Image

മഴക്കെടുതി: ബിഹാറിലും അസമിലും മരിച്ചവരുടെ എണ്ണം നൂറ്‌ കവിഞ്ഞു

Published on 19 July, 2019
മഴക്കെടുതി: ബിഹാറിലും അസമിലും മരിച്ചവരുടെ എണ്ണം നൂറ്‌ കവിഞ്ഞു

ഉത്തരേന്ത്യയിലും വടക്ക്‌, കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയും പ്രളയവും വില്ലനായപ്പോള്‍ മരണം 111 കടന്നു. ബിഹാറിലാണ്‌ മരണ നിരക്ക്‌ കൂടുതല്‍. ലഭ്യമായ കണക്കുകളനുസരിച്ച്‌ 67 പേര്‍ ബിഹാറില്‍ മരിച്ചു

അസമില്‍ 27 പേരും ഉത്തര്‍പ്രദേശില്‍ 17 പേരുമാണ്‌ മരിച്ചത്‌. 48 ലക്ഷം പേര്‍ ബിഹാറില്‍ പ്രളയബാധിതരായെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഒന്നര ലക്ഷത്തിലധികം പേരാണ്‌ ദുരിതബാധിത ക്യാമ്പുകളില്‍ കഴിയുന്നത്‌.

ആയിരങ്ങള്‍ക്കാണ്‌ വീട്‌ നഷ്ടമായത്‌. 831 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. 
അസമില്‍ 2 ആഴ്‌ചയോളമായി പ്രളയക്കെടുതികള്‍ തുടരുകയാണ്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക