Image

ഫാ. ഡൊമിനിക്ക് വാളമ്‌നാലിനെതിരെ വാളോങ്ങുന്നതിനു മുന്‍പ്... (ത്രിശങ്കു)

Published on 19 July, 2019
ഫാ. ഡൊമിനിക്ക് വാളമ്‌നാലിനെതിരെ വാളോങ്ങുന്നതിനു മുന്‍പ്... (ത്രിശങ്കു)
അഴകൊഴമ്പന്‍ നിലപാടുകള്‍ അഥവാ പൊളിറ്റിക്കലി കറക്ട് നയങ്ങളാണല്ലോ ഇന്നിന്റെ മുഖമുദ്ര. ശരി ഏതെന്നോ തെറ്റ് ഏതെന്നോ ആരും ഉറപ്പിച്ചു പറയില്ല, പറയാന്‍ ധൈര്യമില്ല.

സ്വവര്‍ഗ ലൈംഗികതയെപറ്റി ചോദിച്ചപ്പോള്‍ മാര്‍പാപ്പ തന്നെ ഇത്തരമൊരു മറുപടിയാണു പറഞ്ഞത്. ന്യായം വിധിക്കാന്‍ ഞാന്‍ ആര്?(ഹു ആം ഐ ടു ജഡ്ജ്)

നേരെ മറിച്ച് ബൈബിളില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്നായിരുന്നു മാര്‍പാപ്പ പറയേണ്ടിയുന്നത്. എന്നാല്‍ ഗേ പീപ്പിളിനെ സഭാകാര്യങ്ങളില്‍ നിന്നു വിലക്കാനോ ന്യായം വിധിക്കാനോ തനിക്ക് ഒരു അധികാരവും ഇല്ലെന്നും പറയാമായിരുന്നു. ഗേ ആയാലും സ്റ്റ്രെയ്റ്റ് ആയാലും അതൊക്കെ വ്യക്തിപരമായ കാര്യം. അത് ദൈവം തീരുമാനിക്കേണ്ട കാര്യം. സഭയല്ല.

(മാര്‍പാപ്പയെ ചോദ്യം ചെയ്യാമോ എന്നാരെങ്കിലും ചോദിച്ചാല്‍ ഉദ്ദേശ ശുദ്ധി മാത്രം കണക്കിലെടുക്കുക. മാര്‍പാപ്പയുടെ നിലപാടുകളെ ചോദ്യം ചെയ്യുന്ന കര്‍ദിനാള്‍മാരും ബിഷപ്പുമാരും ധാരാളമുണ്ട്)

ഇത്രയും പറഞ്ഞതിനു കാരണം കേരളത്തില്‍ നിന്നുള്ള ധ്യാനഗുരു ഫാ. ഡൊമിനിക്ക് വാളമ്‌നാലിനെതിരെ ചിലര്‍വാളോങ്ങുന്നതു കണ്ടതു കൊണ്ടാണ്. അയര്‍ലന്‍ഡില്‍ ധ്യാനം നടത്തവെ കുട്ടികളില്‍ ഓട്ടിസം ഉണ്ടാകുന്നതും ഹൈപ്പര്‍ ആക്ടിവിറ്റി ഉണ്ടാകുന്നതും മാതാപിതാക്കളുടെ പാപ ജീവിതം കൊണ്ടാണെന്നു അദ്ധേഹം പ്രസംഗിച്ചു എന്നു പറഞ്ഞു. അദ്ധേഹത്തെ ധ്യാനത്തിനു വിളിക്കരുതെന്നു ഡബ്ലിന്‍ ആര്‍ച്ച്ബിഷപ്പ് ആവശ്യപ്പെടുകയുണ്ടായി. (വാര്‍ത്തയുടെ ലിങ്ക് താഴെ)

ഓസ്‌ട്രേലിയയിലും അദ്ധേഹത്തിനെതിരെ സോഷ്യല്‍ മീഡിയയയില്‍ എതിര്‍പ്പുണ്ടായി.

ഇവിടെ ഒന്നു രണ്ടു ചോദ്യങ്ങള്‍. മാതാപിതാക്കള്‍ കാട്ടിക്കൂട്ടുന്നത് മക്കളെ ബാധിക്കില്ലേ? മാതാപിതാക്കള്‍ പണം സമ്പാദിച്ചു വച്ചാല്‍ മക്കളാണു അത് അനുഭവിക്കുക. അതു പോലെ തന്നെ മയക്കു മരുന്നിനും ലഹരിക്കും അടിമകളും ലൈംഗികരോഗങ്ങള്‍ ഉള്ളവര്‍ക്കുമൊക്കെ ജനിക്കുന്ന കുട്ടികള്‍ക്കു വൈകല്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണെന്നു സാമാന്യ ബുദ്ധി ഉള്ള ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു. ഈ കാലഘട്ടത്തില്‍ വൈകല്യമുള്ള കുട്ടികള്‍ കൂടുതല്‍ ഉണ്ടാവുന്നതിനു കാരണവും മറ്റൊന്നായിരിക്കില്ല.

എന്നു കരുതി ഓട്ടിസമോ രോഗങ്ങളൊ വരുന്നവരുടെയെല്ലാം മാതാപിതാക്കള്‍ പാപജീവിതം നയിച്ചവരാണെന്നു അര്‍ഥവുമില്ല. ചട്ടനും പൊട്ടനുമൊക്കെ ജനിക്കുന്നത് എന്തു കൊണ്ട് എന്നതിനു ക്രിസ്തു പോലും വ്യക്തമായ ഒരു ഉത്തരം തന്നിട്ടുണ്ടോ?

വൈദികന്‍ പറഞ്ഞത് താഴെപ്പറയുന്ന ആശയങ്ങളാണ്.

'എന്തുകൊണ്ടാണ് ഈ തലമുറയ്ക്ക് ഓട്ടിസവും ഹൈപ്പര്‍ ആക്റ്റിവിറ്റിയും ഉള്ളത്? മാനസിക വൈകല്യമുള്ള കുട്ടികള്‍ ധാരാളമുണ്ടാകുന്നത്?

'വ്യഭിചാരം, സ്വയംഭോഗം, സ്വവര്‍ഗരതി, അശ്ലീലത, നിങ്ങള്‍ ഇവയ്ക്ക് അടിമകളാണെങ്കില്‍, ദൈവത്തിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് പറയുന്നു. . .നിങ്ങള്‍ വിവാഹം കഴിച്ച് കുട്ടികളുണ്ടാകുമ്പോള്‍, ഇത്തരത്തിലുള്ള കുട്ടികളെ പ്രസവിക്കാനുള്ള ഉയര്‍ന്ന സാധ്യതയുണ്ട്- അദ്ദേഹം പറഞ്ഞു.

'അവര്‍ മൃഗങ്ങളെപ്പോലെയുള്ള ജീവിതം നയിക്കുന്നു. മൃഗങ്ങളെപ്പോലെ രതിയില്‍ ഏര്‍പ്പെടുന്നു. മൃഗങ്ങളെപ്പോലെ കുട്ടികളെ പ്രസവിക്കുന്നു. അതിനാല്‍ ആ കുട്ടികളും മൃഗങ്ങളെപ്പോലെയാകും-അദ്ദേഹം പറഞ്ഞു.

ഇനിയുള്ളത് വൈദികന്റെ വീരവാദങ്ങളാണ്. അതിനു ത്രിശങ്കുവിന്റെ പിന്തുണയില്ല.

മുമ്പ് അയര്‍ലന്‍ഡ് സന്ദര്‍ശിച്ചപ്പോള്‍ ഡബ്ലിനില്‍ അത്തരമൊരു കുട്ടിയെ താന്‍ സുഖപ്പെടുത്തിയെന്നു പുരോഹിതന്‍ അവകാശപ്പെട്ടു.

'വീടിന്റെ നടുവില്‍ നിന്നുകൊണ്ട് താന്‍ പറഞ്ഞു: യേശുവിന്റെ നാമത്തില്‍, ഞാന്‍ ആജ്ഞാപിക്കുന്നു, ഈ വീടിനെ ബാധിച്ച ഓട്ടിസത്തിന്റെയും ഹൈപ്പര്‍ ആക്ടിവിറ്റിയുടെയും ആത്മാവിനെ ഞാന്‍ ബന്ധിക്കുന്നു. ഞാന്‍ അതിനെ പുറത്താക്കുന്നു. യേശുവിന്റെ കുരിശിന്റെ പാദത്തിലേക്ക് അതിനെ ഓടിക്കുന്നു.'

മറ്റൊരു സന്ദര്‍ശനത്തില്‍, ലിമെറിക്കിലെ ഒരു കുട്ടിയെ സുഖപ്പെടുത്തിയെന്നുംഅദ്ദേഹം അവകാശപ്പെട്ടു. 'അവര്‍ ആ കുട്ടിയെ കൊണ്ടുവന്നു. ദൈവത്തിനു സ്തുതി. കുട്ടി 100 ശതമാനം സുഖം പ്രാപിച്ചു. ഞാന്‍ കുട്ടിക്ക് വി. കുര്‍ബാന നല്‍കി. ഇപ്പോള്‍ കുട്ടി ഒരു സാധാരണ സ്‌കൂളില്‍ പഠിക്കുന്നു. ആ കുട്ടി മാത്രമല്ല,ഇളയ സഹോദരങ്ങളും മിശിഹായെതൊട്ടറിഞ്ഞു.'

അതേസമയം, അയര്‍ലണ്ടിലെ സിറോ-മലബാര്‍ സമുദായത്തിലെ ചില അംഗങ്ങള്‍ ജസ്റ്റിസ് മന്ത്രി ചാര്‍ലി ഫ്‌ലാനഗനോട് ഫാ. ഡയോമിനിക്ക് രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ചെയ്ഞ്ച് ഡോട്ട് ഓര്‍ഗില്‍ ഒപ്പു ശേഖരണവും നടത്തുന്നു. 2780 പേര്‍ അതില്‍ ഒപ്പിട്ടു. (ലിങ്ക് താഴെ)

ഗ്രൂപ്പിലെ ഒരു അംഗം ഐറിഷ് ടൈംസിനോട് പറഞ്ഞു, 'ഇത്തരത്തിലുള്ള ആളുകള്‍വന്ന് ഇവിടെദോഷം ചെയ്യാന്‍ അനുവദിക്കരുത്. ഞങ്ങളുടെ മക്കളും കുടുംബങ്ങളും ഈ പുരോഹിതനില്‍ നിന്ന് മറ്റൊരു പ്രസംഗം കേള്‍ക്കരുതെന്ന് ഞാന്‍ വിശ്വസിക്കുന്നു.'

ഇത്തരത്തിലുള്ള തെറ്റായ പ്രബോധനം രാജ്യത്തെയാകെ ബാധിക്കുമെന്നും ഇത് ഒരു സാമൂഹിക ശല്യമാണെന്നും ഐറിഷ് ജനതയെ ഇത് അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നു നിവേദനത്തില്‍ പറയുന്നു.

ഓട്ടിസം ബാധിച്ച കുട്ടികളെ വാക്കാല്‍ അധിക്ഷേപിക്കുകയും അവരുടെ മാതാപിതാക്കളെ ബുദ്ധിശക്തിയില്ലാത്ത വന്യമൃഗങ്ങളുമായി താരതമ്യം ചെയ്യുകയും ലൈംഗികത, മദ്യം, സന്താനോല്പാദനംഎന്നിവയ്ക്കായി ജീവിക്കുന്നവരെന്നു ആക്ഷേപിക്കുകയും ചെയ്യുന്നുവെന്നും നിവേദനത്തില്‍ പറയുന്നു.

പ്രാദേശിക സമൂഹത്തില്‍ നമ്മുടെ കുട്ടികളുടെ സംയോജനത്തിനും വികസനത്തിനുംഈ രാജ്യത്ത് അവരുടെ ഭാവിക്കും ഭീഷണിയാകാന്‍ സാധ്യതയുള്ളഇത്തരം പ്രവര്‍ത്തനങ്ങളെ തങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നുവെന്നും നിവേദനത്തില്‍ പറയുന്നു.

Join WhatsApp News
JOHN 2019-07-19 13:47:49
എന്താണ് ഓട്ടിസം എന്ന് ശാസ്ത്രം പോലും ഇതുവരെ കൃത്യമായി കണ്ടെത്താത്ത കാലത്തു ഒരു പുരോഹിതൻ ഇതുപേലെ പറയുന്നത് ഇന്ത്യയിൽ മാത്രമേ നടക്കു. വാ   തുറന്നാൽ മണ്ടത്തരങ്ങളും (സ്വവർഗ രതിക്കാർക്കു കുഞ്ഞുങ്ങൾ ജനിക്കുമെന്നുവരെ ആണീ വിദ്വാൻ കാച്ചുന്നത്) നുണകളും മാത്രം, നരകം എന്ന് പറഞ്ഞു പേടിപ്പിച്ചും സ്വർഗം എന്ന പച്ചില കാണിച്ചു കാശ് അടിച്ചുമാറ്റുന്ന ഇതുപോലുള്ള  ധ്യാന കുറുക്കൻമാർ ക്രിസ്ത്യാനികൾക്ക് എന്നല്ല മാനവ രാശിക്ക് അപമാനം ആണ്. അയർലണ്ട് ഓസ്‌ട്രേലിയ കാനഡ പോലുള്ള രാജ്യങ്ങൾ ഫ്രോഡ് ഡൊമനിക്കിന്   വിലക്ക് ഏർപ്പെടുത്തി എന്നാണു അറിയാൻ കഴിഞ്ഞത്. 
അമേരിക്കയിൽ അടുത്തമാസം അവസാനം പരിപാടി ഉണ്ടെന്നു പറഞ്ഞു അഡ്വാൻസ് വാങ്ങി തുടങ്ങി. മിക്കവാറും കൊടുത്ത അഡ്വാൻസ് നഷ്ടപ്പെടാനാണ് സാധ്യത.
josecheripuram 2019-07-19 14:36:06
We in the modern world live with lots of problems.Tensions has cut down our reproductive system as well our health.The security we had when we were young(both parents home,relatives all around is not feasible.)Imagine the amount of chemicals we intake every day.Wonder we still alive.
When you Embrace Foolishness 2019-07-20 05:53:25
 When you embrace Foolishness- you too become a Fool. Religious Fanaticism is Foolishness. 
 Hope Hubble will find that 'flat earth' created by the christian god so all these christian fundamentalists can be sent there so we humans can live peacefully & rationally in this Heavenly Globe.- andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക