക്കന്നവരിന്നും പുസ്തത്തില്‍
പറഞ്ഞതാണിതൊക്കെ പണ്ട് പണ്ഡിതര്‍
അറിഞ്ഞതങ്ങ് കുറിച്ചത്രമാത്രം

Join WhatsApp News
Sudhir Panikkaveetil 2019-07-15 10:19:09
അമേരിക്കയിലെ സാഹിത്യ സംഘടനകൾ 
വായനയെപ്പറ്റിയും പുസ്തകങ്ങളെപ്പറ്റിയും 
ചർച്ചകൾ ചെയ്യുന്നത് നല്ലതായിരിക്കും. ഇ 
മലയാളിയുടെ വായനാവാരത്തിലേക്ക് 
എഴുത്തുകാർ അവരുടെ രചനകൾ നൽകി 
അതിനെ വിജയിപ്പിക്കുന്നത് സന്തോഷകരം.
ശ്രീ പുത്തൻ കുരിശ് മറ്റു ഭാഷകളിൽ നിന്നുള്ള 
പരിഭാഷയിലൂടെ ഇ മലയാളി വായനക്കാർക്ക് 
നല്ല സാഹിത്യ സൃഷ്ടികൾ പരിചയപ്പെടുത്തുന്നുണ്ട്.
ഈ കവിതയിൽ  വായനയുടെ മാഹാത്മ്യം അദ്ദേഹം  ചുരുക്കമായി 
വിവരിക്കുന്നു. 

കുഞ്ചനും തുഞ്ചനും മരിച്ചിട്ടും   ജീവിക്കുന്ന പോലെ അമേരിക്കൻ 
എഴുത്തുകാരും ജീവിക്കണമെങ്കിൽ അവരുടെ 
കൃതികൾ വായിക്കപ്പെടണം ചർച്ചചെയ്യപ്പെടണം.അല്ലെങ്കിൽ ആരോ പ്രചരിപ്പിച്ച പോലെ അവർ കാലമാടന്മാരും, തല്ലിപ്പൊളികളും, കാശുകൊടുത്ത് 
എഴുതിപ്പിക്കുന്നവരുമായി ജനം കരുതും. അമേരിക്കൻ 
സാഹിത്യമെന്നൊന്നില്ലെന്നു പറയുന്നവർ 
അമേരിക്കൻ മലയാളി എഴുത്തുകാരെ 
ആരും ഓർമ്മിക്കാതിരിക്കാനുള്ള തന്ത്രം 
മെനയുന്നവരാണ്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക