Image

രജതതാരകം (ജ്യോതിലക്ഷ്മിനമ്പ്യാര്‍, തയ്യൂര്‍)

Published on 16 July, 2019
രജതതാരകം (ജ്യോതിലക്ഷ്മിനമ്പ്യാര്‍, തയ്യൂര്‍)
ഒരു പഴയകവിത ഇമലയാളിയുടെ വായനവാരത്തിലേയ്ക്കായി സമര്‍പ്പിയ്ക്കുന്നു. ഇ  മലയാളിയ്ക്ക് എല്ലാഭാവുകങ്ങളും നേരട്ടെ

(ജീവിതത്തില്‍ വല്ലപ്പോഴും വീണുകിട്ടുന്ന മഞ്ഞുതുള്ളിയെപ്പോല്‍ കുളിര്‍ നല്‍കും സന്തോഷ നിമിഷങ്ങളും, നന്മനിറഞ്ഞ നാളെയെന്ന പ്രതീക്ഷയുമാണ ്ഓരോമനുഷ്യന്റെ ജീവിതത്തെ മുന്നോട്ട് നയിയ്ക്കുന്നത്. ഇവിടെഇവള്‍ക്ക് സന്തോഷ നിമിഷങ്ങളും, പ്രതീക്ഷകളും – ദുഖങ്ങളും, പ്രതിസന്ധികളും ആകുന്നപകല്‍ മുഴുവന്‍ കാത്തിരുന്നകിട്ടുന്ന ആകാശത്ത്‌തെളിഞ്ഞുമായുന്ന പ്രതീക്ഷയെന്ന, സന്തോഷമെന്ന നക്ഷത്രമായിതോന്നുന്നു)

ദീര്ഘമാം പകലിന്റെ നീളും വഴിത്താരയില്‍
താരമേ നിനക്കായ്ഞാന്‍ കാത്തിരുന്നു

അര്‍ക്കന്റെ പൊന്‍തൂവല്‍ കിരീടമങ്ങകലെ
ആഴിതന്‍ പാല്‍ത്തിരയില്‍ ഒളിയ്ക്കും വരെ

പാല്‍പുഞ്ചിരി തൂകി കയ്യെത്താ ദൂരത്ത്
ചന്ദ്രിക വാനിയായ്എത്തും വരെ

കളകളാഘോഷത്തോടെ പറവകള്‍ തന്നുടെ
കുട്ടിലായ്‌ചേക്കേറും നേരം വരെ

ആരുമേ കാണാതെ രാവിന്റെ മെത്തയില്‍
നിശാഗന്ധി മദാലസയായ്മാറുംവരെ

പകലിന്റെആടിത്തിമര്‍പ്പിന്‍ തളര്‍ച്ചയാല്‍
വൃക്ഷങ്ങള്‍ കുളിര്കാറ്റില്‍ മയങ്ങുംവരെ

യാചിച്ചു ഞാനാ കരിമുകില്‍ കുട്ടങ്ങളോടായ്
വഴിമാറുമോ നിങ്ങളെന്‍ പൊന്‍ താരത്തിനായ്

പെയ്യരുതേ വര്‍ഷ മേഘങ്ങളേ നിങ്ങള്‍
മിന്നും പൊന്‍ താരത്തെ ഞാന്‍ കാണുംവരെ

വിണ്ണിന്റെയാനന്തമാം അങ്കണത്തില്‍ നിന്നും
കാര്‍മേഘക്കൂട്ടങ്ങള്‍ അദൃശ്യരായി

നിശ്വാസമടക്കി പിടിച്ചു പേമാരിയും
പൊന്മണി താരത്തില്‍  വരവേല്‍പ്പിനായി

കണ്ണിമവെട്ടാതെ നോക്കി നിന്നു ഞാനും
അനന്തമാം ആകാശ സാഗരത്തില്‍

കണ്ടു ഞാന്‍ പുഞ്ചിരിതൂകിയെത്തും
നക്ഷത്രമേ നിന്നെ എന്‍ ജീവിതത്തില്‍

ആഹ്ലാദമാം നമ്മിലെ നിമിഷങ്ങളല്ലോ
ഈ മര്‍ത്ത്യന്റെ ജീവിതത്തിനുള്‍പ്രേരകം

താരമേ നിയാം പ്രതീക്ഷയല്ലോ
നാളെയായി മനുഷ്യനെ നയിച്ചിടുന്നു

കാര്‍മേഘക്കൂട്ടത്തില്‍ നീബന്ധിയായെങ്കിലും
വരുമല്ലോ എനിയ്ക്കായ്‌ നീ രജനി തോറും

***********************


Join WhatsApp News
P R Girish Nair 2019-07-16 20:36:22
ഒരു ശൃംഖലയിലെ കഷണങ്ങൾ പോലെ വാക്കുകൾ ഒഴുകുന്നു. ജീവിതത്തിൽ അർത്ഥവും ലക്ഷ്യവും പ്രത്യാശയും നൽകുന്ന നമുക്ക് ചുറ്റുമുള്ള ചെറിയ അനുഗ്രഹങ്ങളെ വിലമതിക്കാനുള്ള വിനയം ഈ കവിതയിലൂടെ ശ്രീമതി ജ്യോതിലക്ഷ്മി കാണിച്ചിരിക്കുന്നു. അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക